പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

By Dijo Jackson

കരുത്തന്‍ കാറുകളെ കുറിച്ചു വിപണി ചിന്തിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരുവശത്ത് മൈലേജ് എത്ര കിട്ടുമെന്ന ചോദ്യം; എന്തു കരുത്തുണ്ടെന്ന ചോദ്യം മറുവശത്തും. എന്തായാലും മൈലേജ് സങ്കല്‍പങ്ങളില്‍ വിട്ടുവീഴ്ചകള്‍ നടത്തി കരുത്തന്‍ കാറുകളെ വാങ്ങാന്‍ ഇന്നു ആളുകള്‍ മുന്നോട്ടു വരുന്നുണ്ട്.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

100 bhp കാറുകള്‍ക്ക് ആവശ്യക്കാരേറിയതോടു കൂടി 'കരുത്തന്‍' മോഡലുകള്‍ക്ക് വില കുറഞ്ഞു. കരുത്തന്‍ ഗണത്തിലുള്ള പുതിയ കാറുകള്‍ കൂടുതലായി ഇന്ത്യയില്‍ വന്നും തുടങ്ങി. വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്ന പത്തു ലക്ഷത്തിന്റെ കരുത്തന്‍ കാറുകള്‍ —

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ഫോക്‌സ്‌വാഗണ്‍ പോളോ ജിടി TSI

ഇന്ത്യന്‍ ബജറ്റ് കാര്‍ ശ്രേണിയില്‍ ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് കൊണ്ടുവന്ന ആദ്യ കാര്‍. വിപണി കണ്ട ആദ്യകാല ആധുനിക ഹാച്ച്ബാക്ക് കൂടിയാണ് പോളോ ജിടി TSI. അതായത് കരുത്തന്‍ കാറുകളിലെ തലമുതിര്‍ന്ന കാരണവര്‍.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

മോഡലില്‍ ഒരുങ്ങുന്ന 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 103.5 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കും. വളരെ പെട്ടെന്നു ഗിയര്‍മാറ്റം സാധ്യമാക്കുന്ന ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സ് പോളോ ജിടി TSI -യുടെ പ്രകടനക്ഷമതയെ കാര്യമായി സ്വാധീനിക്കുന്നു.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

അതിവേഗത്തിലും സ്ഥിരത പുലര്‍ത്താന്‍ ഇഎസ്പി ഫീച്ചര്‍ കാറിനെ സഹായിക്കും. 10.61 സെക്കന്‍ഡുകള്‍ കൊണ്ടു പോളോ ജിടി TSI പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്തും. ഡിസ്‌ക് ബ്രേക്ക് മുന്‍ചക്രങ്ങളില്‍ മാത്രം. കാറിന് വില 9.19 ലക്ഷം രൂപ.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ഫിയറ്റ് അബാര്‍ത്ത് പുന്തോ

പ്രാരംഭ പെര്‍ഫോര്‍മന്‍ ഹാച്ച്ബാക്കെന്ന് അബാര്‍ത്ത് പുന്തോയെ നിസംശയം വിശേഷിപ്പിക്കാം. അബാര്‍ത്ത് ബ്രാന്‍ഡിംഗുള്ള ഏറ്റവും വില കുറഞ്ഞ മോഡല്‍. പാലിയോ വിടവാങ്ങിയതിന് ശേഷമുണ്ടായ വിടവു നികത്താന്‍ അബാര്‍ത്ത് പുന്തോയെയാണ് ഫിയറ്റ് തെരഞ്ഞെടുത്തത്.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

എന്നാല്‍ ഇന്നും വിപണിയില്‍ പ്രചാരം നേടാന്‍ ഈ കരുത്തന്‍ ഹാച്ച്ബാക്കിന് കഴിഞ്ഞിട്ടില്ല. 143 bhp കരുത്തും 212 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് അബാര്‍ത്ത് പുന്തോയില്‍.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കാറിന് 8.8 സെക്കന്‍ഡുകള്‍ മതി. ഫിയറ്റ് അബാര്‍ത്ത് പുന്തോയ്ക്ക് വില 9.7 ലക്ഷം രൂപ.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

