TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അടിമുടി മാറ്റങ്ങളോടെ ഫോക്‌സ്‌വാഗണ്‍ പോളോയും വെന്റോയും, ഇന്ത്യയില്‍ ഉടന്‍
2020 ഓടെ മാത്രമെ പുതിയ കാറുകളെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ കൊണ്ടുവരികയുള്ളു. കമ്പനി ആവിഷ്‌കരിച്ച ഇന്ത്യ 2.0 പദ്ധതിയ്ക്ക് കീഴില്‍ ഹ്യുണ്ടായി ക്രെറ്റയോടു മത്സരിക്കാന്‍ പുത്തന്‍ കോമ്പാക്ട് എസ്‌യുവി ജര്‍മ്മന്‍ നിരയില്‍ ആദ്യമെത്തും. പുതിയ എസ്‌യുവി വരുന്നതു വരെ നിലവിലെ മോഡലുകളെ പുതുക്കണം. ഇല്ലെങ്കില്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.
അടിമുടി പരിഷ്‌കരിച്ച പോളോ, വെന്റോ കാറുകളെ ഇന്ത്യയിലോട്ടു കൊണ്ടുവരാന്‍ ഫോക്‌സ്‌വാഗണ്‍ ധൃതികാട്ടുന്നതിന് കാരണമിതാണ്. പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ രാജ്യത്തുടനെത്തുമെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഡയറക്ടര്‍ സ്റ്റീഫന്‍ നാപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പോളോയുടെയും വെന്റോയുടെയും രൂപഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കാനാണ് കമ്പനിക്ക് താത്പര്യം. എന്നാല്‍ നിലവിലെ ഡിസൈന്‍ ഭാഷ തന്നെയായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ പിന്തുടരുക.
എഞ്ചിനുകളിലും ഗിയര്‍ബോക്‌സുകളിലും കാര്യമായ മാറ്റങ്ങളുണ്ടകാന്‍ സാധ്യതയില്ല. 2020 -ല്‍ ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ വിപണിയില്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം മാത്രമെ പുതിയ എഞ്ചിനുകളെ പോളോ, വെന്റോ മോഡലുകള്‍ക്ക് നല്‍കുന്നതിനെ കുറിച്ചു കമ്പനി ചിന്തിക്കുകയുള്ളു.
നിലവില്‍ മൂന്നു എഞ്ചിനുകളാണ് പോളോയിലും വെന്റോയിലുമുള്ളത്. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍, 1.5 ലിറ്റര്‍ ടിഡിഐ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ പോളോയില്‍ ലഭ്യമാണ്.
വെന്റോയുടെ കാര്യമെടുത്താല്‍ 1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടിഡിഐ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് മോഡലിലുള്ളത്.
പോളോയിലും വെന്റോയിലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കമ്പനി നല്‍കുന്നുണ്ട്. പോളോയിലുള്ള 1.2 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍ പതിപ്പില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കും.
മറ്റു എഞ്ചിന്‍ പതിപ്പുകളിലെല്ലാം അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 1.2 ലിറ്റര്‍ ടിഎസ്‌ഐ, 1.5 ലിറ്റര്‍ ടിഡിഐ എഞ്ചിനുകളില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് കരുത്ത് ചക്രങ്ങളിലേക്ക് എത്തുന്നത്.
എട്ടുവര്‍ഷം മുമ്പ് വിപണിയില്‍ വന്ന പോളോ, വെന്റോ മോഡലുകളെ അടുത്ത രണ്ടുവര്‍ഷം കൂടി വില്‍പനയ്ക്ക് കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം. ഒപ്പം ക്രെറ്റയ്ക്ക് എതിരെ ടി-ക്രോസിനെ അണിനിരത്താനുള്ള പടയൊരുക്കം അടുത്ത രണ്ടുവർഷം കൊണ്ടുഫോക്‌സ്‌വാഗണ്‍ പൂർത്തിയാക്കും.
വിഖ്യാത MQB അടിത്തറയെ പശ്ചാത്തലമാക്കി സ്‌കോഡ നിര്‍മ്മിക്കുന്ന ചെലവു കുറഞ്ഞ പുത്തന്‍ അടിത്തറയിൽ നിന്നുമാണ് ടി-ക്രോസ് പുറത്തുവരിക. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി രാജ്യാന്തര മോഡലിലുള്ള പല ഫീച്ചറുകളും വിശേഷങ്ങളും ടി-ക്രോസിന്റെ ഇന്ത്യന്‍ പതിപ്പിനുണ്ടാകില്ല.
എന്തായാലും ഹ്യുണ്ടായി ക്രെറ്റയെക്കാള്‍ നീളം കുറവായിരിക്കും ഫോക്‌സ്‌വാഗണ്‍ ടി-ക്രോസിന്. ക്രെറ്റയ്ക്ക് 4,270 mm നീളമുണ്ട്. ടി-ക്രോസിന് 4,107 mm നീളവും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം.
പുതിയ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ TSI ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെ ഇന്ത്യയില്‍ കമ്പനി നിര്‍മ്മിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ എഞ്ചിനായിരിക്കും ടി-ക്രോസ് പെട്രോളില്‍ കമ്പനി നല്‍കുക. 115 bhp കരുത്തും 200 Nm torque ഉം എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും.
ഘടകങ്ങളുടെ പ്രാദേശിക സമാഹരണം എഞ്ചിന്റെ നിര്‍മ്മാണ ചിലവുകള്‍ കുറയ്ക്കും. നിലവില്‍ പോളോയിലും വെന്റോയിലും തുടിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിനെ ടി-ക്രോസിന്റെ ഡീസല്‍ പതിപ്പില്‍ പ്രതീക്ഷിക്കാം.
Source: IAB