പരിഷ്‌കരിച്ച 2018 റെനോ ക്വിഡ് വിപണിയിൽ, വില 2.66 ലക്ഷം മുതല്‍

By Dijo Jackson

ചെറിയ മാറ്റങ്ങളോടെ പുതിയ 2018 റെനോ ക്വിഡ് വിപണിയില്‍ പുറത്തിറങ്ങി. 2.66 ലക്ഷം രൂപ മുതലാണ് പുതിയ റെനോ ക്വിഡിന് വിപണിയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി). C ആകൃതിയിലുള്ള റെനോയുടെ സിഗ്നേച്ചര്‍ ഹെഡ്‌ലാമ്പുകളാണ് പുതിയ ക്വിഡിന്. ഇക്കുറി ഗ്രില്ലിന് ക്രോം അലങ്കാരവുമുണ്ട്. ഇതുവരെ ആക്‌സസറിയായി മാത്രമാണ് ക്രോം ഗ്രില്ല് മോഡലില്‍ ഒരുങ്ങിയിരുന്നത്.

പരിഷ്‌കാരങ്ങളോടെ 2018 റെനോ ക്വിഡ്, വില 2.66 ലക്ഷം മുതല്‍

ഫോഗ്‌ലാമ്പുകള്‍, പൂര്‍ണ്ണ വീല്‍ കവറുകള്‍ ബോഡി നിറമുള്ള ബമ്പറുകള്‍ എന്നിവയെല്ലാം 2018 ക്വിഡിന്റെ പുതുമകളില്‍പ്പെടും. വശങ്ങളില്‍ കമ്പനി നല്‍കിയിട്ടുള്ള ക്വിഡ് ബ്രാന്‍ഡിംഗ് ഹാച്ച്ബാക്കിന് കൂടുതല്‍ പക്വത സമ്മാനിക്കുന്നു. മിററുകള്‍ക്ക് കറുപ്പാണ് നിറം.

പരിഷ്‌കാരങ്ങളോടെ 2018 റെനോ ക്വിഡ്, വില 2.66 ലക്ഷം മുതല്‍

ഹാച്ച്ബാക്കിന്റെ അകത്തളത്തില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി പുതുമ കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടിയുള്ള 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, ഓപ്ഷനല്‍ 7.0 ഇഞ്ച് MediaNav ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇന്റഗ്രേറ്റഡ് റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയവയെല്ലാം മോഡലിന്റെ അകത്തള വിശേഷങ്ങളാണ്.

പരിഷ്‌കാരങ്ങളോടെ 2018 റെനോ ക്വിഡ്, വില 2.66 ലക്ഷം മുതല്‍

നാവിഗേഷന്‍ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് കാറില്‍. ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്ററും ലോഡ് ലിമിറ്ററുകളുള്ള സീറ്റ്‌ബെല്‍റ്റ് പ്രീ ടെന്‍ഷനറുകളും മോഡലില്‍ ഒരുങ്ങുന്നുണ്ട്.

പരിഷ്‌കാരങ്ങളോടെ 2018 റെനോ ക്വിഡ്, വില 2.66 ലക്ഷം മുതല്‍

പവര്‍ സ്റ്റീയറിംഗ്, എഞ്ചിന്‍ ഇമൊബിലൈസര്‍, മൂന്ന് - നാല് സ്പീഡ് മാനുവല്‍ എസി, പവര്‍ വിന്‍ഡോ, ട്രാഫിക് അസിസ്റ്റ്, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, എമര്‍ജന്‍സി ലോക്കിംഗ് റിട്രാക്ടര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഏറ്റവും ഉയര്‍ന്ന ക്വിഡ് വകഭേദത്തിന് മാത്രമെ ലഭിക്കുകയുള്ളു.

പരിഷ്‌കാരങ്ങളോടെ 2018 റെനോ ക്വിഡ്, വില 2.66 ലക്ഷം മുതല്‍

എട്ടു വകഭേദങ്ങളാണ് പുതിയ റെനോ ക്വിഡില്‍ ലഭ്യമാവുക. 2.66 ലക്ഷം മുതല്‍ 4.59 ലക്ഷം രൂപ വരെ നീളും ക്വിഡിന്റെ വില നിലവാരം. ഫീച്ചറുകള്‍ വര്‍ധിപ്പിച്ചെങ്കിലും മോഡലിന്റെ വിലയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം.

പരിഷ്‌കാരങ്ങളോടെ 2018 റെനോ ക്വിഡ്, വില 2.66 ലക്ഷം മുതല്‍

2018 റെനോ ക്വിഡ് വില —

Kwid 2018 Range Price (ex-showroom, New Delhi)
Standard - 0.8L SCe Rs 266,700
RXE - 0.8L SCe Rs 309,800
RXL - 0.8L SCe Rs 335,900
RXT-O (MT) - 0.8L SCe Rs 382,500
RXT-O (MT) - 1.0 L SCe Rs 404,500
RXT-O- (AMT) - 1.0 L SCe Rs 434,500
KWID Climber MT- 1.0 L SCe Rs 429,500
KWID Climber AMT- 1.0 L SCe Rs 459,500
പരിഷ്‌കാരങ്ങളോടെ 2018 റെനോ ക്വിഡ്, വില 2.66 ലക്ഷം മുതല്‍

നിലവിലുള്ള 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകള്‍ തന്നെയാണ് 2018 റെനോ ക്വിഡിലും തുടരുന്നത്. 800 സിസി എഞ്ചിന്‍ പതിപ്പ് 52 bhp കരുത്തും 72 Nm torque ഉം പരമാവധി സൃഷ്ടിക്കും. അതേസമയം 999 സിസി എഞ്ചിന് 67 bhp കരുത്തും 91 Nm torque ഉം സൃഷ്ടിക്കാനാവും.

പരിഷ്‌കാരങ്ങളോടെ 2018 റെനോ ക്വിഡ്, വില 2.66 ലക്ഷം മുതല്‍

അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കില്‍ ലഭ്യമാണ്. ഫിയറി റെഡ്, പ്ലാനറ്റ് ഗ്രെയ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ് നിറങ്ങള്‍ ക്വിഡില്‍ തെരഞ്ഞെടുക്കാം. നാലു വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റാണ് ഹാച്ച്ബാക്കില്‍ കമ്പനി നല്‍കുന്ന വാറന്റി.

More from DriveSpark

Article Published On: Wednesday, August 1, 2018, 14:22 [IST]
English summary
2018 Renault Kwid Launched In India; Prices Start At Rs 2.66 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X