സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ തിരിച്ചെത്തുന്നു, ബുക്കിംഗ് തുടങ്ങി — അറിയേണ്ടതെല്ലാം

By Dijo Jackson

പുതിയ ഒക്ടാവിയ RS ബുക്കിംഗ് സ്‌കോഡ വീണ്ടും ആരംഭിച്ചു. ഉത്സവകാലത്തിന് മുന്നോടിയായി ഇന്ത്യന്‍ വിപണിയില്‍ ഒക്ടാവിയ RS-നെ വീണ്ടും കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സ്‌കോഡ. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയത്. 26.78 ലക്ഷം രൂപയാണ് സ്‌കോഡയുടെ പെര്‍ഫോര്‍മന്‍സ് സെഡാന് ഇന്ത്യയില്‍ വില (എക്‌സ്‌ഷോറൂം ദില്ലി).

സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ തിരിച്ചെത്തുന്നു — ബുക്കിംഗ് തുടങ്ങി

ആദ്യഘട്ടത്തില്‍ കമ്പനി ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്ന 250 ഒക്ടാവിയ RS മോഡലുകള്‍ കണ്ണടച്ചുതുറക്കും മുമ്പെയാണ് വിറ്റുതീര്‍ന്നത്. ഒക്ടാവിയ RS -ലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 230 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ തിരിച്ചെത്തുന്നു — ബുക്കിംഗ് തുടങ്ങി

ആറു സ്പീഡാണ് ഡിഎസ്ജി ഗിയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഒക്ടാവിയ RS -ന് 6.8 സെക്കന്‍ഡുകള്‍ മതി. 2018 ഒക്ടാവിയ RS -ല്‍ സസ്‌പെന്‍ഷന്‍ സംവിധാനം കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്.

സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ തിരിച്ചെത്തുന്നു — ബുക്കിംഗ് തുടങ്ങി

മികവാര്‍ന്ന ഡ്രൈവിംഗ് കാഴ്ചവെക്കാന്‍ പുതിയ സസ്‌പെന്‍ഷന് സാധിക്കുമെന്നാണ് സ്‌കോഡയുടെ അവകാശവാദം. പ്രത്യേക പെര്‍ഫോര്‍മന്‍സ് ബോഡി കിറ്റ് ഒക്ടാവിയ RS -ന് വിശിഷ്ടമായ സ്‌പോര്‍ടി ലുക്ക് സമര്‍പ്പിക്കും.

സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ തിരിച്ചെത്തുന്നു — ബുക്കിംഗ് തുടങ്ങി

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, പരിഷ്‌കരിച്ച ക്രിസ്റ്റലീന്‍ ഹെഡ്‌ലാമ്പ്, AFS അഡാപ്റ്റീവ് മുന്‍ ലൈറ്റ്, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ നീളും കാറിലെ പ്രത്യേകതകള്‍. കറുപ്പ് പശ്ചാത്തലം ഒരുങ്ങുന്ന ബോഡി ഘടനകള്‍ ഒക്ടാവിയ RS -ന്റെ സ്‌പോര്‍ടി ഭാവത്തെ കാര്യമായി സ്വാധീനിക്കും.

സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ തിരിച്ചെത്തുന്നു — ബുക്കിംഗ് തുടങ്ങി

പിറകിലെ സ്‌പോയിലറും സ്റ്റീല്‍ നിര്‍മ്മിത എക്‌സ്‌ഹോസ്റ്റും മോഡലില്‍ എടുത്തുപറയണം. അകത്തളത്തിലും കറുപ്പിനാണ് കൂടുതല്‍ പ്രാതിനിധ്യം. സീറ്റുകളില്‍ RS ബ്രാന്‍ഡിംഗ് ഒരുങ്ങും. സ്റ്റീയറിംഗിലും സീറ്റുകളിലും വരമ്പിടുന്ന ചുവപ്പു നിറം ഡിസൈന്‍ സവിശേഷതയാണ്.

സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ തിരിച്ചെത്തുന്നു — ബുക്കിംഗ് തുടങ്ങി

മുന്‍ നിര സീറ്റുകള്‍ വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാന്‍ സാധിക്കും. ഒപ്പം ക്രമപ്പെടുത്തിയ സീറ്റിംഗ് പൊസിഷനുകള്‍ ഓര്‍ത്തെടുക്കാന്‍ ഡ്രൈവര്‍ സീറ്റിന് പ്രത്യേക കഴിവുണ്ട്. സ്റ്റീയറിംഗ് വീലില്‍ ഇടംപിടിക്കുന്ന പാഡില്‍ ഷിഫ്റ്ററുകള്‍ ഒക്ടാവിയ RS -ന്റെ മുഖ്യവിശേഷങ്ങളില്‍പ്പെടും.

സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയില്‍ തിരിച്ചെത്തുന്നു — ബുക്കിംഗ് തുടങ്ങി

സുരക്ഷയുടെ കാര്യത്തിലും വീട്ടുവീഴ്ചയില്ലാതെയാണ് 2018 ഒക്ടാവിയ RS ഒരുങ്ങുന്നത്. ഒമ്പത് എയര്‍ബാഗുകളും എസ്പിയും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കാറില്‍ സജ്ജം. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട് ഡിറ്റക്ഷന്‍, പ്രെഡിക്ടീവ് പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍, ട്രെയിലര്‍ അസിസ്റ്റ്, ഡയനാമിക് ഷാസി കണ്‍ട്രോള്‍ എന്നിവയും സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

More from DriveSpark

Article Published On: Thursday, July 12, 2018, 10:07 [IST]
English summary
2018 Skoda Octavia RS Back On Sale In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X