സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയിലേക്ക്

By Dijo Jackson

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനും ഇന്ത്യയിലേക്ക്. ഔദ്യോഗിക വെബ്‌സൈറ്റില്‍ പുതിയ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ എഡിഷനെ സ്‌കോഡ നല്‍കി കഴിഞ്ഞു. മോഡല്‍ ഉടന്‍ വിപണിയിലെത്തും. പേരു സൂചിപ്പിക്കുന്നതുപോലെ ഫ്‌ളാഗ്ഷിപ്പ് സെഡാന്‍ സൂപ്പേര്‍ബിന്റെ കൂടുതല്‍ സ്‌പോര്‍ടിയര്‍ പതിപ്പാണ് വരാന്‍പോകുന്ന സ്‌പോര്‍ട്‌ലൈന്‍.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയിലേക്ക്

വിപണിയില്‍ ഒക്ടാവിയ RS കൈയ്യടക്കിയ വിജയം സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനും ആവര്‍ത്തിക്കുമെന്നു സ്‌കോഡ കരുതുന്നു. പുതിയ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ എഡിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയിലേക്ക്

എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ അണിനിരക്കുന്ന സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ തന്നെയാകും ഇന്ത്യയില്‍ വരിക. അക്രമണോത്സുകത നിറഞ്ഞ ഡിസൈന്‍ ശൈലിയാണ് സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനിന്.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയിലേക്ക്

തിളക്കമാര്‍ന്ന ചുവപ്പ് നിറം കാറിന്റെ ഡിസൈന്‍ ചാരുത ഉയര്‍ത്തിക്കാട്ടും. അതേസമയം ഗ്രില്ല്, ബമ്പര്‍, എയര്‍ഡാം, മിററുകള്‍, അലോയ് വീലുകള്‍ എന്നിവയ്‌ക്കെല്ലാം കറുപ്പാണ് പശ്ചാത്തലം. ഇരുണ്ട സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകളും മോഡലില്‍ എടുത്തുപറയണം.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയിലേക്ക്

യൂറോപ്യന്‍ വിപണിയില്‍ എത്തുന്ന മോഡലില്‍ 19 ഇഞ്ച് അലോയ് വീലുകളാണ് ഒരുങ്ങുന്നത്. സാധാരണ സൂപ്പേര്‍ബിനെക്കാള്‍ 15 mm ഗ്രൗണ്ട് ക്ലിയറന്‍സും സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനിന് കുറവുണ്ട്.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയിലേക്ക്

പുറംമോടിയിലെ സ്‌പോര്‍ടി പ്രഭാവം കാറിനുള്ളിലും അനുഭവപ്പെടും. ചുവപ്പ് നിറം വരമ്പിടുന്ന കറുത്ത സ്‌പോര്‍ട്‌സ് സീറ്റുകള്‍ അകത്തളത്തിലെ പ്രധാന ആകര്‍ഷണീയതയാണ്. അലൂമിനിയം നിര്‍മ്മിത ഡോര്‍ സില്ലുകളില്‍ സൂപ്പേര്‍ബ് ബ്രാന്‍ഡിംഗ് ഒരുങ്ങും.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയിലേക്ക്

തുകലില്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലും അലൂമിനിയം പെഡലുകളും മോഡലിന്റെ മറ്റു വിശേഷങ്ങളാണ്. കൊളമ്പസ് സാറ്റലൈറ്റ് നാവിഗേഷന്‍, വൈഫൈയുള്ള 9.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവ വരാന്‍പോകുന്ന സ്‌കോഡ സൂപ്പേര്‍ബില്‍ പ്രതീക്ഷിക്കാം.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയിലേക്ക്

നിലവില്‍ സ്റ്റൈല്‍, L&K വകഭേദങ്ങളാണ് സൂപ്പേര്‍ബില്‍ സ്‌കോഡ നല്‍കുന്നത്. 1.8 ലിറ്റര്‍ TSI പെട്രോള്‍, 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഇരുവകഭേദങ്ങള്‍ക്കുമുണ്ട്. പെട്രോള്‍ എഞ്ചിന്‍ 177 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കും.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയിലേക്ക്

ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ തെരഞ്ഞെടുക്കാം. 175 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്ന ഡീസല്‍ എഞ്ചിനില്‍ ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയിലേക്ക്

മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ഡീസല്‍ പതിപ്പിലില്ല. അടുത്തിടെയാണ് സൂപ്പേര്‍ബിന്റെ കോര്‍പ്പറേറ്റ് എഡിഷനെ സ്‌കോഡ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 23.49 ലക്ഷം രൂപയാണ് സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷന് വിപണിയില്‍ വില.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയിലേക്ക്

എന്നാല്‍ നിലവിലെ സ്‌കോഡ ഉടമകള്‍ക്ക് മാത്രമെ സൂപ്പേര്‍ബ് കോര്‍പ്പറേറ്റ് എഡിഷന്‍ വാങ്ങാന്‍ കഴിയുകയുള്ളൂ.

More from DriveSpark

Article Published On: Monday, September 3, 2018, 10:40 [IST]
English summary
Skoda Superb Sportline ‘Coming Soon’ To India; Listed On Official Website. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X