പുതിയ 911 GT3 RS വിപണിയില്‍; ഇത് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ പോര്‍ഷ!

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

2018 പോര്‍ഷ 911 GT3 ഇന്ത്യയില്‍ പുറത്തിറങ്ങി. 2.74 കോടി രൂപയാണ് പുതിയ പോര്‍ഷ 911 GT3 RS ന്റെ എക്‌സ്‌ഷോറൂം വില. ജര്‍മ്മന്‍ നിരയില്‍ ഏറ്റവും വേഗതയേറിയ നാച്ചുറലി ആസ്പിരേറ്റഡ് റോഡ് ലീഗല്‍ പോര്‍ഷ കാറാണ് GT3 RS ബാഡ്ജിംഗ് ഒരുങ്ങുന്ന പുതിയ പോര്‍ഷ 911.

പുതിയ 911 GT3 RS വിപണിയില്‍; ഇത് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ പോര്‍ഷ!

പരിഷ്‌കരിച്ച നാച്ചുറലി ആസ്പിരേറ്റഡ് 4.0 ലിറ്റര്‍ ഫ്‌ളാറ്റ്-സിക്‌സ് എഞ്ചിനാണ് പുതിയ പോര്‍ഷ 911 GT3 RS ന്റെ പ്രധാന വിശേഷം. പുതിയ ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റിന്റെയും ആര്‍പിഎം വര്‍ധനവിന്റെയും പശ്ചാത്തലത്തില്‍ 20 bhp അധിക കരുത്തും 10 Nm അധിക ടോര്‍ഖും 2018 പോര്‍ഷ 911 GT3 RS കൈവരിച്ചിട്ടുണ്ട്.

പുതിയ 911 GT3 RS വിപണിയില്‍; ഇത് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ പോര്‍ഷ!

8,250 rpm ല്‍ 513 bhp കരുത്തും 6,000 rpm ല്‍ 470 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പുതിയ 911 GT3 RS ന് സാധിക്കും. 7 സ്പീഡ് പിഡികെ ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുക.

പുതിയ 911 GT3 RS വിപണിയില്‍; ഇത് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ പോര്‍ഷ!

നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ പോര്‍ഷ കാറിന് വേണ്ടത് 3.2 സെക്കന്‍ഡുകള്‍ മാത്രം. അതേസമയം പുതിയ 911 GT3 RS ന്റെ പരമാവധി വേഗതയില്‍ ഇക്കുറി പോര്‍ഷ കത്രിക വെച്ചിട്ടുണ്ട്.

പുതിയ 911 GT3 RS വിപണിയില്‍; ഇത് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ പോര്‍ഷ!

കൂടുതല്‍ ഡൗണ്‍ഫോഴ്‌സിനായി എയറോഡൈനാമിക് ഘടനയില്‍ വരുത്തിയ മാറ്റമാണ് വേഗത കുറയാന്‍ കാരണം. മണിക്കൂറില്‍ 312 കിലോമീറ്ററാണ് പുതിയ പോര്‍ഷ 911 GT3 RS ന്റെ പരമാവധി വേഗത.

പുതിയ 911 GT3 RS വിപണിയില്‍; ഇത് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ പോര്‍ഷ!

പിന്നില്‍ ഉയര്‍ന്നു നിലകൊള്ളുന്ന റിയര്‍ വിംഗ് ഉള്‍പ്പടെ 911 GT3 RS ന് ലഭിച്ച മുഴുവന്‍ എയറോ, ചാസി അപ്‌ഗ്രേഡുകളും GT2 RS ല്‍ നിന്നും കടമെടുത്തതാണ്. പരിഷ്‌കരിച്ച സ്പ്രിങ് റേറ്റുകളിലും കണ്‍ട്രോള്‍ ആമുകളിലും ദൃഢതയേറിയ ബോള്‍ ജോയിന്റുകളാണ് ഇടംപിടിക്കുന്നത്.

പുതിയ 911 GT3 RS വിപണിയില്‍; ഇത് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ പോര്‍ഷ!

പുതിയ കാര്‍ബണ്‍ ഫൈബര്‍ ബോണറ്റും പരിഷ്‌കരിച്ച റിയര്‍ ഡിഫ്യൂസറും പോര്‍ഷ 911 GT3 RS ന്റെ മറ്റു വിശേഷങ്ങളാണ്. പോളിയൂറിഥീന്‍ ഫ്രണ്ട് ബമ്പറിന്റെയും പുത്തന്‍ മഗ്നീഷ്യം അലോയ് വീലുകളുടെയും പശ്ചാത്തലത്തില്‍ ഭാരം ഗണ്യമായി വെട്ടിക്കുറച്ചാണ് പുതിയ പോര്‍ഷയുടെ വരവ്.

പുതിയ 911 GT3 RS വിപണിയില്‍; ഇത് ഇന്ത്യ കണ്ട ഏറ്റവും കരുത്തന്‍ പോര്‍ഷ!

അകത്തളത്തിലുള്ള കാര്‍ബണ്‍ ഫൈബര്‍ റേസിംഗ് സീറ്റുകളും, സ്‌റ്റോറേജ് നെറ്റോടെയുള്ള ഡോര്‍ പാനലുകളും നൈലോണ്‍ ഡോര്‍ ലൂപ്പുകളും ഭാരം കുറയുന്നതിനുള്ള കാരണങ്ങളാണ്. 1,430 കിലോഗ്രാം മാത്രമാണ് 2018 പോര്‍ഷ 911 GT3 RS ന്റെ ആകെ ഭാരം.

More from DriveSpark

Article Published On: Thursday, February 22, 2018, 10:45 [IST]
English summary
Porsche 911 GT3 RS Launched At Rs 2.75 Crore In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X