'ലോക കാര്‍ കിരീടം' സ്വിഫ്റ്റിന് കയ്യെത്തും ദൂരെ; പോളോയെ കടത്തിവെട്ടുമോ സ്വിഫ്റ്റ്?

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

കയ്യെത്തും ദൂരെ ലോക കാര്‍ കിരീടം; സ്വിഫ്റ്റിന് മുന്നില്‍ ഇനിയുള്ളത് ഫോര്‍ഡ് ഫിയസ്റ്റ, ഹ്യുണ്ടായി കോന, നിസാന്‍ മൈക്ര, പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ മോഡലുകള്‍. എതിരാളികള്‍ ശക്തരാണ്, കിരീടത്തിലേക്ക് നടന്നു കയറുക അത്ര എളുപ്പമാകില്ല.

കയ്യെത്തും ദൂരെ സ്വിഫ്റ്റിന് 'ലോക കാര്‍ കിരീടം'; പോളോയെ കടത്തിവെട്ടാന്‍ സ്വിഫ്റ്റിന് സാധിക്കുമോ?

അടുത്ത മാസം ആരംഭിക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ഇവരില്‍ ഒരാള്‍ ലോക കാര്‍ കിരീടം ചൂടും. ലോകത്ത് ഏറ്റവും പ്രചാരമുള്ള ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. ഇന്ത്യയില്‍ എന്നല്ല, ഒട്ടുമിക്ക വിദേശ വിപണികളിലും സ്വിഫ്റ്റിന് വലിയ ആരാധക പിന്തുണയുണ്ട്.

കയ്യെത്തും ദൂരെ സ്വിഫ്റ്റിന് 'ലോക കാര്‍ കിരീടം'; പോളോയെ കടത്തിവെട്ടാന്‍ സ്വിഫ്റ്റിന് സാധിക്കുമോ?

സ്വിഫ്റ്റിന്റെ മൂന്നാം തലമുറയാണ് 2018 ഓട്ടോ എക്‌സ്‌പോയിലൂടെ ഇന്ത്യന്‍ തീരമണഞ്ഞത്. പുതിയ സ്വിഫ്റ്റിനെ അടിമുടി നിരീക്ഷിച്ചു വിലയിരുത്താന്‍ ഇന്ത്യ തുടങ്ങിയിട്ടേയുള്ളു.

കയ്യെത്തും ദൂരെ സ്വിഫ്റ്റിന് 'ലോക കാര്‍ കിരീടം'; പോളോയെ കടത്തിവെട്ടാന്‍ സ്വിഫ്റ്റിന് സാധിക്കുമോ?

എന്നാല്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ രാജ്യാന്തര പതിപ്പ് അഗ്നിപരീക്ഷകളെല്ലാം പിന്നിട്ടു ലോക കാര്‍ കിരീടത്തിലേക്ക് ദൃഷ്ടിയുറപ്പിച്ചു കാത്തുനില്‍ക്കുകയാണ്. ജയിച്ചാല്‍ 'ലോക അര്‍ബന്‍ കാറായി' പുതുതലമുറ സ്വിഫ്റ്റ് അറിയപ്പെടും.

കയ്യെത്തും ദൂരെ സ്വിഫ്റ്റിന് 'ലോക കാര്‍ കിരീടം'; പോളോയെ കടത്തിവെട്ടാന്‍ സ്വിഫ്റ്റിന് സാധിക്കുമോ?

കഴിഞ്ഞ തവണ ഇഗ്നിസായിരുന്നു അര്‍ബന്‍ കാര്‍ നിരയിലേക്കുള്ള സുസൂക്കിയുടെ പോരാളി. ഇത്തവണ ഹ്യുണ്ടായി കോന അവസാന റൗണ്ടില്‍ കടന്നുകൂടി എന്നതും ശ്രദ്ധേയം.

കയ്യെത്തും ദൂരെ സ്വിഫ്റ്റിന് 'ലോക കാര്‍ കിരീടം'; പോളോയെ കടത്തിവെട്ടാന്‍ സ്വിഫ്റ്റിന് സാധിക്കുമോ?

