റെനോ ക്വിഡ് ഇനി നാലു വര്‍ഷം വാറന്റിയോടെ ലഭ്യമാകും
ഇനി റെനോ ക്വിഡ് ലഭ്യമാവുക നാലു വര്‍ഷം വാറന്റിയോടെ. ഒരു ലക്ഷം കിലോമീറ്റര്‍/നാലു വര്‍ഷം വാറന്റി ഒരുങ്ങുന്ന ശ്രേണിയിലെ ആദ്യ മോഡലാണ് റെനോ ക്വിഡ്. റോഡ്‌സൈഡ് അസിസ്റ്റന്‍സും മോഡലില്‍ കമ്പനി ലഭ്യമാക്കും.

പുതിയ ഓഫര്‍ പ്രകാരം രണ്ടു വര്‍ഷം/അമ്പതിനായിരം കിലോമീറ്ററാണ് റെനോ ക്വിഡിലെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി. ഇതിന് പുറമെ രണ്ടു വര്‍ഷം/അമ്പതിനായിരം കിലോമീറ്റര്‍ എക്‌സ്റ്റന്റഡ് വാറന്റിയും ഹാച്ച്ബാക്കില്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

ഫ്രഞ്ച് നിര്‍മ്മാതാക്കളുടെ നിരയില്‍ നിന്നും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ് ക്വിഡ്. ഇതുവരെ 2.2 ലക്ഷം ക്വിഡുകളെ ഇന്ത്യയില്‍ റെനോ വിറ്റുകഴിഞ്ഞു.

നാലു വകഭേദങ്ങളാണ് ക്വിഡില്‍. 0.8 ലിറ്റര്‍, 1.0 ലിറ്റര്‍, 1.0 ലിറ്റര്‍ ഓട്ടോമാറ്റിക്, ക്ലൈമ്പര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ക്വിഡ് നിര.

കാറുകളില്‍ എക്സ്റ്റന്റഡ് വാറന്റിയും റോഡ്‌സൈഡ് അസിസ്റ്റന്‍സും ലഭ്യമാക്കുന്ന 'സെക്യൂര്‍' (Secure) പദ്ധതിയും കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു.

പദ്ധതി പ്രകാരം റെനോ കാറുകളില്‍ ഒരു ലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ അഞ്ചു വര്‍ഷം വരെ എക്‌സ്റ്റന്റഡ് വാറന്റി ഉടമകള്‍ക്ക് നേടാന്‍ സാധിക്കും. അടുത്തിടെ അവതരിച്ച ക്യാപ്ച്ചര്‍, ഡസ്റ്റര്‍, ലോഡ്ജി മോഡലുകളിലും സെക്യൂര്‍ പദ്ധതി പ്രാബല്യത്തിലുണ്ട്.

ഇതിന് പുറമെ റെനോ അസിസ്റ്റ് (Assist), വര്‍ക്ക്‌ഷോപ് ഓണ്‍ വീല്‍സ് (Workshop On Wheels), പാഷന്‍ ഓണ്‍ വീല്‍സ് (Passion On Wheels) പോലുള്ള വില്‍പനാനന്തര സേവന പദ്ധതികള്‍ക്കും റെനോ ഇന്ത്യയിൽ നേതൃത്വം നല്‍കുന്നുണ്ട്.


Click it and Unblock the Notifications