5,000 രൂപ പണമടച്ചാല്‍ പുതിയ കാറിന് പഴയ നമ്പര്‍ നേടാം — അറിയേണ്ടതെല്ലാം

Written By: Staff

പുതുതായി വാങ്ങിയ വാഹനത്തിന് പഴയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വേണമെന്നുണ്ടോ? വിഷമിക്കേണ്ട ഇതിന് വഴി തെളിഞ്ഞിട്ടുണ്ട്. പുതിയ വാഹനങ്ങള്‍ക്ക് പഴയ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കാനുള്ള പദ്ധതി കേന്ദ്ര ഗതാഗത മന്ത്രാലയം ആവിഷ്‌കരിച്ചു.

5,000 രൂപ പണമടച്ചാല്‍ പുതിയ കാറിന് പഴയ നമ്പര്‍ നേടാം

കൈവശമുള്ള പഴയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പുതിയ വാഹനങ്ങളിലേക്ക് മാറ്റാന്‍ അധികം വൈകാതെ ഉടമസ്ഥര്‍ക്ക് സാധിക്കും. ഇതിന് വേണ്ടി ഉടമസ്ഥര്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണമെന്ന് മാത്രം.

5,000 രൂപ പണമടച്ചാല്‍ പുതിയ കാറിന് പഴയ നമ്പര്‍ നേടാം

പുതിയ വാഹനത്തിന് പഴയ രജിസ്‌ട്രേഷന്‍ നമ്പര്‍ വേണമെന്ന് താത്പര്യപ്പെടുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പണമടയ്ക്കണം.

5,000 രൂപ പണമടച്ചാല്‍ പുതിയ കാറിന് പഴയ നമ്പര്‍ നേടാം

നിലവില്‍ കാറുകള്‍ക്ക് 5,000 രൂപ, ഇരുചക്ര വാഹനങ്ങള്‍ക്ക് 500 രൂപ എന്നിങ്ങനെയാണ് മന്ത്രാലയം മുന്നോട്ടു വെച്ചിരിക്കുന്ന നിരക്ക്. എന്നാല്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമാണ് അന്തിമ നിരക്ക് നിശ്ചയിക്കുക.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
5,000 രൂപ പണമടച്ചാല്‍ പുതിയ കാറിന് പഴയ നമ്പര്‍ നേടാം

പുതിയ വാഹനത്തിന് പഴയ രജിസ്‌ട്രേഷന്‍ നമ്പര്‍ വേണമെന്ന ആവശ്യക്കാരുടെ എണ്ണം നന്നെ കുറവാണ്. എന്നാല്‍ പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോട് കൂടി ആവശ്യക്കാര്‍ വര്‍ധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

5,000 രൂപ പണമടച്ചാല്‍ പുതിയ കാറിന് പഴയ നമ്പര്‍ നേടാം

പുതിയ വാഹനത്തിന് പഴയ നമ്പര്‍ പ്ലേറ്റ് ലഭിക്കാന്‍

  • ഗതാഗത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും പുതിയ കാറിന് പഴയ രജിസ്‌ട്രേഷന്‍ വേണമെന്ന അപേക്ഷ സമര്‍പ്പിച്ച് പണമടയ്ക്കുക. ശേഷം രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയ സ്ലിപ് ഉപയോക്താവിന് ജനറേറ്റ് ചെയ്ത് ലഭിക്കും.

5,000 രൂപ പണമടച്ചാല്‍ പുതിയ കാറിന് പഴയ നമ്പര്‍ നേടാം

  • പുതിയ വാഹനം വാങ്ങുമ്പോള്‍ ഇതേ സ്ലിപ് ഡീലര്‍ക്ക് നല്‍കുക. സ്ലിപിനെ അടിസ്ഥാനപ്പെടുത്തി പുതിയ കാറിന് പഴയ രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിക്കാനുള്ള പദ്ധതിക്കാണ് മന്ത്രാലയം ഒരുങ്ങുന്നത്.

5,000 രൂപ പണമടച്ചാല്‍ പുതിയ കാറിന് പഴയ നമ്പര്‍ നേടാം

  • പുതിയ വാഹനത്തിന് പഴയ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ മോട്ടോര്‍ ലൈസന്‍സ് ഓഫീസറുമായി ബന്ധപ്പെട്ടു പഴയ വാഹനത്തിന് പുതിയ രജിസ്‌ട്രേഷന്‍ നമ്പറും ഉടമസ്ഥന്‍ വാങ്ങണം.

കൂടുതല്‍... #auto news
English summary
Registration Number Transfer From Old To New Vehicles. Read in Malayalam.
Story first published: Thursday, March 15, 2018, 10:13 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark