പുതിയ കാമ്രിയുമായി ടൊയോട്ട ഇന്ത്യയില്‍

Written By:

2018 ടൊയോട്ട കാമ്രി ഹൈബ്രിഡ് ഇന്ത്യയില്‍ പുറത്തിറങ്ങി. 37.22 ലക്ഷം രൂപയാണ് 2018 കാമ്രി ഹൈബ്രിഡിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). പരിഷ്‌കരിച്ച അകത്തളവും കൂടുതല്‍ ഫീച്ചറുകളുമാണ് പുത്തന്‍ കാമ്രിയുടെ പ്രധാന വിശേഷങ്ങള്‍.

പുതിയ കാമ്രിയുമായി ടൊയോട്ട ഇന്ത്യയില്‍

രൂപത്തിലും ഭാവത്തിലും മുന്‍തലമുറയ്ക്ക് സമാനമാണ് പുതുതലമുറ ടൊയോട്ട കാമ്രിയും. നിറഞ്ഞ് നില്‍ക്കുന്ന ക്രോം ഗ്രില്‍, ഫോഗ്‌ലാമ്പുകളോട് കൂടിയ വലിയ എയര്‍ഡാം, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിങ്ങനെ നീളും ഹൈബ്രിഡ് സെഡാന്റെ ഡിസൈന്‍ പ്രത്യേകതകള്‍.

പുതിയ കാമ്രിയുമായി ടൊയോട്ട ഇന്ത്യയില്‍

കൂട്ടത്തില്‍ ബമ്പറിലുള്ള ത്രികോണാകൃതിയിലുള്ള ഇന്‍ഡിക്കേറ്ററുകളും ശ്രദ്ധയാകര്‍ഷിക്കും. പിന്നോട്ട് വലിഞ്ഞു നില്‍ക്കുന്ന ടെയില്‍ലാമ്പുകളാണ് കാറിന് പിന്നില്‍. ക്രോം അലങ്കാരങ്ങള്‍ പിന്നില്‍ ആവോളമുണ്ട്.

പുതിയ കാമ്രിയുമായി ടൊയോട്ട ഇന്ത്യയില്‍

17 ഇഞ്ച് അലോയ് വീലുകളാണ് കാമ്രിയില്‍. എന്തായാലും മുന്‍തലമുറയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഡിസൈന്‍ ശൈലി പുതിയ കാമ്രിയ്ക്കില്ല. അകത്തളത്തിലാണ് പ്രധാന മാറ്റം. പുതിയ ടാന്‍ നിറത്തിലാണ് അപ്‌ഹോള്‍സ്റ്ററി.

പുതിയ കാമ്രിയുമായി ടൊയോട്ട ഇന്ത്യയില്‍

ഡാഷ്‌ബോര്‍ഡില്‍ വുഡ് ട്രിമ്മുകള്‍ കാണാം. ഇതേ വുഡ് ട്രിമ്മുകള്‍ സ്റ്റീയറിംഗ് വീലിലും ആംറെസ്റ്റിലും സെന്റര്‍ കണ്‍സോളിലും അങ്ങിങ്ങായി ദൃശ്യമാണ്.

പുതിയ കാമ്രിയുമായി ടൊയോട്ട ഇന്ത്യയില്‍

പതിവ് നാലു സ്‌പോക്ക് സ്റ്റീയറിംഗ് വീലിന് പകരം പുതിയ മൂന്ന് സ്‌പോക്ക് സ്റ്റീയറിംഗ് വീലാണ് 2018 കാമ്രിയില്‍. 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം ഒരുങ്ങുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനവും അകത്തളത്തില്‍ എടുത്തുപറയണം.

പുതിയ കാമ്രിയുമായി ടൊയോട്ട ഇന്ത്യയില്‍

ഇതിന് പുറമെ ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജ്ജിംഗ് പാഡ്, മൂന്നു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും അകത്തളത്തെ പ്രത്യേകതകളില്‍ ഉള്‍പ്പെടും.

പുതിയ കാമ്രിയുമായി ടൊയോട്ട ഇന്ത്യയില്‍

2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് 2018 ടൊയോട്ട കാമ്രി ഹൈബ്രിഡിന്റെ ഒരുക്കം. എഞ്ചിന് പരമാവധി 159 bhp കരുത്തും 213 Nm torque ഉം സൃഷ്ടിക്കാനാവും.

പുതിയ കാമ്രിയുമായി ടൊയോട്ട ഇന്ത്യയില്‍

ഇ-സിവിടി ഗിയര്‍ബോക്‌സാണ് കാറില്‍. 142 bhp കരുത്തും 270 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ പിന്തുണയും കാമ്രിയിലുണ്ട്.

പുതിയ കാമ്രിയുമായി ടൊയോട്ട ഇന്ത്യയില്‍

ഒമ്പത് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിബി, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട് എന്നിങ്ങനെ നീളും മോഡലിന്റെ സുരക്ഷാ ഫീച്ചറുകള്‍.

കൂടുതല്‍... #toyota #new launch
English summary
2018 Toyota Camry Hybrid Launched In India. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark