പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

By Dijo Jackson

ഇന്ധനക്ഷമതയും ഇന്ധനശേഷിയും ആശ്രയിച്ചാണ് എസ്‌യുവികളുടെ ദൂരപരിധി നിര്‍മ്മാതാക്കള്‍ കണക്കുകൂട്ടാറ്. ഫുള്‍ ടാങ്കില്‍ എസ്‌യുവി എന്തുദൂരം ഓടുമെന്നത് മൈലേജിനെ കൂടി ആശ്രയിച്ചു മാത്രമെ പറയാന്‍ കഴിയുകയുള്ളു. പൂര്‍ണ്ണ ടാങ്കില്‍ കൂടുതല്‍ ദൂരമോടാന്‍ കഴിയുന്ന പത്തുലക്ഷത്തിന്റെ എസ്‌യുവികള്‍ പരിശോധിക്കാം —

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

റെനോ ഡസ്റ്റര്‍ – 995 കിലോമീറ്റര്‍

50 ലിറ്റര്‍ ഇന്ധനശേഷിയുടെയും 19 കിലോമീറ്റര്‍ മൈലേജിന്റെയും പിന്‍ബലത്തില്‍ 995 കിലോമീറ്റര്‍ ദൂരം ഫുള്‍ ടാങ്കില്‍ താണ്ടാന്‍ റെനോ ഡസ്റ്ററിന് സാധിക്കും. ഇന്ത്യയില്‍ റെനോയുടെ തകര്‍പ്പന്‍ മോഡലുകളില്‍ ഒന്നാണ് ഡസ്റ്റര്‍ എസ്‌യുവി.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

7.95 ലക്ഷം രൂപ മുതലാണ് മോഡലിന് വില. ഭേദപ്പെട്ട ഇന്ധനക്ഷമതയും സ്‌പോര്‍ടി ഭാവവും ഡസ്റ്ററിനെ സെമി ആര്‍ബന്‍ ഉപയോക്താക്കളുടെ പ്രിയങ്കരനാക്കി മാറ്റുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന ഡസ്റ്റര്‍ മോഡലുകളില്‍ എഎംടി, നാലു വീല്‍ ഡ്രൈവ് സംവിധാനങ്ങള്‍ ഓപ്ഷനലായി ഉപഭോക്താക്കള്‍ക്ക് നേടാം.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

നിസാന്‍ ടെറാനോ – 995 കിലോമീറ്റര്‍

50 ലിറ്ററാണ് നിസാന്‍ ടെറാനോയുടെ ഇന്ധനശേഷി. മൈലേജ് 19 കിലോമീറ്ററും. ഇൗ രണ്ടുഘടകങ്ങള്‍ മുന്‍നിര്‍ത്തി 995 കിലോമീറ്റര്‍ ദൂരം പൂര്‍ണ്ണ ടാങ്കില്‍ പിന്നിടാന്‍ ടെറാനോയ്ക്ക് കഴിയും. ഡസ്റ്ററുമായി അടിത്തറ പങ്കിടുന്ന ടെറാനോയ്ക്ക് വില ഒരല്‍പം കൂടുതലാണ്. 9.99 ലക്ഷം രൂപ മുതലാണ് എസ്‌യുവിയുടെ വില.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

ഡസ്റ്ററിലുള്ള എഞ്ചിന്‍ തന്നെയാണ് നിസാന്‍ ടെറാനോയിലും. പുറംമോടിയിലും അകത്തളത്തിലും കമ്പനി വരുത്തിയ മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ യാത്രാസുഖവും പ്രകടനക്ഷമതയും ഇരു എസ്‌യുവികളിലും സമാനമാണ്.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

ഹോണ്ട WR-V – 1020 കിലോമീറ്റര്‍

ഇന്ധനശേഷി 40 ലിറ്ററാണെങ്കിലും 25.5 കിലോമീറ്റര്‍ മൈലേജിന്റെ പിന്തുണയില്‍ 1020 കിലോമീറ്റര്‍ ദൂരമോടാന്‍ ഹോണ്ട WR-V -യ്ക്ക് കഴിയും. 7.75 ലക്ഷം രൂപ വിലയില്‍ തുടങ്ങും WR-V മോഡല്‍ നിര. ഹോണ്ട ജാസിന്റെ അടിത്തറയില്‍ നിന്നും പുറത്തുവരുന്ന WR-V -യ്ക്ക് പരുക്കന്‍ രൂപഭാവമാണ് ഹോണ്ട കല്‍പിക്കുന്നത്.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എസ്‌യുവിയുടെ മുഖ്യവിശേഷമാണ്. പ്രീമിയം മുഖമുള്ള അകത്തളവും രസകരമായ ഡ്രൈവിംഗ് ഡയനാമിക്‌സും മോഡലിന്റെ സവിശേഷതകളില്‍പ്പെടും.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

ടാറ്റ സുമോ – 1040 കിലോമീറ്റര്‍

65 ലിറ്റര്‍ ഇന്ധനശേഷിയുടെയും 16 കിലോമീറ്റര്‍ മൈലേജിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണ ടാങ്കില്‍ 1040 കിലോമീറ്റര്‍ ദൂരമാണ് ടാറ്റ സുമോ പിന്നിടുക. സുമോയുടെ വിപണി ബൊലേറോ പിടിച്ചടക്കിയെങ്കിലും സുമോയ്ക്ക് ഇന്നും വിപണിയില്‍ ആരാധകരുണ്ട്.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

സുമോയിലുള്ള 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 84 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 7.46 ലക്ഷം മുതലാണ് എസ്‌യുവിക്ക് വിപണിയില്‍ വില.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

മഹീന്ദ്ര TUV300 – 1110 കിലോമീറ്റര്‍

ഇന്ധനശേഷി 60 ലിറ്റര്‍. മൈലേജ് 18.5 കിലോമീറ്ററും. 1110 കിലോമീറ്റര്‍ ദൂരം ഫുള്‍ ടാങ്കില്‍ പിന്നിടാന്‍ മഹീന്ദ്ര TUV300 -യ്ക്ക് കഴിയും. ബോക്‌സി ഘടനയുള്ള TUV300 -യെ ലാഡര്‍ ഫ്രെയിം ഷാസിയിലാണ് കമ്പനി നിര്‍മ്മിക്കുന്നത്.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

എസ്‌യുവിയുടെ പിന്‍ ചക്രങ്ങളിലേക്ക് മാത്രമെ കരുത്തെത്തുകയുള്ളു. അഞ്ചു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭ്യമാണ്. 6.90 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര TUV300 -യ്ക്ക് വില.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

മാരുതി സുസുക്കി എസ്-ക്രോസ് – 1133 കിലോമീറ്റര്‍

48 ലിറ്റര്‍ ഇന്ധനടാങ്കും 23.6 കിലോമീറ്റര്‍ ഇന്ധനക്ഷമതയുടെ പിന്‍ബലത്തില്‍ മാരുതി എസ്-ക്രോസ് പിന്നിടുക 1133 കിലോമീറ്റര്‍ ദൂരം. മാരുതിയുടെ ആദ്യ പ്രീമിയം ക്രോസ്ഓവറാണ് എസ്-ക്രോസ്. കഴിഞ്ഞ വര്‍ഷമാണ് എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിനെ മാരുതി വിപണിയില്‍ കൊണ്ടുവന്നത്.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ നിന്നും പരമാവധി മൈലേജ് ഊറ്റിയെടുക്കാന്‍ സുസുക്കി സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ടെക്‌നോളജി മോഡലില്‍ കമ്പനി ഉപയോഗിക്കുന്നുണ്ട്. 8.34 ലക്ഷം രൂപ മുതലാണ് എസ്-ക്രോസിന് ഇന്ത്യയില്‍ വില.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ – 1166 കിലോമീറ്റര്‍

24.3 കിലോമീറ്റര്‍ മൈലേജും 48 ലിറ്റര്‍ ഇന്ധനശേഷിയും. ഉയര്‍ന്ന ദൂരപരിധി മാരുതി ബ്രെസ്സ കാഴ്ചവെച്ചില്ലെങ്കിലെ അത്ഭുതമുള്ളു. 1166 കിലോമീറ്റര്‍ ദൂരം പൂര്‍ണ്ണ ടാങ്കിലോടാന്‍ മാരുതി എസ്‌യുവിക്ക് കഴിയും. വിശ്വാസ്യത, വില, പ്രകടനക്ഷമത, മൈലേജ് – എല്ലാ മേഖലകളിലും സമസ്താധിപത്യമാണ് ബ്രെസ്സ കൈയ്യടക്കുന്നത്. 7.24 ലക്ഷം രൂപ മുതലാണ് മാരുതി ബ്രെസ്സയ്ക്ക് വിപണിയില്‍ വില.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

ഹ്യുണ്ടായി ക്രെറ്റ – 1177 കിലോമീറ്റര്‍

പൂര്‍ണ്ണ ടാങ്കില്‍ ഏറ്റവും ദൂരമോടാന്‍ കഴിയുന്ന എസ്‌യുവികളില്‍ രണ്ടാമനാണ് ഹ്യുണ്ടായി ക്രെറ്റ. 1177 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 55 ലിറ്റര്‍ ഇന്ധനശേഷിയും 21.4 കിലോമീറ്റര്‍ മൈലേജും ഹ്യുണ്ടായി എസ്‌യുവിയെ പിന്തുണയ്ക്കും.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

1.4 ലിറ്റര്‍, 1.6 ലിറ്റര്‍ എന്നിങ്ങനെ രണ്ടു എഞ്ചിന്‍ പതിപ്പുകളാണ് ക്രെറ്റയിലുള്ളത്. കരുത്തുകൂടിയ 1.6 ലിറ്റര്‍ പതിപ്പില്‍ മാത്രമെ എഎംടി ഓപ്ഷന്‍ ലഭ്യമാവുകയുള്ളു. 9.44 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി ക്രെറ്റയ്ക്ക് വില.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് – 1196 കിലോമീറ്റര്‍

1196 കിലോമീറ്റര്‍ ദൂരം പൂര്‍ണ്ണ ടാങ്കില്‍ ഓടാന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കും. 52 ലിറ്റര്‍ ഇന്ധനടാങ്കും 23 കിലോമീറ്റര്‍ മൈലജിന്റെയും പിന്‍ബലത്തിലാണിത്. 7.82 ലക്ഷം രൂപ വിലയില്‍ തുടങ്ങും ഇന്ത്യയില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് നിര.

പത്തുലക്ഷത്തിന് താഴെ വില; ഫുള്‍ ടാങ്കില്‍ കൂടുതല്‍ ദൂരമോടുന്ന എസ്‌യുവികള്‍

ഇക്കോസ്‌പോര്‍ടിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 98.6 bhp കരുത്തും 205 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ്.

Article Published On: Thursday, July 26, 2018, 15:37 [IST]
English summary
SUVs With The Longest Driving Range In India For Rs 10 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X