നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ വിപണിയില്‍; വില 12.22 ലക്ഷം രൂപ

Written By:

നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 12.22 ലക്ഷം രൂപയാണ് നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). രൂപത്തിലും ഭാവത്തിലും മിനുങ്ങിയെത്തുന്ന ടെറാനോ സ്‌പോര്‍ട് എഡിഷനില്‍ ഒരുപിടി പുത്തന്‍ ഫീച്ചറുകളും പ്രധാന ആകര്‍ഷണമായി മാറുന്നു.

നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ വിപണിയില്‍; വില 12.22 ലക്ഷം രൂപ

കറുപ്പ് നിറം പൂര്‍ണ പശ്ചാത്തലമാകുന്ന മേല്‍ക്കൂരയും സ്‌പോര്‍ടി ബോഡി ഗ്രാഫിക്‌സുമാണ് നിസാന്‍ ടെറാനോ സ്‌പോര്‍ടില്‍ എടുത്തുപറയേണ്ട ആദ്യ വിശേഷം. പില്ലറുകള്‍ക്ക് നിറം കറുപ്പാണ്. വീല്‍ ആര്‍ച്ചുകളിലുള്ള ക്ലാഡിംഗും ഇതേ നിറത്തില്‍ തന്നെ.

നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ വിപണിയില്‍; വില 12.22 ലക്ഷം രൂപ

ബോണറ്റിലും, മുന്‍ ഫെന്‍ഡറുകളിലും, പിന്‍ ബമ്പറിലും വീതിയേറിയ ചുവപ്പ് വരകള്‍ കാണാം. ഇരട്ട നിറമാണ് അകത്തളത്തിലുള്ള ഡാഷ്‌ബോര്‍ഡിന്. ക്രിംസണ്‍ നിറത്തിലുള്ള സീറ്റ് കവറുകളും ഫ്‌ളോര്‍ മാറ്റുകളും നിസാന്‍ ടെറാനോ സ്‌പോര്‍ടിന്റെ അകത്തള വിശേഷങ്ങളില്‍ ഉള്‍പ്പെടും.

നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ വിപണിയില്‍; വില 12.22 ലക്ഷം രൂപ

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് കാറില്‍. സ്റ്റീയറിംഗ് വീലില്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഒരുങ്ങുന്നുണ്ട്. ടച്ച് ലെയ്ന്‍ ചേഞ്ച് ഇന്‍ഡിക്കേറ്റര്‍, ഇരട്ട എയര്‍ബാഗുകള്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ബ്രേക്ക് അസിസ്റ്റ് ഉള്ള ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നിങ്ങനെ നീളും നിസാന്‍ ടെറാനോ സ്‌പോര്‍ടിന്റെ സുരക്ഷാ സംവിധാനങ്ങള്‍.

നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ വിപണിയില്‍; വില 12.22 ലക്ഷം രൂപ

അതേസമയം മോഡലിന്റെ എഞ്ചിനില്‍ മാറ്റമില്ല. നിലവിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് നിസാന്‍ ടെറാനോ സ്‌പോര്‍ടിന്റെ ഒരുക്കം. പെട്രോള്‍ എഞ്ചിന് പരമാവധി 102 bhp കരുത്തും 145 Nm torque ഉം സൃഷ്ടിക്കാനാവും.

നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ വിപണിയില്‍; വില 12.22 ലക്ഷം രൂപ

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. രണ്ടു ട്യൂണിംഗ് നിലയിലാണ് ഡീസല്‍ എഞ്ചിന്‍ ലഭ്യമാവുക. 84 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ആദ്യ ഡീസല്‍ പതിപ്പിന് സാധിക്കും.

നിസാന്‍ ടെറാനോ സ്‌പോര്‍ട് എഡിഷന്‍ വിപണിയില്‍; വില 12.22 ലക്ഷം രൂപ

108 bhp കരുത്തും 243 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ് രണ്ടാം ഡീസല്‍ പതിപ്പ്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ആദ്യ ഡീസല്‍ പതിപ്പില്‍; ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ കരുത്തുത്പാദനം കൂടിയ രണ്ടാം ഡീസല്‍ പതിപ്പില്‍ ലഭ്യമാണ്.

കൂടുതല്‍... #nissan #new launch
English summary
Nissan Terrano Sport Special Edition Launched In India. Read in Malayalam.
Story first published: Tuesday, May 8, 2018, 15:00 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark