ഹ്യുണ്ടായി ക്രെറ്റയുടെ വിപണി മോഹിച്ച് നിസാന്‍ കിക്ക്‌സ്, ഉടന്‍ വിപണിയിൽ
ഹ്യുണ്ടായി ക്രെറ്റയുടെ വിപണി മോഹിച്ച് കിക്ക്‌സുമായി നിസാന്‍ വരുന്നു. 2019 ജനുവരിയില്‍ നിസാന്‍ കിക്ക്‌സ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്നു റിപ്പോര്‍ട്ട്. രാജ്യാന്തര വിപണികളില്‍ അണിനിരക്കുന്ന കിക്ക്‌സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും എസ്‌യുവിയെ ഇന്ത്യന്‍ മണ്ണില്‍ നിസാന്‍ കൊണ്ടുവരിക. അകത്തള വിശാലതയ്ക്കും അത്യാധുനിക ഫീച്ചറുകള്‍ക്കും വിദേശ വിപണികളില്‍ കിക്ക്‌സ് ഏറെ പ്രസിദ്ധമാണ്.

ഇന്ത്യന്‍ വരവില്‍ മോഡലിന് 11 മുതല്‍ 16 ലക്ഷം രൂപ വരെ വിലനിലവാരം പ്രതീക്ഷിക്കാം. നിസാന്‍ ടെറാനോയെ പോലെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ കിക്ക്‌സിലും ഒരുങ്ങും. എതിരാളിയായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭിക്കുന്നുണ്ട്. ക്യാപ്ച്ചറില്‍ റെനോയും ഉടന്‍ ഓട്ടോമാറ്റിക് പതിപ്പിനെ നല്‍കും. എന്നാല്‍ ആദ്യവരവില്‍ നിസാന്‍ കിക്ക്‌സിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമോയെന്ന കാര്യം സംശയമാണ്.

രാജ്യാന്തര മോഡലില്‍ നിന്നും വ്യത്യസ്തമായിരിക്കും കിക്ക്‌സിന്റെ ഇന്ത്യന്‍ പതിപ്പെന്നു നിസാന്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡിസൈന്‍ ഡയറക്ടര്‍ അല്‍ഫോന്‍സോ അല്‍ബേയ്‌സ വ്യക്തമാക്കി. കമ്പനിയുടെ ഇന്ത്യന്‍ ഡിസൈന്‍ സ്റ്റുഡിയോ എസ്‌യുവിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.

എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ പുതിയ മോഡലിനെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്നത്. റെനോ ഡസ്റ്ററിന്റെ B0 അടിത്തറയായിരിക്കും നിസാന്‍ കിക്ക്‌സ് ഉപയോഗപ്പെടുത്തുക. എസ്‌യുവിയുടെ നിര്‍മ്മാണച്ചിലവുകള്‍ B0 അടിത്തറ ഗണ്യമായി വെട്ടിച്ചുരുക്കും.

റെനോ ക്യാപ്ച്ചര്‍, നിസാന്‍ ടെറാനോ മോഡലുകളും ഇതേ അടിത്തറയില്‍ നിന്നാണ് അണിനിരക്കുന്നത്. നിലവില്‍ കമ്പനി ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ കിക്ക്‌സിലും പ്രതീക്ഷിക്കാം.

പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 142 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 108 bhp കരുത്തും 240 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടുക. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളായിരിക്കും കിക്ക്‌സിലുണ്ടാവുക.

രാജ്യാന്തര വിപണികളില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം കിക്ക്‌സിലുണ്ട്. എന്നാല്‍ എസ്‌യുവി ഇന്ത്യയില്‍ എത്തുമ്പോള്‍ ഓള്‍ വീല്‍ ഡ്രൈവ് കരുത്തു മോഡലിനുണ്ടാകില്ല.

പ്രീമിയര്‍ ക്രോസ്ഓവര്‍ എസ്‌യുവി എന്ന വിശേഷണത്തോടെയാകും നിസാന്‍ കിക്ക്‌സ് ഇന്ത്യയില്‍ എത്തുക. കമ്പനിയുടെ സിഗ്നേച്ചര്‍ ക്രോസ്ഓവര്‍ ശൈലിയാണ് കിക്ക്‌സ് പിന്തുടരുന്നത്.

V മോഷന്‍ ഗ്രില്ലില്‍ നിന്നാരംഭിക്കും നിസാന്‍ കിക്ക്‌സിന്റെ ഡിസൈന്‍ സവിശേഷതകള്‍. ഇരട്ടനിറം, ഒഴുകിയിറങ്ങുന്ന മേല്‍ക്കൂര, വലിയ ടെയില്‍ലാമ്പുകള്‍ എന്നിവ ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. അകത്തളത്തില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും പ്രതീക്ഷിക്കാം.
Source: CarandBike


Click it and Unblock the Notifications








