ടാറ്റയ്ക്ക് പിന്നാലെ നിസാനും ഡാറ്റ്‌സനും അടുത്തമാസം മുതല്‍ കാര്‍ വില കൂട്ടും

Written By:

ടാറ്റയ്ക്ക് പിന്നാലെ കാര്‍ വില കൂട്ടാനൊരുങ്ങി നിസാനും ഡാറ്റ്‌സനും. ഏപ്രില്‍ ഒന്നു മുതല്‍ നിസാന്‍, ഡാറ്റ്‌സന്‍ കാറുകളില്‍ രണ്ടു ശതമാനം വില വര്‍ധിക്കും. ഉത്പാദന ചെലവ് വര്‍ധിച്ചതാണ് കാര്‍ വില കൂട്ടാന്‍ കാരണമെന്ന് നിസാന്‍ ഇന്ത്യ അറിയിച്ചു.

ടാറ്റയ്ക്ക് പിന്നാലെ നിസാനും ഡാറ്റ്‌സനും അടുത്തമാസം മുതല്‍ കാര്‍ വില കൂട്ടും

നിസാന്‍, ഡാറ്റ്‌സന്‍ നിരയിലെ മുഴുവന്‍ മോഡലുകളിലും രണ്ടു ശതമാനം വിലവര്‍ധനവ് ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ മൈക്ര ഹാച്ച്ബാക്ക്, സണ്ണി സെഡാന്‍, ടെറാനോ കോമ്പാക്ട് എസ്‌യുവി മോഡലുകളെയാണ് നിസാന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.

ടാറ്റയ്ക്ക് പിന്നാലെ നിസാനും ഡാറ്റ്‌സനും അടുത്തമാസം മുതല്‍ കാര്‍ വില കൂട്ടും

ഗോ, റെഡി-ഗോ ഹാച്ച്ബാക്കുകളും ഗോ പ്ലസ് കോമ്പാക്ട് ഫാമിലി വാഗണുമാണ് നിരയില്‍ ഡാറ്റ്‌സന്റെ സമര്‍പ്പണം. നേരത്തെ 2018 വര്‍ഷാരംഭത്തിലും മോഡലുകളുടെ വില നിസാന്‍ കൂട്ടിയിരുന്നു.

Recommended Video - Watch Now!
Auto Expo 2018: Tata Tiago EV - Details, Expected Price, Launch - DriveSpark
ടാറ്റയ്ക്ക് പിന്നാലെ നിസാനും ഡാറ്റ്‌സനും അടുത്തമാസം മുതല്‍ കാര്‍ വില കൂട്ടും

മോഡലുകളെ അടിസ്ഥാനപ്പെടുത്തി 15,000 രൂപ വരെയാണ് നിസാന്‍ കാറുകളില്‍ അന്നു വർധിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് വില കൂടാനിടയായ കാരണം.

ടാറ്റയ്ക്ക് പിന്നാലെ നിസാനും ഡാറ്റ്‌സനും അടുത്തമാസം മുതല്‍ കാര്‍ വില കൂട്ടും

ടാറ്റയും ഔഡിയും ഇന്ത്യയില്‍ കാര്‍ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ടാറ്റ, ഔഡി കാറുകളുടെ വിലയും വിപണിയില്‍ വര്‍ധിക്കും. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് ഔഡി കാറുകളുടെ വില കൂടാന്‍ കാരണം.

ടാറ്റയ്ക്ക് പിന്നാലെ നിസാനും ഡാറ്റ്‌സനും അടുത്തമാസം മുതല്‍ കാര്‍ വില കൂട്ടും

മോഡലുകളെ അടിസ്ഥാനപ്പെടുത്തി 60,000 രൂപ വരെയാണ് ടാറ്റ കാറുകളുടെ വില വര്‍ധിക്കുക. അതേസമയം ഓരോ മോഡലുകള്‍ക്കും എത്രത്തോളം വില വര്‍ധിക്കുമെന്ന കാര്യത്തില്‍ ടാറ്റ വ്യക്തത വരുത്തിയിട്ടില്ല.

കൂടുതല്‍... #auto news
English summary
Nissan And Datsun Announce Price Hike Across The Range By Up To Two Percent. Read in Malayalam.
Story first published: Wednesday, March 21, 2018, 12:23 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark