വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

Written By:

വൈദ്യുത വാഹനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിപണിയില്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 9,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രം വകയിരുത്തി കഴിഞ്ഞു.

വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം വൈദ്യുത കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ ഇളവു നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പ്രചാരം കൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

വൈദ്യുത ടൂവീലറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മുപ്പതിനായിരും രൂപയുടെ ഇളവ് നല്‍കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ക്ക് വ്യവസ്ഥകളും നിബന്ധനകളും ബാധകമാണ്.

വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

പദ്ധതിക്ക് കീഴില്‍ ആദ്യത്തെ അമ്പതിനായിരം വൈദ്യുത കാറുടമകള്‍ക്ക് ഇളവു നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. 15 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വൈദ്യുത കാറുകള്‍ക്കാണ് രണ്ടര ലക്ഷം രൂപയുടെ ഇളവ് ലഭിക്കുക.

വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

സമാനമായി ആദ്യത്തെ ഒന്നര ലക്ഷം അതിവേഗ വൈദ്യുത ടൂവീലര്‍ ഉടമകള്‍ക്കാണ് മുപ്പതിനായിരം രൂപയുടെ ഇളവ് സര്‍ക്കാര്‍ അനുവദിക്കുക. വൈദ്യുത മോഡലുകളുടെ വില ഒന്നര ലക്ഷം രൂപ കവിയരുതെന്ന നിബന്ധനയും സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കും.

വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

വേഗത കുറഞ്ഞ വൈദ്യുത ടൂവീലര്‍ മോഡലുകള്‍ക്ക് ഇരുപതിനായിരം രൂപയുടെ ഇളവ് സര്‍ക്കാര്‍ നല്‍കും. അതേസമയം മോഡലുകളുടെ വില ഒരു ലക്ഷം രൂപയില്‍ കൂടരുത്.

വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

മുച്ചക്ര വാഹനങ്ങളിലും, ബസുകളിലും, ട്രക്കുകളിലും, ലഘുവാണിജ്യ വാഹനങ്ങളിലും ഇതേ പദ്ധതി സര്‍ക്കാര്‍ പ്രവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങളുടെ പ്രചാരം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ ഇത്തരം ഇളവുകള്‍ക്ക് സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാറ്ററികളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ വില കുറയ്ക്കാന്‍ ഈ നടപടി ഉപകരിക്കും.

വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

കൂടുതല്‍ വൈദ്യുത വാഹനങ്ങളെ വിപണിയില്‍ അണിനിരത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ വാഹനനിര്‍മ്മാതാക്കളെയും പ്രേരിപ്പിക്കും. നിലവില്‍ മഹീന്ദ്രയില്‍ നിന്നു മാത്രമാണ് വൈദ്യുത വാഹനങ്ങള്‍ വിപണിയില്‍ എത്തുന്നത്.

വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

E20, ഇവെരിറ്റോ മോഡലുകളാണ് വിപണിയില്‍ ലഭ്യമായ വൈദ്യുത കാറുകള്‍. അതേസമയം കേന്ദ്ര സര്‍ക്കാരിന് വേണ്ടി വൈദ്യുത കാറുകളെ ടാറ്റ വിതരണം ചെയ്യുന്നുണ്ട്. സമീപഭാവിയില്‍ തന്നെ വൈദ്യുത വാഹനങ്ങളുമായി ടാറ്റയും വിപണിയില്‍ വരും.

വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ വൈദ്യുത പതിപ്പുകളാണ് ടാറ്റ നിരയില്‍ ആദ്യം പ്രത്യക്ഷപ്പെടുക. കോന ഇലക്ട്രിക്കുമായി ഹ്യുണ്ടായിയും അടുത്തവര്‍ഷം വിപണിയില്‍ എത്തും. KUV100 -യുടെ വൈദ്യുത വകഭേദത്തെ മഹീന്ദ്ര കാഴ്ചവെച്ചു കഴിഞ്ഞു.

വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് — പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നു

സമീപഭാവിയില്‍ തന്നെ മോഡല്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമെ XUV എയറോ, S201 കോമ്പാക്ട് എസ്‌യുവി മോഡലുകള്‍ക്കും മഹീന്ദ്ര ഇലക്ട്രിക് പരിവേഷം നല്‍കും. 2020 -ഓടെ മാരുതിയും വൈദ്യുത കാര്‍ നിരയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

Source: TOI

കൂടുതല്‍... #auto news
English summary
Scrap Old Car For A New Electric Vehicle And Get Rs 2.5 Lakh From The Government. Read in Malayalam.
Story first published: Tuesday, May 15, 2018, 14:11 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark