ക്വിഡിന് സൂപ്പര്‍ഹീറോ എഡിഷനുമായി റെനോ വിപണിയില്‍; വില 4.34 ലക്ഷം രൂപ മുതല്‍

Written By:

ക്വിഡിന് സൂപ്പര്‍ ഹീറോ എഡിഷനുമായി റെനോ ഇന്ത്യയില്‍. മാര്‍വല്‍ കോമിക്‌സുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ പുതിയ റെനോ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. 4.34 ലക്ഷം രൂപ മുതലാണ് ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്റെ വില ആരംഭിക്കുന്നത്.

ക്വിഡിന് സൂപ്പര്‍ഹീറോ എഡിഷനുമായി റെനോ വിപണിയില്‍; വില 4.34 ലക്ഷം രൂപ മുതല്‍

'അവഞ്ചേര്‍സ്' നിരയില്‍ നിന്നുള്ള സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചാണ് പുതിയ റെനോ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്റെ വരവ്. റെനോ ക്വിഡ് ക്യാപ്റ്റന്‍ അമേരിക്ക എഡിഷന്‍, റെനോ ക്വിഡ് അയണ്‍ മാന്‍ എഡിഷന്‍ എന്നീ രണ്ടു പരിവേഷങ്ങളിലാണ് ക്വിഡ് ലിമിറ്റഡ് എഡിഷനുകള്‍ ലഭ്യമാവുക.

ക്വിഡിന് സൂപ്പര്‍ഹീറോ എഡിഷനുമായി റെനോ വിപണിയില്‍; വില 4.34 ലക്ഷം രൂപ മുതല്‍

1.0 ലിറ്റര്‍ RXT വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്‍ മോഡലുകളുടെ ഒരുക്കം. സാധാരണ ക്വിഡ് RXT വേരിയന്റിലും 29,000 രൂപ വിലവര്‍ധനവിലാണ് ലിമിറ്റഡ് എഡിഷന്‍ ക്വിഡിന്റെ പ്രൈസ്ടാഗ് ഒരുങ്ങുന്നത്.

ക്വിഡിന് സൂപ്പര്‍ഹീറോ എഡിഷനുമായി റെനോ വിപണിയില്‍; വില 4.34 ലക്ഷം രൂപ മുതല്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റ് ആമസോണ്‍ മുഖേന മാത്രമാണ് റെനോ ക്വിഡ് സൂപ്പര്‍ഹീറോ എഡിഷന്റെ ബുക്കിംഗ്. 9,999 രൂപയാണ് ലിമിറ്റഡ് എഡിഷന്‍ ക്വിഡിന്റെ ബുക്കിംഗ് തുക.

ക്വിഡിന് സൂപ്പര്‍ഹീറോ എഡിഷനുമായി റെനോ വിപണിയില്‍; വില 4.34 ലക്ഷം രൂപ മുതല്‍

അയണ്‍ മാന്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നീ പ്രശസ്ത മാര്‍വല്‍ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിമിറ്റഡ് എഡിഷന്‍ ക്വിഡിന്റെ പെയിന്റ് സ്‌കീമും.

ക്വിഡിന് സൂപ്പര്‍ഹീറോ എഡിഷനുമായി റെനോ വിപണിയില്‍; വില 4.34 ലക്ഷം രൂപ മുതല്‍

ആര്‍ക് റിയാക്ടര്‍, അയണ്‍മാന്‍ ആര്‍മര്‍ ബോഡി ഗ്രാഫിക്‌സ്, ഗോള്‍ഡ്-റെഡ് ഡീറ്റെയ്‌ലിംഗ് എന്നിങ്ങനെ നീളുന്നതാണ് റെനോ ക്വിഡ് അയണ്‍ മാന്‍ എഡിഷന്റെ വിശേഷങ്ങള്‍.റിയര്‍ ഡോര്‍ ക്ലാഡിംഗില്‍ ഒരുങ്ങിയ 'ഇന്‍വിന്‍സിബിള്‍' ഡീക്കലും എടുത്തുപറയേണ്ട ഡിസൈന്‍ സവിശേഷതയാണ്.

ക്വിഡിന് സൂപ്പര്‍ഹീറോ എഡിഷനുമായി റെനോ വിപണിയില്‍; വില 4.34 ലക്ഷം രൂപ മുതല്‍

മാര്‍വല്‍ സൂപ്പര്‍ഹീറോ കഥാപാത്രം 'ക്യാപ്റ്റന്‍ അമേരിക്ക'യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ബോഡി ഗ്രാഫിക്‌സോടെയാണ് ക്വിഡ് ക്യാപ്റ്റന്‍ അമേരിക്ക എഡിഷന്റെ വരവ്.

ക്വിഡിന് സൂപ്പര്‍ഹീറോ എഡിഷനുമായി റെനോ വിപണിയില്‍; വില 4.34 ലക്ഷം രൂപ മുതല്‍

ബ്ലൂ-റെഡ് ഡീറ്റെയ്‌ലിംഗും, സൂപ്പര്‍ സോള്‍ജിയര്‍ ഡീക്കലോടെയുള്ള റിയര്‍ ഡോര്‍ ക്ലാഡിംഗും കാറിന്റെ വിശേഷങ്ങളാണ്. നാവിഗേഷനോട് കൂടിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തെ പ്രധാന ആകർഷണം.

ക്വിഡിന് സൂപ്പര്‍ഹീറോ എഡിഷനുമായി റെനോ വിപണിയില്‍; വില 4.34 ലക്ഷം രൂപ മുതല്‍

പുതിയ പതിപ്പിന്റെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് മോഡലിന്റെ പവര്‍ഹൗസ്. 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

ക്വിഡിന് സൂപ്പര്‍ഹീറോ എഡിഷനുമായി റെനോ വിപണിയില്‍; വില 4.34 ലക്ഷം രൂപ മുതല്‍

5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെയും പുതിയ പതിപ്പില്‍ റെനോ ലഭ്യമാക്കുന്നുണ്ട്.

കൂടുതല്‍... #renault #new launch #റെനോ
English summary
Renault Kwid Superhero Edition Launched In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark