ഡസ്റ്ററാകാന്‍ ശ്രമിച്ച് ഒരു ക്വിഡ്!
റെനോ ക്വിഡ് ഹാച്ച്ബാക്ക് വിപണിയില്‍ എത്തിയപ്പോള്‍ ആദ്യം ഏവരും ഞെട്ടി. ഹാച്ച്ബാക്കിനുള്ളില്‍ കുടുങ്ങി പോയ എസ്‌യുവി കണക്കെ രൂപം. പക്ഷെ ക്വിഡ് വളര്‍ന്നത് കണ്ണടച്ചുതുറക്കും മുമ്പെ.

ഹാച്ച്ബാക്കിന്റെ പ്രചാരം കണക്കിലെടുത്ത് ക്വിഡ് ക്ലൈമ്പറിനെ റെനോ കാഴ്ചവെച്ചെങ്കിലും കേവലം സ്റ്റിക്കര്‍ പതിപ്പില്‍ മാത്രമായി ഇതു ഒതുങ്ങി. എന്നാല്‍ ക്വിഡിന് പുതുമയില്ലെന്ന പരാതി ഇനിയുണ്ടാകില്ല.

ക്വിഡിന് ഒരു ഡസ്റ്റര്‍ പരിവേഷം നല്‍കാന്‍ ശ്രമിച്ചിരിക്കുകായണ് ഓട്ടോഎക്‌സ്‌സ്‌കള്‍പ്റ്റ്. മഥുരൈ ആസ്ഥാനമായ മോഡിഫിക്കേഷന്‍ സ്ഥാപനമാണിത്. ഡസ്റ്ററിലെയും ക്യാപ്ച്ചറിലെയും ഡിസൈന്‍ ശൈലികളെ ഇവരുടെ ക്വിഡില്‍ കാണാം.

കറുത്ത മാറ്റ് നിറമാണ് പില്ലറുകള്‍ക്കും മേല്‍ക്കൂരയ്ക്കും. ആഫ്റ്റര്‍മാര്‍ക്കറ്റ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും HID ഹെഡ്‌ലാമ്പുകളുമാണ് കാറില്‍. മുഖരൂപത്തിലാണ് കാര്യമായ മാറ്റം. മിററുകള്‍ക്കും ഡോര്‍ ഹാന്‍ഡിലുകള്‍ക്കും കടുംനീല നിറമാണ്.

മേല്‍ക്കൂരയോട് ചേര്‍ന്ന സ്‌പോയിലര്‍ ഇക്കുറി കൂടുതല്‍ സ്‌പോര്‍ടിയാണ്. പരുക്കന്‍ ബമ്പറുകളാണ് ഇവരുടെ ക്വിഡില്‍. റൂഫ് റെയിലുകള്‍, അണ്ടര്‍ബോഡി ഗ്ലോലാമ്പുകള്‍, അലോയ് വീലുകള്‍ എന്നിങ്ങനെ നീളം ക്വിഡിന്റെ പ്രധാന വിശേഷങ്ങള്‍.

കാലിപ്പറുകള്‍ക്ക് നിറം പൂശിയിട്ടുണ്ട്. പിന്നില്‍ ടെയില്‍ഗേറ്റും കാറില്‍ എടുത്തുപറയണം. നീണ്ട എല്‍ഇഡി വരയാണ് പിറകില്‍ മുഖ്യാകര്‍ഷണം. പിന്‍ബമ്പറുകളില്‍ കൃത്രിമ എക്‌സ്‌ഹോസ്റ്റ് മഫ്‌ളറുണ്ട്.

ആകപ്പാടെയുള്ള പരുക്കന്‍ വേഷത്തോട് നീതിപുലര്‍ത്തുന്ന എക്‌സ്‌ഹോസ്റ്റ് മഫ്‌ളറാണ് കാറില്‍. ഇതൊക്കെയാണെങ്കില്‍ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ ഇവര്‍ വരുത്തിയിട്ടില്ല. റെനോയുടെ CMF-A അടിത്തറയില്‍ നിന്നുമാണ് ക്വിഡിന്റെ ഒരുക്കം.

രണ്ടു എഞ്ചിന്‍ പതിപ്പുകളാണ് കാറില്‍. 800 സിസി, 1.0 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ക്വിഡ് വിപണിയില്‍ എത്തുന്നത്. 53 bhp കരുത്തും 72 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 800 സിസി എഞ്ചിന്.

1.0 ലിറ്റര്‍ എഞ്ചിന് പരമാവധി 67 bhp കരുത്തും 91 Nm torque ഉം സൃഷ്ടിക്കാനാവും. ഇരു എഞ്ചിന്‍ പതിപ്പികളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഒപ്പം 1.0 ലിറ്റര്‍ എഞ്ചിനില്‍ എഎംടി പതിപ്പും ലഭ്യമാണ്.

നാവിഗേഷന് ഒപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉള്‍പ്പെടെ നിരവധി പ്രീമിയം ഫീച്ചറുകളാണ് ക്വിഡ് ഹാച്ച്ബാക്കില്‍ റെനോ നല്‍കുന്നത്.
Image Source: Facebook


Click it and Unblock the Notifications








