പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളുടെ ബുക്കിംഗ് തുടങ്ങി; വരവ് ഉടന്‍!

Written By: Staff

ഇന്ത്യയില്‍ പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികളുടെ ബുക്കിംഗ് ലാന്‍ഡ് റോവര്‍ ആരംഭിച്ചു. ജൂണ്‍ മാസം ഇരു മോഡലുകളുടെ വിപണിയില്‍ അണിനിരക്കും. 1.74 കോടി രൂപ മുതലാണ് 2018 റേഞ്ച് റോവറിന്റെ എക്‌സ്‌ഷോറൂം വില.റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ വിലയാകട്ടെ 99.48 ലക്ഷം രൂപ മുതലും.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളുടെ ബുക്കിംഗ് തുടങ്ങി; വരവ് ഉടന്‍!

പുറംമോഡിയിലും അകത്തളത്തും ഒരുങ്ങിയിട്ടുള്ള മാറ്റങ്ങളാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ ആകര്‍ഷണം. പിക്‌സല്‍-ലേസര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുതിയ അറ്റ്‌ലസ് മെഷ് ഗ്രില്‍ ഡിസൈനും പുതിയ റേഞ്ച് റോവറുകളില്‍ എടുത്തുപറയണം.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളുടെ ബുക്കിംഗ് തുടങ്ങി; വരവ് ഉടന്‍!

ഹോട്ട് സ്‌റ്റോണ്‍ മസാജ് ഫംങ്ഷനോടെയുള്ള ഹീറ്റഡ് സീറ്റുകളാണ് മോഡലുകളില്‍. ജെസ്റ്റര്‍ കണ്‍ട്രോള്‍ സണ്‍ബ്ലൈന്‍ഡ്, എക്‌സിക്യൂട്ടീവ് ക്ലാസ് റിയര്‍ സീറ്റിംഗ് ഓപ്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, 4ജി വൈഫൈ ഹോട്ട്‌സ്‌പോട്ട് കണക്ടിവിറ്റി എന്നിങ്ങനെ നീളും പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളുടെ വിശേഷങ്ങള്‍.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളുടെ ബുക്കിംഗ് തുടങ്ങി; വരവ് ഉടന്‍!

വെലാറില്‍ കണ്ട ടച്ച് പ്രോ ഡ്യുവോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് 2018 റേഞ്ച് റോവറുകളിലും. പരുക്കനാണ് മുഖഭാവം; എന്നാല്‍ സ്‌പോര്‍ടിയുമാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളുടെ ബുക്കിംഗ് തുടങ്ങി; വരവ് ഉടന്‍!

സ്‌പോര്‍ടി ഗ്രില്‍, പുതുക്കിയ ബോണറ്റ് വെന്റുകള്‍, പരിഷ്‌കരിച്ച അലോയ് വീല്‍ എന്നിവ റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളുടെ ബുക്കിംഗ് തുടങ്ങി; വരവ് ഉടന്‍!

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ V6, V8 എഞ്ചിന്‍ പതിപ്പുകളെ കമ്പനി ലഭ്യമാക്കുന്നുണ്ട്. 255 bhp കരുത്തും 600 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ V6 ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍, 355 bhp കരുത്തും 740 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.4 ലിറ്റര്‍ V8 ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ പതിപ്പുകളിലാണ് റേഞ്ച് റോവര്‍ ഡീസല്‍ മോഡലുകളുടെ ഒരുക്കം.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളുടെ ബുക്കിംഗ് തുടങ്ങി; വരവ് ഉടന്‍!

ഇരു മോഡലുകളുടെയും പെട്രോള്‍ പതിപ്പുകളില്‍ 3.0 ലിറ്റര്‍ V6, 5.0 ലിറ്റര്‍ V8 സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനുകളാണ് ലഭ്യമാവുക. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇരു മോഡലുകളിലും.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളുടെ ബുക്കിംഗ് തുടങ്ങി; വരവ് ഉടന്‍!

രാജ്യത്തുടനീളമുള്ള ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളെ ബുക്ക് ചെയ്യാം. ഇന്ത്യയില്‍ ഔഡി Q7, ബിഎംഡബ്ല്യു X5, ബെന്റ്‌ലി ബെന്റേഗ്, പോര്‍ഷ കയെന്‍ എന്നിവരാണ് റേഞ്ച് റോവറുകളുടെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #land rover
English summary
2018 Range Rover And Range Rover Sport India Bookings Open. Read in Malayalam.
Story first published: Thursday, April 19, 2018, 18:51 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark