റെനോ ഡസ്റ്ററിന്റെ വില കുത്തനെ കുറഞ്ഞു; ഒരു ലക്ഷം രൂപ വരെ വിലക്കുറവ്!
ഇന്ത്യയില്‍ ഡസ്റ്റര്‍ എസ്‌യുവിയുടെ വില റെനോ വെട്ടിക്കുറച്ചു. ഘടകങ്ങളുടെ പ്രാദേശിക സമാഹരണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് റെനോയുടെ നടപടി. 7.95 ലക്ഷം രൂപ മുതലാണ് 2018 റെനോ ഡസ്റ്ററിന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില.

12.79 ലക്ഷം രൂപയാണ് ടോപ് വേരിയന്റ് ഡസ്റ്ററിന്റെ പ്രൈസ് ടാഗ്. വിലകൾ ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. മാര്‍ച്ച് ഒന്നു മുതല്‍ പുതുക്കിയ വില റെനോ ഡസ്റ്ററില്‍ പ്രാബല്യത്തില്‍ വന്നു.

ഒരു ലക്ഷം രൂപ വരെയാണ് ഡസ്റ്ററില്‍ രേഖപ്പെടുത്തുന്ന വിലക്കുറവ്. ഇന്ത്യന്‍ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ റെനോയുടെ ഏക മോഡലാണ് ഡസ്റ്റര്‍.
പുതുക്കിയ റെനോ ഡസ്റ്റർ വില —
| Variant | Old Price | New Price | Difference |
| RXE Petrol | Rs 8,50,925 | Rs 7,95,000 | Rs 55,925 |
| RXL Petrol | Rs 9,30,816 | Rs 8,79,000 | Rs 51,816 |
| RXS CVT Petrol | Rs 10,24,746 | Rs 9,95,000 | Rs 29,746 |
| Std 85 PS Diesel | Rs 9,45,663 | Rs 8,95,000 | Rs 50,663 |
| RXE 85 PS Diesel | Rs 9,65,560 | Rs 9,09,000 | Rs 56,560 |
| RXS 85 PS Diesel | Rs 10,74,034 | Rs 9,95,000 | Rs 79,034 |
| RXZ 85 PS Diesel | Rs 11,65,237 | Rs 10,89,000 | Rs 76,237 |
| RXZ 110 PS Diesel | Rs 12,49,976 | Rs 11,79,000 | Rs 70,976 |
| RXZ 110 PS AMT Diesel | Rs 13,09,970 | Rs 12,33,000 | Rs 76,970 |
| RXZ 110 PS AWD Diesel | Rs 13,79,761 | Rs 12,79,000 | Rs 1,00,761 |
Recommended Video


പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ റെനോ ഡസ്റ്റര്‍ വിപണിയില്‍ ലഭ്യമാണ്. 104.5 bhp കരുത്തും 143 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.

അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ഡസ്റ്റര്‍ പെട്രോളില്‍ ഒരുങ്ങുന്നത്. 108.5 bhp-245 Nm torque, 84 bhp-200 Nm torque എന്നീ രണ്ടു ട്യൂണിംഗ് വിശേഷത്തിലാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ ഒരുക്കം.

അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷുകളാണ് റെനോ ഡീസലില്‍ ഉള്ളത്.


Click it and Unblock the Notifications