ലോക കാര്‍ കിടീടത്തിലേക്കുള്ള പോരാട്ടം ഹാച്ച്ബാക്കുകളില്‍ മാത്രം ഒതുങ്ങുന്നില്ല. ആല്‍ഫ റോമിയോ ജൂലിയ, ബിഎംഡബ്ല്യു X3, കിയ സ്റ്റിംഗര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, മസ്ദാ CX-5, നിസാന്‍ ലീഫ്, റേഞ്ച് റോവര്‍ വെലാര്‍, ടൊയോട്ട കാമ്രി, ഫോക്‌സ്‌വാഗണ്‍ T-Roc, വോള്‍വോ XC60 എന്നിവര്‍ തമ്മില്‍ ലോക കാര്‍ കിരീടത്തിനായി പൊരിഞ്ഞ മത്സരം അരങ്ങേറി വരികയാണ്.

കയ്യെത്തും ദൂരെ സ്വിഫ്റ്റിന് 'ലോക കാര്‍ കിരീടം'; പോളോയെ കടത്തിവെട്ടാന്‍ സ്വിഫ്റ്റിന് സാധിക്കുമോ?

ആഢംബര കാര്‍ നിരയില്‍ പുതുതലമുറ ഔഡി A8, ബിഎംഡബ്ല്യു 6 സീരീസ് ജിടി, ലെക്‌സസ് എല്‍എസ്, പോര്‍ഷ കയെന്‍, പനാമേര എന്നിവര്‍ തമ്മിലാണ് മത്സരം.

കയ്യെത്തും ദൂരെ സ്വിഫ്റ്റിന് 'ലോക കാര്‍ കിരീടം'; പോളോയെ കടത്തിവെട്ടാന്‍ സ്വിഫ്റ്റിന് സാധിക്കുമോ?

പെര്‍ഫോര്‍മന്‍ കാര്‍ കിരീടത്തിലേക്ക് നോട്ടമിട്ടാണ് ആല്‍ഫ റോമിയോ ജൂലിയ ക്വാഡ്രിഫോളിയ, ഔഡി RS 3, ബിഎംഡബ്ല്യു M5, ഹോണ്ട സിവിക് ടൈപ് R, ലെക്‌സസ് LC 500 എന്നിവര്‍ അവസാന റൗണ്ടില്‍ എത്തിയിരിക്കുന്നത്.

കയ്യെത്തും ദൂരെ സ്വിഫ്റ്റിന് 'ലോക കാര്‍ കിരീടം'; പോളോയെ കടത്തിവെട്ടാന്‍ സ്വിഫ്റ്റിന് സാധിക്കുമോ?

ബിഎംഡബ്ല്യു 530e ഐപെര്‍ഫോര്‍മന്‍സ്, ഷെവര്‍ലെ ക്രൂസ് ഡീസല്‍, ക്രൈസ്‌ലര്‍ പാസിഫിക്ക ഹൈബ്രിഡ്, രണ്ടാം തലമുറ നിസാന്‍ ലീഫ് എന്നിവര്‍ ലോക ഗ്രീന്‍ കാര്‍ പട്ടത്തിനായും രംഗത്തുണ്ട്.

കയ്യെത്തും ദൂരെ സ്വിഫ്റ്റിന് 'ലോക കാര്‍ കിരീടം'; പോളോയെ കടത്തിവെട്ടാന്‍ സ്വിഫ്റ്റിന് സാധിക്കുമോ?

ലോക കാര്‍പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോക കാര്‍ ഡിസൈന്‍ വിഭാഗത്തില്‍ ഇക്കുറി പൊരിഞ്ഞ പോരാട്ടമാണ് അരങ്ങേറുക. സിട്രണ്‍ C3 എയര്‍ക്രോസ്, ലെക്‌സസ് LC 500, റേഞ്ച് റോവര്‍ വെലാര്‍, റെനോ ആല്‍പൈന്‍ A110, വോള്‍വോ XC60 എന്നീ അഞ്ചു പേരാണ് കിരീടത്തിനായുള്ള മത്സരത്തില്‍ ബാക്കിയുള്ളത്.

കൂടുതല്‍... #auto news
English summary
Swift Makes It To The Final Of World Car Of The Year 2018 Award. Read in Malayalam.
Story first published: Thursday, February 15, 2018, 13:05 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark