ഡീലര്‍ഷിപ്പുകളില്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വന്നുതുടങ്ങി — ടെസ്റ്റ് ഡ്രൈവ് സൗകര്യം ഉടന്‍!

By Dijo Jackson

പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. പുതിയ ഔട്ട്‌ലാന്‍ഡറിന്റെ ടെസ്റ്റ് ഡ്രൈവ് നടപടികള്‍ ഈ ആഴ്ച മുതല്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കും. 2018 ഔട്ട്‌ലാന്‍ഡറിന്റെ പ്രീ-ബുക്കിംഗ് കമ്പനി ഔദ്യോഗികമായി സ്വീകരിക്കുന്നുണ്ട്. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ജൂണ്‍ മാസം മുതല്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡറിനെ ലഭിച്ചു തുടങ്ങും.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വന്നുതുടങ്ങി — ടെസ്റ്റ് ഡ്രൈവ് സൗകര്യം ഉടന്‍!

പതിവുപോലെ പെട്രോള്‍ പതിപ്പ് മാത്രമാണ് ഇക്കുറിയും പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡറില്‍. എസ്‌യുവിയില്‍ ഡീസല്‍ പതിപ്പ് വേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. ഫീച്ചറുകളാല്‍ സമ്പന്നമായ ഒരു വകഭേദം മാത്രമാണ് പുതിയ ഔട്ട്‌ലാന്‍ഡറില്‍ ലഭ്യമാവുക.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വന്നുതുടങ്ങി — ടെസ്റ്റ് ഡ്രൈവ് സൗകര്യം ഉടന്‍!

ഏഴു സീറ്റര്‍ പരിവേഷമാണ് ഔട്ട്‌ലാന്‍ഡറിന്. എസ്‌യുവിയുടെ ഒരുക്കം 2.4 ലിറ്റര്‍ MIVEC പെട്രോള്‍ എഞ്ചിനിലും. പരമാവധി 164 bhp കരുത്തും 222 Nm torque ഉം എഞ്ചിനുണ്ട്. പാഡില്‍ ഷിഫ്റ്ററുകളുള്ള സിവിടി ഗിയര്‍ബോക്‌സാണ് ഇക്കുറി ഔട്ട്‌ലാന്‍ഡറിന്റെ മുഖ്യാകര്‍ഷണം.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വന്നുതുടങ്ങി — ടെസ്റ്റ് ഡ്രൈവ് സൗകര്യം ഉടന്‍!

ഏഴു സ്പീഡായിരിക്കും സിവിടി ഗിയര്‍ബോക്‌സ്. മിത്സുബിഷിയുടെ 'സൂപ്പര്‍ ഓള്‍ വീല്‍ കണ്‍ട്രോള്‍' സംവിധാനം പുതിയ ഔട്ട്‌ലാന്‍ഡറിലും തുടരും. ഒന്നിലധികം ഡ്രൈവിംഗ് മോഡുകളും എസ്‌യുവിയിലുണ്ട്.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വന്നുതുടങ്ങി — ടെസ്റ്റ് ഡ്രൈവ് സൗകര്യം ഉടന്‍!

6.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ തുടങ്ങും പുതിയ മിത്സുബിഷി ഔട്ട്ലാന്‍ഡറിന്റെ അകത്തളത്തെ വിശേഷങ്ങള്‍. സീറ്റുകളും, ഗിയര്‍ കൈപ്പിടിയും ലെതര്‍ നിര്‍മ്മിതിയാണ്.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വന്നുതുടങ്ങി — ടെസ്റ്റ് ഡ്രൈവ് സൗകര്യം ഉടന്‍!

ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 710W ശബ്ദ സംവിധാനം എന്നിവയും ഔട്ട്ലാന്‍ഡറിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും. വൈദ്യുത സണ്‍റൂഫും, വൈദ്യുത പാര്‍ക്കിംഗ് ബ്രേക്കും എസ്‌യുവിയുടെ ആധുനിക മുഖം വെളിപ്പെടുത്തും.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വന്നുതുടങ്ങി — ടെസ്റ്റ് ഡ്രൈവ് സൗകര്യം ഉടന്‍!

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ (എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടെ), എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍ ഹീറ്റഡ് മിററുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ നീളും ഔട്ട്ലാന്‍ഡറിന്റെ മറ്റു വിശേഷങ്ങള്‍.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വന്നുതുടങ്ങി — ടെസ്റ്റ് ഡ്രൈവ് സൗകര്യം ഉടന്‍!

ഒരു വകഭേദം മാത്രമായതിനാല്‍ ഇവയെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഏഴു എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ആക്ടിവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ഔട്ട്ലാന്‍ഡറിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വന്നുതുടങ്ങി — ടെസ്റ്റ് ഡ്രൈവ് സൗകര്യം ഉടന്‍!

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ ഗണത്തില്‍ സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഉള്‍പ്പെടും. ഏഴു നിറങ്ങളാണ് ഔട്ട്ലാന്‍ഡറില്‍. ബ്ലാക് പേള്‍, കോസ്മിക് ബ്ലൂ, ഓറിയന്റ് റെഡ്, കൂള്‍ സില്‍വര്‍, വൈറ്റ് സോളിഡ്, വൈറ്റ് പേള്‍, ടൈറ്റാനിയം ഗ്രെയ് എന്നിവയാണ് ലഭ്യമായ നിറങ്ങള്‍.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വന്നുതുടങ്ങി — ടെസ്റ്റ് ഡ്രൈവ് സൗകര്യം ഉടന്‍!

ദാരുണമായ വില്‍പനയുടെ പശ്ചത്തലത്തിലാണ് അവസാന തലമുറ ഔട്ട്ലാന്‍ഡറിനെ പിന്‍വലിക്കാന്‍ മിത്സുബിഷി നിര്‍ബന്ധിതരായത്. ഡീസല്‍ പതിപ്പിന്റെ അഭാവമായിരുന്നു ഔട്ട്ലാന്‍ഡറിന് പ്രചാരം കുറയാന്‍. ഇക്കുറിയും ഈ പരാതി പരിഹരിക്കാതെയാണ് പുത്തന്‍ ഔട്ട്ലാന്‍ഡറുമായുള്ള മിത്സുബിഷിയുടെ വരവ്.

ഡീലര്‍ഷിപ്പുകളില്‍ പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ വന്നുതുടങ്ങി — ടെസ്റ്റ് ഡ്രൈവ് സൗകര്യം ഉടന്‍!

ഏകദേശം മുപ്പത് ലക്ഷം രൂപ എക്സ്ഷോറൂം വില പുതിയ ഔട്ട്ലാന്‍ഡറിന് പ്രതീക്ഷിക്കാം. ടൊയോട്ട ഫോര്‍ച്യൂണര്‍, വരാനിരിക്കുന്ന ഏഴു സീറ്റര്‍ ഹോണ്ട CR-V മോഡലുകളുമായാണ് മിത്സുബിഷി ഒൗട്ട്‌ലാന്‍ഡറിന്റെ പ്രധാന അങ്കം.

Source: TeamBHP

More from DriveSpark

Article Published On: Monday, May 14, 2018, 12:52 [IST]
English summary
2018 Mitsubishi Outlander Starts Arriving At Dealerships Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X