ഉറപ്പിച്ചു, നിസാന്‍ ലീഫ് 2 ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്

By Dijo Jackson

നിസാന്‍ ലീഫ് ഇന്ത്യയിലേക്ക്. ആഗോള വിപണിയില്‍ വില്‍പനയിലുള്ള രണ്ടാം തലമുറ നിസാന്‍ ലീഫ് ഹാച്ച്ബാക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുമെന്നു നിസാന്‍ ഇന്ത്യ വ്യക്തമാക്കി. ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത കാറാണ് നിസാന്‍ ലീഫ്. നിസാന്‍ ഇന്ത്യ തലവന്‍ തോമസ് കുയെലാണ് ലീഫ് 2 ഇന്ത്യയില്‍ വരുമെന്ന കാര്യം സ്ഥിരീകരിച്ചത്.

ഉറപ്പിച്ചു, നിസാന്‍ ലീഫ് 2 ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്

ആഗോള മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നിസാന്‍. ഇതിന്റെ ഭാഗമായി രണ്ടാം തലമുറ നിസാന്‍ ലീഫ് ഇന്ത്യയില്‍ 2018-19 സാമ്പത്തിക വര്‍ഷം അണിനിരക്കുമെന്നു കുയെല്‍ പറഞ്ഞു.

ഉറപ്പിച്ചു, നിസാന്‍ ലീഫ് 2 ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്

ഔദ്യോഗിക വരവിന് മുന്നോടിയായി ഒരുപിടി ലീഫ് 2 ഹാച്ച്ബാക്കുകളെ കമ്പനി ഇന്ത്യയില്‍ കൊണ്ടുവരും. ശേഷം 650 ഏക്കര്‍ വിസ്തീര്‍ണമുള്ള ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നും കാറുകളുടെ പരീക്ഷണയോട്ടം നിസാന്‍ നടത്തും.

ഉറപ്പിച്ചു, നിസാന്‍ ലീഫ് 2 ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്

പരീക്ഷണയോട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി തുടര്‍ന്നുള്ള ഭാവി പരിപാടികള്‍ കമ്പനി ആവിഷ്‌കരിക്കുമെന്നു കുയെല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ലീഫ് 2 ഹാച്ച്ബാക്കിനെ വില്‍ക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ നിസാന്‍ ആരംഭിച്ചെന്നാണ് വിവരം.

ഉറപ്പിച്ചു, നിസാന്‍ ലീഫ് 2 ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്

അതേസമയം വിപണിയില്‍ വന്‍തോതില്‍ ലീഫുകളെ വിറ്റഴിക്കാന്‍ നിസാന് പദ്ധതിയില്ല. പ്രീമിയം വിലനിലവാരം നിസാന്‍ ലീഫ് പുലര്‍ത്തുമെന്നാണ് അഭ്യൂഹം. ഇന്ത്യയില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ലീഫ് മോഡലുകളുടെ വില വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഉറപ്പിച്ചു, നിസാന്‍ ലീഫ് 2 ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്

വരവില്‍ മുപ്പതു മുതല്‍ നാല്‍പതു ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില നിസാന്‍ ലീഫ് 2 ഹാച്ച്ബാക്കുകള്‍ക്ക് പ്രതീക്ഷിക്കാം. പൂര്‍ണ ഇറക്കുമതി മോഡലായാകും (കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ്) നിസാന്‍ ലീഫ് 2 ഇന്ത്യയില്‍ എത്തുക. വില ഉയരാനുള്ള കാരണമായി ഇതു മാറും.

ഉറപ്പിച്ചു, നിസാന്‍ ലീഫ് 2 ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്

ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മോഡലുകളെ ഇറക്കി മാര്‍ക്കറ്റ് വിഹിതം കൂട്ടുകയാണ് നിസാന്റെ ലക്ഷ്യം. ഈ ഉത്സവകാലം മുതല്‍ ഓരോ ആറു മാസം കൂടുമ്പോഴും പുതിയ മോഡലിനെ പുറത്തിറക്കുമെന്നു നിസാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഉറപ്പിച്ചു, നിസാന്‍ ലീഫ് 2 ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്

ലിഫീന് പുറമെ പുതിയ എസ്‌യുവിയും നിസാന്‍ നിരയില്‍ ഉടന്‍ അണിനിരക്കും. ബജറ്റ് നിരയില്‍ ഡാറ്റ്‌സനും നിസാന് പിന്തുണയേകി പുതിയ കാറുകളെ കൊണ്ടുവരും.

Source: ET

Most Read Articles

Malayalam
കൂടുതല്‍... #nissan #electric vehicles
English summary
2018 Nissan Leaf India Launch Confirmed. Read in Malayalam.
Story first published: Friday, June 8, 2018, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X