കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

By Dijo Jackson

മൂന്നു വര്‍ഷത്തെ കാത്തിരിപ്പും പ്രയത്‌നവും; ആദ്യ എസ്‌യുവി കലിനാന്റെ മറ നീക്കുമ്പോള്‍ റോള്‍സ് റോയ്‌സ് ലോകത്തെ നോക്കി പുഞ്ചിരിച്ചു. 'ഇതാണ് ഞങ്ങളുടെ ആദ്യത്തെ ഓള്‍ ടെറെയ്ന്‍, ഹൈ ബോഡീഡ് കാര്‍' - കലിനാനെ റോള്‍സ് റോയ്‌സ് വിശേഷിപ്പിച്ചപ്പോള്‍ കാര്‍പ്രേമികള്‍ കോരിത്തരിച്ചു.

ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ ഓരോ അവതാരവും കാര്‍ ലോകത്തെ ഓരോ അത്ഭുതങ്ങളാണ്. കലിനാനും ഈ പതിവു തെറ്റിക്കുന്നില്ല.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

ഇത്രയും കാലം നിരത്തിലൂടെ ഒഴുകുന്ന ആഢംബരമാണ് റോള്‍സ് റോയ്‌സ് പ്രദാനം ചെയ്തത്. എന്നാല്‍ ഇക്കുറി ചിത്രമിതല്ല. ഏതു കഠിന പ്രതലവും ആഢംബരത്തോടെ കീഴടക്കാന്‍ കലിനാന് സാധിക്കുമെന്നാണ് റോള്‍സ് റോയ്‌സിന്റെ അവകാശവാദം.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

യഥാര്‍ത്ഥത്തില്‍ 1905 -ല്‍ കുഴിച്ചെടുത്ത 3,106 കാരറ്റ് ദക്ഷിണാഫ്രിക്കന്‍ രത്‌നത്തിന്റെ പേരാണ് കലിനാന്‍. മുന്നില്‍ നിന്നും കാണുമ്പോള്‍ റോള്‍സ് റോയ്‌സ് ഫാന്റത്തെയാണ് പുതിയ കലിനാന്‍ എസ്‌യുവി ഓര്‍മ്മപ്പെടുത്തുക. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള പാന്തിയോണ്‍ ഗ്രില്ലില്‍ നിന്നും തുടങ്ങും എസ്‌യുവിയുടെ വിശേഷങ്ങള്‍.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

ലാളിത്യം നിറഞ്ഞ എന്നാല്‍ അത്യാധുനികമായ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ഗ്രില്ലിന് ഇരുവശത്തും. ക്രോം അലങ്കാരവും ഗ്രില്ലില്‍ കാണാം. പതിവു പോലെ ഗ്രില്ലിന് മുകളില്‍ ഉയര്‍ന്നു പറക്കുകയാണ് 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി'.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

ഭീമന്‍ 22 ഇഞ്ച് അലോയ് വീലുകളിലാണ് അഞ്ചു സീറ്റര്‍ കലിനാന്റെ ഒരുക്കം. ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ പുത്തന്‍ അലൂമിനിയം സ്‌പെയ്‌സ് ഫ്രെയിം അടിത്തറയില്‍ നിന്നുമാണ് എസ്‌യുവിയുടെ വരവ്. പുതുതലമുറ റോള്‍സ് റോയ്‌സ് ഫാന്റവും ഇതേ അടിത്തറയില്‍ നിന്നുമാണ്.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

തലതിരിഞ്ഞ 'സൂയിസയിഡ്' ഡോറുകളാണ് കലിനാന്. സൂയിസയിഡ് ഡോറുകളുള്ള ആദ്യ ആധുനിക എസ്‌യുവി എന്ന വിശേഷണവും റോള്‍സ് റോയ്‌സ് കലിനാന് സ്വന്തം. 1930 -കളിലെ റോള്‍സ് റോയ്‌സുകളെ അനുസ്മരിപ്പിക്കുന്ന 'ഡി-ബാക്ക്' ശൈലിയിലാണ് എസ്‌യുവിയുടെ പിന്‍ഭാഗം. ബൂട്ട് കപ്പാസിറ്റി 600 ലിറ്റര്‍.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

മറ്റു റോള്‍സ് റോയ്‌സുകളുമായി താരതമ്യം ചെയ്താല്‍ കലിനാന്റെ അകത്തളം കൂടുതല്‍ ആധുനികമാണെന്ന് സമ്മതിക്കേണ്ടി വരും. പതിവു പോലെ ഗുണനിലവാരത്തിലോ, സാങ്കേതികതയിലോ ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

അഞ്ചു സീറ്റര്‍ കലിനാനെ ആവശ്യപ്രകാരം നാലു സീറ്ററാക്കാമെന്നതാണ് എസ്‌യുവിയുടെ മറ്റൊരു വിശേഷം. ഇതിനു വേണ്ടി 'ഇന്‍ഡിവിജ്വല്‍ സീറ്റ്' സംവിധാനം മോഡലിലുണ്ട്.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

'വ്യൂയിംഗ് സ്യൂട്ട് പാക്കേജാണ്' റോള്‍സ് റോയ്‌സ് കലിനാന്റെ മുഖ്യാകര്‍ഷണം. ഓപ്ഷനലാണ് ഈ ഫീച്ചര്‍. പിറകിലെ ബൂട്ടില്‍ രണ്ടു കസേരകളും ഒരു ചെറു ടേബിളും വ്യൂയിംഗ് സ്യൂട്ട് പാക്കേജിന്റെ ഭാഗമായി ഒരുങ്ങുന്നു. ബട്ടണ്‍ അമര്‍ത്തുന്ന പക്ഷം ബൂട്ട് തുറന്ന് കസേരകളും മേശയും കലിനാന് പിന്നില്‍ സജ്ജമാകും.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V12 പെട്രോള്‍ എഞ്ചിനാണ് കലിനാന്. ഫാന്റത്തിലും ഇതേ എഞ്ചിനാണ്. പക്ഷെ കലിനാനില്‍ എഞ്ചിന്‍ റീട്യൂണ്‍ ചെയ്തിട്ടുണ്ട്. എഞ്ചിന് 571 bhp കരുത്തും 650 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

എസ്‌യുവിയുടെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായാണ് കമ്പനി നിശ്ചയിച്ചിട്ടുള്ളത്. ഓള്‍ വീല്‍ ഡ്രൈവ് ഒരുങ്ങുന്ന ആദ്യ റോള്‍സ് റോയ്‌സ് കൂടിയാണ് കലിനാന്‍. ഏതു പ്രതലവും താണ്ടാന്‍ പ്രത്യേക 'ഓഫ്‌റോഡ്' ബട്ടണ്‍ കലിനാനിലുണ്ട്.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

കഠിന പ്രതലങ്ങളിലും ഒഴുകിയിറങ്ങുന്ന പ്രതീതിയാണ് കാലിനാന്‍ കാഴ്ചവെക്കുക. നിരയില്‍ ഫാന്റത്തിനും ഗോസ്റ്റിനുമിടയിലാണ് റോള്‍സ് റോയ്‌സ് കലിനാന്റെ സ്ഥാനം. ഇന്ത്യന്‍ വിപണിയില്‍ ബെന്റ്‌ലി ബെന്റേഗയുമായാണ് കലിനാന്‍ കൊമ്പുകോര്‍ക്കുക.

കലിനാനെ നോക്കി റോള്‍സ് റോയ്‌സ് പറഞ്ഞു, 'ഇതാണ് ഞങ്ങളുടെ ആദ്യ എസ്‌യുവി'

ഈ വര്‍ഷം അവസാനത്തോടെ കലിനാന്‍ ഇന്ത്യന്‍ തീരമണയും. അഞ്ചു മുതല്‍ എട്ടു കോടി രൂപ വരെ റോള്‍സ് റോയ്‌സ് കലിനാന് ഇന്ത്യയില്‍ വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, May 10, 2018, 19:35 [IST]
English summary
Rolls-Royce Cullinan SUV Revealed. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X