പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തി

By Dijo Jackson

2018 റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 99.48 ലക്ഷം മുതലാണ് പ്രാരംഭ റേഞ്ച് റോവര്‍ സ്‌പോര്‍ട് വകഭേദങ്ങളുടെ വില. അതേസമയം 1.74 കോടി രൂപ മുതലാണ് പുതിയ റേഞ്ച് റോവര്‍ എസ്‌യുവി ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നത്. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തി

ഏപ്രില്‍ മാസം മുതല്‍ ഇരു മോഡലുകളുടെയും പ്രീ-ബുക്കിംഗ് ലാന്‍ഡ് റോവര്‍ തുടങ്ങിയിരുന്നു. ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും ഉപഭോക്താക്കള്‍ക്ക് റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളെ ബുക്ക് ചെയ്യാം.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തി

ലാന്‍ഡ് റോവര്‍ ഡിസൈന്‍ തലവന്‍ ജെറി മക്ഗവേണിന്റെ ഏറ്റവും പുതിയ രൂപകല്‍പനയാണ് ലാന്‍ഡ് റോവര്‍ മോഡലുകള്‍ പിന്തുടരുന്നത്. പതിവു പോലെ ആഢംബരം വെളിപ്പെടുത്തുന്ന ആധുനികശൈലി ഇരു എസ്‌യുവികളിലും തെളിഞ്ഞു കിടപ്പുണ്ട്.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തി

അടുത്തിടെ കമ്പനി കൊണ്ടുവന്ന റേഞ്ച് റോവര്‍ വെലാറില്‍ നിന്നുള്ള ഡിസൈന്‍ പ്രചോദനം പുതിയ എസ്‌യുവികളില്‍ അനുഭവപ്പെടും. ലാന്‍ഡ് റോവര്‍ ഉയര്‍ത്തിപിടിക്കുന്ന ഐതിഹാസിക ഡിസൈന്‍ മൂല്യങ്ങളോടു റേഞ്ച് റോവര്‍ നീതി പുലര്‍ത്തുമ്പോള്‍ കുറച്ചു കൂടി സ്‌പോര്‍ടിയാകാനാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട് ശ്രമിക്കുന്നത്.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തി

വലിയ എയര്‍ഡാമുകളും മൂര്‍ച്ചയേറിയ അരികുകളും കറുപ്പു പശ്ചാത്തലമുള്ള ഘടനകളെല്ലാം ഈ ശ്രമത്തിന്റെ ഭാഗമാണ്. ഓഫ്‌റോഡ് ശേഷിയാണ് ഇരു എസ്‌യുവികളുടെയും പ്രധാന വിശേഷം.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തി

വൈദ്യുത എയര്‍ സസ്‌പെന്‍ഷന്‍, ടെറെയ്ന്‍ റെസ്‌പോണ്‍സ് 2, ഇരട്ട സ്പീഡ് ട്രാന്‍സ്ഫര്‍ ബോക്‌സ്, അഡാപ്റ്റീവ് ഡയനാമിക്‌സ് പോലുള്ള സജ്ജീകരണങ്ങള്‍ ഏതു പ്രതലവും താണ്ടാന്‍ റേഞ്ച് റോവര്‍ മോഡലുകളെ പിന്തുണയ്ക്കും.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തി

അകത്തളത്തിലേക്കു കടന്നാല്‍ ടച്ച് പ്രോ ഡ്യുവോ ഡ്യൂവല്‍ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം കാഴ്ച്ചക്കാരെ ആദ്യം സ്വാഗതം ചെയ്യും. ഇതേ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് വെലാറിലും. ഡാഷ്‌ബോര്‍ഡിന്റെ ഏറിയപങ്കും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് കൈയ്യടക്കുന്നത്.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തി

നാലു എഞ്ചിന്‍ പതിപ്പുകള്‍ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് മോഡലുകളില്‍ ലഭ്യമാണ്. 3.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ജഡ് V6 പെട്രോള്‍, 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ജ്ഡ് V8 പെട്രോള്‍, 3.0 ലിറ്റര്‍ V6 ഡീസല്‍, 4.4 ലിറ്റര്‍ V8 ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് എസ്‌യുവികളുടെ ഒരുക്കം.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തി

എസ്‌യുവികളുടെ നാലു ചക്രങ്ങളിലേക്കും എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്തെത്തും. 335 bhp കരുത്തും 450 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ V6 പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. V6 ഡീസല്‍ 190 bhp കരുത്തും 255 Nm torque ഉം ഉത്പാദിപ്പിക്കും.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തി

V8 ഡീസല്‍ 250 bhp കരുത്തും 740 Nm torque ഉം പരമാവധിയേകുമ്പോള്‍ V8 പെട്രോള്‍ എഞ്ചിന് 518 bhp കരുത്തും 625 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. വിപണിയില്‍ വോള്‍വോ XC90, ഔഡി Q7, ബിഎംഡബ്ല്യു X5, മെര്‍സിഡീസ് ബെന്‍സ് GLS മോഡലുകളോടാണ് റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ മത്സരം.

പുതിയ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌യുവികള്‍ ഇന്ത്യയില്‍ എത്തി

അതേസമയം റേഞ്ച് റോവര്‍ കൊമ്പുകോര്‍ക്കുക പോര്‍ഷ കയെന്‍, ജാഗ്വാര്‍ F-Pace, ജീപ് ഗ്രാന്‍ഡ് ചെറോക്കി എന്നീ വമ്പന്മാരുമായി.

Article Published On: Thursday, June 28, 2018, 17:26 [IST]
English summary
2018 Range Rover & Range Rover Sport Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X