ജീപ് കോമ്പസിനെ വെല്ലാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു എസ്‌യുവി

By Dijo Jackson

ഫ്രഞ്ച് നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഇന്ത്യയിലേക്ക്. അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ വിപണിയില്‍ ചുവടുറപ്പിക്കാന്‍ പിഎസ്എ ഗ്രൂപ്പ് തയ്യാറെടുക്കുന്നു. പ്രീമിയം എസ്‌യുവിയെ കൂട്ടിയാകും ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ തീരമണയുക. കമ്പനിയുടെ ആദ്യനോട്ടം ജീപ് കോമ്പസും ഹ്യുണ്ടായി ട്യൂസോണുമുള്ള എസ്‌യുവി നിരയിലേക്ക്.

ജീപ് കോമ്പസിനെ വെല്ലാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു എസ്‌യുവി

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ പ്രയാണത്തിന് ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ സിട്രോയെന്‍ എസ്‌യുവിയെ തെരഞ്ഞെടുക്കും. സിട്രോയെന്‍ C84 കോണ്‍സെപ്റ്റ് എസ്‌യുവി അല്ലെങ്കില്‍ C5 - എയര്‍ക്രോസ് മോഡലുകളിലൊന്ന് ഇന്ത്യയില്‍ എത്തും. നിലവില്‍ ഏഴു സീറ്റര്‍ മഹീന്ദ്ര XUV500 എസ്‌യുവിയാണ് നിര അടക്കി വാഴുന്നത്.

ജീപ് കോമ്പസിനെ വെല്ലാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു എസ്‌യുവി

തുടക്കത്തില്‍ മഹീന്ദ്ര എസ്‌യുവിയെ കടത്തിവെട്ടാന്‍ ജീപ് കോമ്പസിന് സാധിച്ചെങ്കിലും പുതിയ XUV500 ഫെയ്‌സ്‌ലിഫ്റ്റ് പോയ സ്ഥാനം തിരികെ പിടിച്ചു രംഗത്തുവന്നു. എന്നാല്‍ വിപണിയില്‍ ഇപ്പോഴും ജീപ് കോമ്പസ് തരംഗം ശക്തമായി തുടരുകയാണ്.

ജീപ് കോമ്പസിനെ വെല്ലാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു എസ്‌യുവി

ജീപ് കോമ്പസിനെ പോലെ വിപണിയില്‍ പ്രചാരം നേടാന്‍ സിട്രോയെന്‍ എസ്‌യുവിക്ക് കഴിയുമോയെന്ന കാര്യം സംശയം. സിട്രോയെന്‍ എന്ന കാര്‍ ബ്രാന്‍ഡിനെ ഇന്ത്യയ്ക്ക് പരിചയമില്ലെന്നതു തന്നെ കാരണം.

ജീപ് കോമ്പസിനെ വെല്ലാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു എസ്‌യുവി

ആദ്യ രണ്ടു വര്‍ഷം ഇന്ത്യയില്‍ പരിചിതമുഖമായി മാറാന്‍ കമ്പനി ശ്രമിക്കും. ശേഷം മാത്രമെ നിരയില്‍ കൂടുതല്‍ കാറുകളെ കൊണ്ടുവരാന്‍ പിഎസ്എ ഗ്രൂപ്പ് ആലോചിക്കുകയുള്ളു.

ജീപ് കോമ്പസിനെ വെല്ലാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു എസ്‌യുവി

ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നും വാഹനങ്ങള്‍ അസംബിള്‍ ചെയ്ത് പുറത്തിറക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ വരവിന് മുന്നോടിയായി സികെ ബിര്‍ള ഗ്രൂപ്പുമായി പിഎസ്എ കൈകോര്‍ത്തു കഴിഞ്ഞു.

ജീപ് കോമ്പസിനെ വെല്ലാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു എസ്‌യുവി

ഇന്ത്യയില്‍ സ്മാര്‍ട്ട് കാര്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനും പിഎസ്എ ഗ്രൂപ് ലക്ഷ്യമിടുന്നുണ്ട്. അതേസമയം പിഎസ്എ ഗ്രൂപ്പിന് കീഴിലുള്ള പ്യൂഷോയും അടുത്തവര്‍ഷം ഇന്ത്യന്‍ തീരമണയും. 208 ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്യൂഷോ.

ജീപ് കോമ്പസിനെ വെല്ലാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു എസ്‌യുവി

പരീക്ഷണയോട്ടത്തിന് ഇറങ്ങിയ പ്യൂഷോ കാറുകളുടെ ചിത്രങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. സികെ ബിര്‍ല ഗ്രൂപ്പുമായുള്ള കരാര്‍ പ്രകാരം ഹിന്ദുസ്താന്‍ മോട്ടോര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ വിപണിയില്‍ പ്യൂഷോ കാറുകള്‍ വില്‍പനയ്‌ക്കെത്തും.

ജീപ് കോമ്പസിനെ വെല്ലാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു എസ്‌യുവി

പ്യൂഷോ കാറുകള്‍ക്കുള്ള പവര്‍ട്രെയിനുകളുടെ ഉത്തരവാദിത്വം സികെ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള AVTEC ലിമിറ്റഡിനാണ്. ഘടകങ്ങളുടെ പ്രാദേശിക സമാഹരണം കൂട്ടി മോഡലുകളുടെ വില കുറയ്ക്കാനാണ് പ്യൂഷോയുടെ തീരുമാനം. മുൻനിര കമ്പനികളോടു എതിരിട്ടു നിൽക്കാൻ ഈ നടപടി സഹായിക്കുമെന്നു പ്യൂഷോ കരുതുന്നു.

ജീപ് കോമ്പസിനെ വെല്ലാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു എസ്‌യുവി

എന്തായാലും മാരുതി സ്വിഫ്റ്റാണ് തങ്ങളുടെ എതിരാളിയെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് പ്യൂഷോ. മാരുതി കൈയ്യടക്കിയ ശ്രേണിയില്‍ പ്യൂഷോയ്ക്ക് തലയുയര്‍ത്താന്‍ സാധിക്കുമോയെന്നു കണ്ടറിയണം. പ്യൂഷോ 208 ഹാച്ച്ബാക്കിനൊപ്പം പ്യൂഷോ 3008 എസ്‌യുവിയും വിപണിയില്‍ പിറവിയെടുക്കുമെന്നാണ് വിവരം.

Source: ET Auto

Article Published On: Tuesday, June 12, 2018, 10:35 [IST]
English summary
PSA Group To Enter India Soon With A Citroen SUV. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X