കാറുകള്‍ക്ക് വമ്പന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് നിസാന്‍ — അറിയേണ്ടതെല്ലാം
കാറുകള്‍ക്ക് വന്‍വിലക്കിഴിവ് പ്രഖ്യാപിച്ച് നിസാന്‍ ഇന്ത്യ. മൈക്ര, സണ്ണി, ടെറാനോ ഉള്‍പ്പെടെ മുഴുവന്‍ നിസാന്‍ മോഡലുകളിലും 50,000 രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട് നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം. ഇന്ത്യയില്‍ നിസാന്‍ കാറുകളുടെ പ്രചാരം കൂട്ടാന്‍ പുതിയ ഓഫര്‍ ആനുകൂല്യങ്ങള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

പ്രാരംഭ ഹാച്ച്ബാക്ക് മൈക്ര ആക്ടിവില്‍ 20,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സും 10,000 രൂപയുടെ വിലക്കിഴിവുമാണ് കമ്പനി ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക 7.99 ശതമാനം പലിശ നിരക്കില്‍ കാര്‍ ലോണും നിസാന്‍ നല്‍കും.

ഏകദേശം 15,000 രൂപയോളം ഇത്തരത്തില്‍ ആനുകൂല്യം നേടാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസരമുണ്ട്. വിപണിയില്‍ 5.03 ലക്ഷം മുതല്‍ 5.98 ലക്ഷം രൂപ വരെയാണ് നിസാന്‍ മൈക്ര ആക്ടിവിന് വില.

സാധാരണ മൈക്ര ഹാച്ച്ബാക്കിലും ഇതേ ഓഫര്‍ ആനുകൂല്യങ്ങളാണ് നിസാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വിലക്കിഴിവ് 12,000 രൂപയായിരിക്കുമെന്നു മാത്രം. സി സെഗ്മന്‍ സെഡാന്‍ സണ്ണിയില്‍ 35,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സാണ് കമ്പനി നല്‍കുക.

ഇതുകൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7,000 രൂപ അധിക വിലക്കിഴിവും പ്രത്യേക 7.99 ശതമാനം പലിശ നിരക്കില്‍ വായ്പയും നേടാന്‍ അവസരമുണ്ട്. 45,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സാണ് ടെറാനോ എസ്‌യുവിയില്‍ കമ്പനി നല്‍കുക. വിലക്കിഴിവ് 30,000 രൂപയും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7.99 ശതമാനം പലിശ നിരക്കില്‍ വായ്പയും 10,000 രൂപയുടെ അധിക ഡിസ്‌കൗണ്ടും നേടാം. വില്‍പനയില്‍ നിസാന് ഇതുവരെയും കാര്യങ്ങള്‍ ഭദ്രമാക്കാന്‍ കഴിഞ്ഞിട്ടില്ല. ശ്രേണിയിലെ മത്സരം വിലയിരുത്തിയാല്‍ മോഡലുകളുടെ കാലപ്പഴക്കം തന്നെയാണ് പലപ്പോഴും നിസാന് വിനയാകുന്നത്.

എന്നാല്‍ വരാനിരിക്കുന്ന ഉത്സവ കാലവും വമ്പന്‍ വിലക്കിഴിവും വില്‍പനയ്ക്ക് പുത്തനുണര്‍വേകുമെന്ന് കമ്പനി കരുതുന്നു. അതേസമയം അടുത്തവര്‍ഷം തുടക്കത്തില്‍ തന്നെ നിരയില്‍ പുതുമ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ നിസാന്‍ നടത്തി വരികയാണ്.

പുതിയ കിക്‌സ് എസ്‌യുവിയിലൂടെ 2019 വര്‍ഷം തുടങ്ങാനാണ് നിസാന്റെ പദ്ധതി. ടെറാനോയുടെ B0 അടിത്തറയില്‍ നിന്നുമൊരുങ്ങുന്ന കിക്‌സ് എസ്‌യുവി, ടെറാനോയില്‍ നിന്നുതന്നെ എഞ്ചിനും ഘടകങ്ങളും പങ്കിടും.

യൂറോപ്യന്‍ ശൈലിക്ക് പ്രധാന്യം കല്‍പിച്ചുള്ള രൂപഭാവമാണ് നിസാന്‍ കിക്‌സിന്. ഹ്യുണ്ടായി ക്രെറ്റയോടാണ് നിസാന്‍ കിക്‌സ് വിപണിയില്‍ മത്സരിക്കുക. 1.5 ലിറ്റര്‍ പെട്രോള്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

മത്സരം കണക്കിലെടുത്ത് പത്തുലക്ഷം രൂപ നിലവാരത്തില്‍ കിക്‌സിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനായിരിക്കും നിസാന്റെ ഉദ്ദേശം.
Source: CarDekho


Click it and Unblock the Notifications