മാരുതി സുസുക്കി ബലെനോ RS

മാരുതിയില്‍ നിന്നും വിപണി കണ്ട ആദ്യ കരുത്തന്‍, പ്രീമിയം ഹാച്ച്ബാക്ക്. 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് മൂന്നു സിലിണ്ടര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനാണ് ബലെനോ RS -ല്‍ മുഖ്യാകര്‍ഷണം. എഞ്ചിന് 101 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഭാരം കേവലം 950 കിലോ. ഇക്കാരണത്താല്‍ ബലെനോ RS രസകരമായ ഡ്രൈവിംഗ് കാഴ്ചവെക്കും. പ്രകടനക്ഷമതയ്ക്ക് വേണ്ടി സസ്‌പെന്‍ഷനിലും മാരുതി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 10.52 സെക്കന്‍ഡുകള്‍ കൊണ്ടു നൂറു കിലോമീറ്റര്‍ വേഗത കാര്‍ കൈവരിക്കും.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ബലെനോ RS -ന്റെ നാലു ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് ഒരുങ്ങുന്നുണ്ട്. അതേസമയം ബലെനോയില്‍ മുന്‍ ചക്രങ്ങള്‍ക്ക് മാത്രമാണ് ഡിസ്‌ക് ബ്രേക്കുള്ളത്. വില 8.45 ലക്ഷം രൂപ.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

കോമ്പാക്ട് എസ്‌യുവി ശ്രേണിയിലെ കരുത്തന്‍. അടുത്തിടെയാണ് 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിന്‍ ഒരുങ്ങുന്ന ഇക്കോസ്‌പോര്‍ട് എസിനെ നിരയില്‍ ഫോര്‍ഡ് അവതരിപ്പിച്ചത്. 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുള്ള ഇക്കോസ്‌പോര്‍ട് 121 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കും. എസ്‌യുവില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. വില 7.66 ലക്ഷം രൂപ.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ഫോര്‍ഡ് ഫിഗൊ എസ്

രസകരമായ ഡ്രൈവിംഗ്. മികവേറിയ ആക്‌സിലറേഷന്‍. ബജറ്റ് വിലയും. വന്ന അന്നു മുതല്‍ ഫിഗൊ എസ് വിപണിയില്‍ ഹിറ്റാണ്. ഫിഗൊയില്‍ നിന്നും ഫിഗൊ എസിനാണ് എന്താണ് ഇത്ര പ്രത്യേകത? എഞ്ചിനുകള്‍ക്ക് മാറ്റമില്ല. 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് ഫിഗൊ എസിലും.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

110 bhp കരുത്തും 136 Nm torque ഉം 1.5 ലിറ്റര്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ടയറുകളാണ് ഹാച്ച്ബാക്കിലെ മുഖ്യവിശേഷം. കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യുന്ന വീതിയേറിയ ടയറുകള്‍ 15 ഇഞ്ച് അലോയ് വീലുകളില്‍ ഒരുങ്ങുന്നു. ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സും ദൃഢമേറിയ സസ്‌പെന്‍ഷനും ഫിഗൊ എസില്‍ എടുത്തുപറയണം. ഫിഗൊ എസിന് വില 8.03 ലക്ഷം രൂപ.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ഹോണ്ട സിറ്റി

പെട്രോള്‍ എഞ്ചിന്‍ കരുത്തിനാണ് ഹോണ്ട എന്നും അറിയപ്പെടാറ്. ഹോണ്ട നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പെട്രോള്‍ മോഡലുകളില്‍ ഒന്നാണ് സിറ്റി സെഡാന്‍. 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ 117 bhp കരുത്തും 145 Nm torque ഉം പരമാവധി സൃഷ്ടിക്കും.

സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും സിറ്റി പെട്രോളില്‍ ഹോണ്ട ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പാണ് പെട്ടെന്നു ഉയര്‍ന്ന വേഗത്തിലെത്തുക. വില 8.71 ലക്ഷം രൂപ.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

സ്‌കോഡ റാപീഡ്

വിപണിയില്‍ സ്‌കോഡ റാപിഡിന് പ്രചാരം കുറവായിരിക്കാം. എന്നാല്‍ കാര്‍ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സ്‌കോഡ റാപീഡിന് കഴിഞ്ഞിട്ടുണ്ട്. സ്‌പോര്‍ടി സ്റ്റീയറിംഗ് നിയന്ത്രണവും ദൃഢമേറിയ സസ്‌പെന്‍ഷന്‍ സംവിധാനത്തിന്റെയും പശ്ചാത്തലത്തിൽ സ്‌കോഡ സെഡാൻ കൂടുതല്‍ ആരാധകരെ സമ്പാദിച്ചു.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് സ്‌കോഡ റാപീഡിന്റെ ഒരുക്കം. എഞ്ചിന്‍ 103 bhp കരുത്തും 153 Nm torque ഉം അവകാശപ്പെടുന്നു. ആറു സ്പീഡ് ഓട്ടോമാറ്റിക് പതിപ്പും റാപീഡിലുണ്ട്. വില 8.35 ലക്ഷം രൂപ.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ഹ്യുണ്ടായി വേര്‍ണ

ആദ്യം 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം വേര്‍ണയെ കൊണ്ടുവന്ന ഹ്യുണ്ടായി, പിന്നീട് 1.4 ലിറ്റര്‍ പെട്രോള്‍ പതിപ്പിനെയും സെഡാന് നല്‍കി. എഞ്ചിന്‍ കരുത്തിനും പ്രീമിയം ഫീച്ചറുകള്‍ക്കും വേര്‍ണ ഏറെ പ്രശസ്തമാണ്.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

121 bhp കരുത്തും 125 Nm torque ഉം വേര്‍ണയിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വേര്‍ണയില്‍ ലഭ്യമാണ്. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 99 bhp കരുത്ത് ഉത്പാദിപ്പിക്കാനാവും. വില 9.76 ലക്ഷം രൂപ.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ടാറ്റ നെക്‌സോണ്‍

ടാറ്റയുടെ വന്‍വിജയങ്ങളിലൊന്ന്. നെക്‌സോണ്‍ എസ്‌യുവിയില്‍ കരുത്താര്‍ന്ന എഞ്ചിനുകളെയാണ് ടാറ്റ നല്‍കുന്നത്. 108 bhp കരുത്തും 170 Nm torque ഉം നെക്‌സോണിലുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മോഡലില്‍ ലഭ്യമാണ്. വില 6.15 ലക്ഷം രൂപ.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ഹ്യുണ്ടായി ക്രെറ്റ

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവി. ഇന്ത്യയില്‍ ക്രെറ്റയ്ക്ക് ആരാധകരേറെയാണ്. ആകര്‍ഷകമായ രൂപം, കരുത്തന്‍ എഞ്ചിന്‍, നീണ്ട ഫീച്ചറുകള്‍ - ഈ മൂന്നു ഘടകങ്ങളാണ് ക്രെറ്റയുടെ പ്രചാരത്തിന് പിന്നില്‍.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

കേവലം ഒറ്റ പെട്രോള്‍ എഞ്ചിന്‍ പതിപ്പു മാത്രമാണ് ക്രെറ്റയില്‍ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. 1.6 ലിറ്റര്‍ ക്രെറ്റ 121 bhp കരുത്തും 151 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. വില 9.29 ലക്ഷം രൂപ.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ഫിയറ്റ് അര്‍ബന്‍ ക്രോസ്

ക്രോസ്ഓവര്‍ അവഞ്ചൂറയാണ് ഫിയറ്റ് അര്‍ബന്‍ ക്രോസിന് ആധാരം. 1.4 ലിറ്റര്‍ ടി-ജെറ്റ് പെട്രോള്‍ എഞ്ചിനില്‍ തന്നെയാണ് അര്‍ബന്‍ ക്രോസിന്റെയും ഒരുക്കം. എഞ്ചിന് പരമാവധി 138 bhp കരുത്തും 210 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് ചക്രങ്ങളിലേക്ക് എത്തുന്നത്.

പത്തു ലക്ഷത്തിന്റെ 'കരുത്തന്‍' കാറുകള്‍; മാരുതി ബലെനോ RS മുതല്‍ ടാറ്റ നെക്‌സോണ്‍ വരെ

ക്രോസ്ഓവര്‍ പരിവേഷമുള്ളതിനാല്‍ 210 mm ആണ് മോഡലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. പിന്‍ ഡോറിന് ലഭിച്ച അബാര്‍ത്ത് ബാഡ്ജിംഗ് അര്‍ബന്‍ ക്രോസിനെ ഫിയറ്റ് നിരയില്‍ വേറിട്ടു നിര്‍ത്തും. 9.77 ലക്ഷം രൂപ മുതലാണ് ഫിയറ്റ് അര്‍ബന്‍ ക്രോസിന് വില.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Powerful Cars Under Rs 10 Lakh. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X