പുതിയ ക്രോസ്ഓവര്‍ സെഡാനുമായി റെനോ — ഇതാണ് ലോഗന്‍ സ്‌റ്റെപ്‌വേ

By Dijo Jackson

പുതിയ ലോഗന്‍ സ്‌റ്റെപ്‌വേ ക്രോസ്ഓവര്‍ സെഡാനെ ആരാധകര്‍ക്ക് മുന്നില്‍ റെനോ കാഴ്ച്ചവെച്ചു. റഷ്യന്‍ വിപണിയ്ക്കായി ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ പ്രത്യേകം നിര്‍മ്മിക്കുന്ന മോഡലാണിത്. ലോഗന്‍ സ്‌റ്റെപ്‌വേയ്ക്ക് പുറമെ സാന്‍ഡറൊ സ്റ്റെപ്‌വേ, ഡോക്കര്‍ സ്‌റ്റെപ്‌വേ മോഡലുകളെയും റെനോ പ്രദര്‍ശിപ്പിച്ചു. ഓഗസ്റ്റ് 29 -ന് ആരംഭിക്കുന്ന മോസ്‌കോ ഓട്ടോ ഷോയില്‍ ലോഗന്‍ സ്‌റ്റെപ്‌വേയുമായി റെനോ ഔദ്യോഗികമായി കടന്നെത്തും.

പുതിയ ക്രോസ്ഓവര്‍ സെഡാനുമായി റെനോ — ഇതാണ് ലോഗന്‍ സ്‌റ്റെപ്‌വേ

കുറപ്പ് പശ്ചാത്തമുള്ള ഗ്രില്ലാണ് ലോഗന്‍ സ്‌റ്റെപ്‌വേയ്ക്ക്. ക്രോം അലങ്കാരവും ഗ്രില്ലില്‍ ഒരുങ്ങുന്നുണ്ട്. ബോഡി ക്ലാഡിംഗുള്ള മസ്‌കുലീന്‍ ബമ്പറും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും മോഡലിന്റെ ക്രോസ്ഓവര്‍ പരിവേഷത്തോടു നീതിപുലര്‍ത്തുന്നു.

പുതിയ ക്രോസ്ഓവര്‍ സെഡാനുമായി റെനോ — ഇതാണ് ലോഗന്‍ സ്‌റ്റെപ്‌വേ

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ്. ബമ്പറില്‍ ഇടംപിടിക്കുന്ന ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റിലും ക്രോം അലങ്കാരം കാണാം. ഒരുപരിധിവരെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ക്വിഡിനെ പുതിയ ലോഗന്‍ സ്‌റ്റെപ്‌വേ ഓര്‍പ്പെടുത്തും.

പുതിയ ക്രോസ്ഓവര്‍ സെഡാനുമായി റെനോ — ഇതാണ് ലോഗന്‍ സ്‌റ്റെപ്‌വേ

കാറിന് അടിവരയിടുംവിധത്തിലാണ് കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ഒരുങ്ങുന്നത്. ബമ്പറില്‍ തുടങ്ങി വീല്‍ ആര്‍ച്ചുകളിലൂടെ ബോഡി ക്ലാഡിംഗ് കടന്നുപോകുന്നു. സാധാരണ ലോഗനെക്കാളും 40 mm അധിക ഗ്രൗണ്ട് ക്ലിയറന്‍സ് ലോഗന്‍ സ്‌റ്റെപ്‌വേയ്ക്കുണ്ട്.

പുതിയ ക്രോസ്ഓവര്‍ സെഡാനുമായി റെനോ — ഇതാണ് ലോഗന്‍ സ്‌റ്റെപ്‌വേ

രൂപത്തിലും ഭാവത്തിലും പരുക്കനാണെന്നു പറഞ്ഞറിയിക്കാന്‍ ലോഗന്‍ സ്‌റ്റെപ്‌വേയ്ക്ക് കഴിയുന്നു. അകത്തളത്തില്‍ പുതിയ സ്റ്റീയറിംഗ് വീലും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് മോഡലിന്റെ പുതുവിശേഷങ്ങള്‍.

പുതിയ ക്രോസ്ഓവര്‍ സെഡാനുമായി റെനോ — ഇതാണ് ലോഗന്‍ സ്‌റ്റെപ്‌വേ

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. റഷ്യന്‍ കാലാവസ്ഥയ്ക്ക് വേണ്ടി കമ്പനി പ്രത്യേകം വികസിപ്പിച്ച റിമോട്ട് സ്റ്റാര്‍ട്ട് സംവിധാനം കാറില്‍ പ്രവര്‍ത്തിക്കും.

പുതിയ ക്രോസ്ഓവര്‍ സെഡാനുമായി റെനോ — ഇതാണ് ലോഗന്‍ സ്‌റ്റെപ്‌വേ

ചൂടുപകരുന്ന വിന്‍ഡ്ഷീല്‍ഡും മിററുകളും സീറ്റുകളും മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും. മൂന്നു ട്യൂണിംഗ് വ്യവസ്ഥ കാഴ്ച്ചവെക്കുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് റെനോ ലോഗന്‍ സ്‌റ്റെപ്‌വേയില്‍.

പുതിയ ക്രോസ്ഓവര്‍ സെഡാനുമായി റെനോ — ഇതാണ് ലോഗന്‍ സ്‌റ്റെപ്‌വേ

ക്രോസ്ഓവര്‍ സെഡാന്റെ പ്രാരംഭ വകഭേദം 83 bhp കരുത്തും 134 Nm torque ഉം പരമാവധിയേകും. ഇടത്തരം വകഭേദം സൃഷ്ടിക്കുക 100 bhp കരുത്തും 145 Nm torque ഉം. ഏറ്റവും ഉയര്‍ന്ന ലോഗന്‍ സ്‌റ്റെപ്‌വേ മോഡലിന് 111 bhp കരുത്തും 152 Nm torque ഉം സൃഷ്ടിക്കാനാവും.

പുതിയ ക്രോസ്ഓവര്‍ സെഡാനുമായി റെനോ — ഇതാണ് ലോഗന്‍ സ്‌റ്റെപ്‌വേ

വകഭേദങ്ങളില്‍ മുഴുവന്‍ അഞ്ചു സ്പീഡാണ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ്. അതേസമയം ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനല്‍ വ്യവസ്ഥയില്‍ തെരഞ്ഞെടുക്കാം.

പുതിയ ക്രോസ്ഓവര്‍ സെഡാനുമായി റെനോ — ഇതാണ് ലോഗന്‍ സ്‌റ്റെപ്‌വേ

ഒരുകാലത്ത് മഹീന്ദ്രയുമായുള്ള പങ്കാളിത്തത്തില്‍ ലോഗന്‍ സെഡാനെ റെനോ ഇന്ത്യയിലും വില്‍പനയ്ക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ മോഡലില്‍ കാര്യമായ വില്‍പന നേടാന്‍ കഴിയാതെ വന്നതോടെയാണ് ലോഗനെ പിന്‍വലിക്കാന്‍ കമ്പനി തീരുമാനിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #renault
English summary
Renault Logan Stepway Cross-Sedan Unveiled. Read in Malayalam.
Story first published: Monday, August 20, 2018, 18:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X