കരുത്തന്‍ റേഞ്ച് റോവര്‍ എസ്‌യുവികളുമായി ലാന്‍ഡ് റോവര്‍, അങ്കം ബെന്റ്‌ലി ബെന്റെയ്ഗയുമായി
റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രഫി, സ്‌പോര്‍ട് SVR എസ്‌യുവികളുടെ ബുക്കിംഗ് ലാന്‍ഡ് റോവര്‍ തുടങ്ങി. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും കരുത്തന്‍ മോഡലുകളാണ് ഇവര്‍ രണ്ടുപേരും. ഡയനാമിക്, ലോങ് വീല്‍ ബേസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് പുതിയ എസ്‌വിഓട്ടോബയോഗ്രഫിയുടെ ഒരുക്കം. ഡയനാമിക് വകഭേദം 2.92 മീറ്റര്‍ വീല്‍ബേസ് കൈയ്യടക്കുമ്പോള്‍ 3.12 മീറ്റര്‍ വീല്‍ബേസാണ് ലോങ് വീല്‍ ബേസ് വകഭേദം അവകാശപ്പെടുന്നത്.

റേഞ്ച് റോവര്‍ കുടുംബത്തിലെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലി വരാനുള്ള ഇരു എസ്‌യുവികളും പിന്തുടരും. മൂര്‍ച്ചയേറിയ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും തിളങ്ങി നില്‍ക്കുന്ന ബോഡി ലൈനുകളും ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും.

കമ്പനിയുടെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍ വിഭാഗമാണ് മോഡലുകളുടെ രൂപകല്‍പനയ്ക്ക് പിന്നില്‍. കറുപ്പ് പശ്ചാത്തലമുള്ള അറ്റ്‌ലസ് മെഷ് ഗ്രില്ലും എസ്‌വിഓട്ടോബയോഗ്രഫി, സ്‌പോര്‍ട് SVR മോഡലുകളുടെ ഡിസൈന്‍ വിശേഷങ്ങളില്‍ എടുത്തുപറയണം.

കാര്‍ബണ്‍ ഫൈബര്‍ ബോണറ്റാണ് SVR -ന്. ബമ്പറില്‍ വലിയ എയര്‍ഡാമുകള്‍ ഇടംപിടിക്കും. ഭാരം കുറഞ്ഞ SVR പെര്‍ഫോര്‍മന്‍സ് സീറ്റുകളാണ് സ്‌പോര്‍ട് SVR -ന് ഉള്ളില്‍. പുരിഷ്‌കരിച്ച ഷാസിയാണ് എസ്‌വിഓട്ടോബയോഗ്രഫിയുടെ മുഖ്യവിശേഷം. എസ്‌യുവിയുടെ സ്റ്റീയറിംഗ് സംവിധാനത്തിലും, എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലും മാറ്റങ്ങളുണ്ട്.

സാധാരണ റേഞ്ച് റോവര്‍ മോഡലുകളെ അപേക്ഷിച്ചു 8 mm ഉയരക്കുറവുണ്ട് പുതിയ എസ്‌വിഓട്ടോബോയഗ്രിഫിക്ക്. വശങ്ങളില്‍ 21 ഇഞ്ച് അലോയ് വീലുകളും ഗ്രാഫൈറ്റ് അറ്റ്‌ലസ് പാനലുകളും മാറ്റങ്ങളുടെ പട്ടികയില്‍പ്പെടും. ഏറ്റവും പുതിയ ടച്ച് പ്രോ ഡ്യുവോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തിലെ പ്രധാന വിശേഷം.

10 ഇഞ്ച് ഇരട്ട ഡിസ്‌പ്ലേ ഇന്‍പോടെയ്ന്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. ഹോട്ട് സ്‌റ്റോണ്‍ മസാജ് സീറ്റുകള്‍, പവര്‍ ക്ലോസ് ഡോറുള്ള ഫ്രിഡ്ജ് എന്നിവയൊക്കെ എസ്‌യുവിയുടെ പ്രീമിയം ഫീച്ചറുകളാണ്.

5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 ഡീസല്‍ എഞ്ചിനിലാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട് SVR -ന്റെ ഒരുക്കം. 575 bhp കരുത്തും 700 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ സ്‌പോര്‍ട് SVR -ന് നാലര സെക്കന്‍ഡുകള്‍ മതി.

എസ്‌വിഓട്ടോബയോഗ്രഫി ഡയനാമിക് വകഭേദത്തിലും ഇതേ എഞ്ചിനാണ് ഒരുങ്ങുന്നത്. അതേസമയം എസ്‌വിഓട്ടോബയോഗ്രഫി ലോങ് വീല്‍ ബേസ് വകഭേദത്തില്‍ 5.0 ലിറ്റര്‍, 4.4 ലിറ്റര്‍ V8 ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ലഭ്യമാണ്. 340 bhp കരുത്തും 740 Nm torque ഉം 4.4 ലിറ്റര്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലും. പുതിയ മോഡലുകളുടെ വില ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ 1.97 കോടി രൂപയാണ് സ്‌പോര്‍ട് SVR -ന് വില. എസ്‌വിഓട്ടോബയോഗ്രഫി ഡയനാമിക്, ലോങ് വീല്‍ ബേസ് വകഭേദങ്ങള്‍ക്ക് 3.11 കോടി, 3.88 കോടി എന്നിങ്ങനെയാണ് വില.


Click it and Unblock the Notifications