ടാറ്റ ഹാരിയറിന് മാരുതി കണ്ടുവെച്ച ഉത്തരം, തലയെടുപ്പോടെ പുതിയ വിറ്റാര എസ്‌യുവി

By Dijo Jackson

തെരഞ്ഞെടുത്ത ഡീലര്‍മാര്‍ക്ക് മുന്നില്‍ പുതിയ വിറ്റാര എസ്‌യുവിയെ സുസുക്കി പ്രദര്‍ശിപ്പിച്ചു. നടക്കാന്‍ പോകുന്ന 2018 പാരിസ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാന്‍ സുസുക്കി കാത്തുവെച്ച മോഡലുകളില്‍ ഒന്നാണ് വിറ്റാര ഫെയ്‌സ്‌ലിഫ്റ്റ്. ആഗോള അവതരണത്തിന് പിന്നാലെ വിറ്റാര എസ്‌യുവിയെ മാരുതി ഇന്ത്യയിലേക്കു കൊണ്ടുവരും.

ടാറ്റ ഹാരിയറിന് മാരുതി കണ്ടുവെച്ച ഉത്തരം, തലയെടുപ്പോടെ പുതിയ വിറ്റാര എസ്‌യുവി

മാരുതി നിരയില്‍ വിറ്റാര ബ്രെസ്സയ്ക്ക് മുകളിലാകും വിറ്റാരയുടെ സ്ഥാനം. എസ്-ക്രോസിനെക്കാള്‍ പ്രീമിയം പരിവേഷം വിറ്റാരയ്ക്ക് മാരുതി കല്‍പ്പിക്കും. അടുത്തവര്‍ഷം മാര്‍ച്ചില്‍ രൂപപ്പെടാന്‍ പോകുന്ന ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ വിറ്റാരയെയാകും മാരുതി പ്രധാനമായും ആശ്രയിക്കുക.

ടാറ്റ ഹാരിയറിന് മാരുതി കണ്ടുവെച്ച ഉത്തരം, തലയെടുപ്പോടെ പുതിയ വിറ്റാര എസ്‌യുവി

ക്രോം അലങ്കാരമുള്ള പരിഷ്‌കരിച്ച ഗ്രില്ല്, പുതുക്കിയ ബമ്പര്‍, വലിയ എല്‍ഇഡി യൂണിറ്റുള്ള ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ടി അലോയ് വീലുകള്‍ എന്നിവയെല്ലാം വിറ്റാര എസ്‌യുവിയില്‍ കമ്പനി വരുത്തിയ മാറ്റങ്ങളാണ്. എല്‍ഇഡി ടെയില്‍ലാമ്പുകളില്‍ പതിഞ്ഞ ഗ്രാഫിക്‌സ് വിറ്റാരയ്ക്ക് പുതുമ സമര്‍പ്പിക്കും.

ടാറ്റ ഹാരിയറിന് മാരുതി കണ്ടുവെച്ച ഉത്തരം, തലയെടുപ്പോടെ പുതിയ വിറ്റാര എസ്‌യുവി

B പില്ലറിന് കറുപ്പാണ് നിറം. വീല്‍ ആര്‍ച്ചുകളിലൂടെ കടന്നുപോകുന്ന പ്ലാസ്റ്റിക് ക്ലാഡിംഗ് എസ്‌യുവിയുടെ ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. 4.2 മീറ്ററാണ് സുസുക്കി വിറ്റാരയുടെ നീളം. അകത്തളത്തിലും കാര്യമായ പരിഷ്‌കാരങ്ങള്‍ സുസുക്കി നടപ്പിലാക്കിയിട്ടുണ്ട്.

ടാറ്റ ഹാരിയറിന് മാരുതി കണ്ടുവെച്ച ഉത്തരം, തലയെടുപ്പോടെ പുതിയ വിറ്റാര എസ്‌യുവി

കളര്‍ സ്‌ക്രീന്‍ ഒരുങ്ങുന്ന പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണിതില്‍ മുഖ്യം. മേല്‍ത്തരം അപ്‌ഹോള്‍സ്റ്ററി എസ്‌യുവിയില്‍ യാത്രാസുഖം ഉറപ്പുവരുത്തും. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ട്രാഫിക് സിഗ്നല്‍ റെക്കഗ്നീഷന്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ് സ്‌പോട് അലേര്‍ട്, ട്രാഫിക് അലേര്‍ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ മോഡലില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

ടാറ്റ ഹാരിയറിന് മാരുതി കണ്ടുവെച്ച ഉത്തരം, തലയെടുപ്പോടെ പുതിയ വിറ്റാര എസ്‌യുവി

രാജ്യാന്തര നിരയില്‍ എസ്-ക്രോസിനും മുകളിലാണ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുള്ള സുസുക്കി വിറ്റാരയുടെ സ്ഥാനം. വിറ്റാരയിലുള്ള 1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 118 bhp കരുത്തും 156 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ടാറ്റ ഹാരിയറിന് മാരുതി കണ്ടുവെച്ച ഉത്തരം, തലയെടുപ്പോടെ പുതിയ വിറ്റാര എസ്‌യുവി

1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ 138 bhp കരുത്തും 220 Nm torque -മാണ് അവകാശപ്പെടുന്നത്. 118 bhp കരുത്തും 320 Nm torque ഉം പരമാവധിയേകാന്‍ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കഴിയും. വകഭേദങ്ങളില്‍ മുഴുവന്‍ അഞ്ചു സ്പീഡ്, ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാണ്.

ടാറ്റ ഹാരിയറിന് മാരുതി കണ്ടുവെച്ച ഉത്തരം, തലയെടുപ്പോടെ പുതിയ വിറ്റാര എസ്‌യുവി

ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഓപ്ഷനല്‍ എക്സ്ട്രാ വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 2018 വിറ്റാരയില്‍ പുതിയ 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളും ലഭ്യമാകും.

ടാറ്റ ഹാരിയറിന് മാരുതി കണ്ടുവെച്ച ഉത്തരം, തലയെടുപ്പോടെ പുതിയ വിറ്റാര എസ്‌യുവി

ഇന്ത്യന്‍ വരവു യാഥാര്‍ത്ഥ്യമായാല്‍ ഒമ്പതു മുതല്‍ 15 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, റെനോ ക്യാപ്ച്ചര്‍ തുടങ്ങിയവരാണ് ഇന്ത്യയില്‍ വിറ്റാരയുടെ മറ്റു എതിരാളികള്‍. മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേനയായിരിക്കും വിറ്റാര എസ്‌യുവി ഇന്ത്യയില്‍ വില്‍പനയ്ക്ക് അണിനിരക്കുക.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
New Suzuki Vitara Showcased To Dealers. Read in Malayalam.
Story first published: Thursday, August 9, 2018, 13:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X