പ്രീമിയം ഹാച്ച്ബാക്കുമായി ടാറ്റ റോഡിലിറങ്ങി — എതിരാളി മാരുതി ബലെനോ!

By Dijo Jackson

ടാറ്റ H5X എസ്‌യുവിയെ ആദ്യം കണ്ടപ്പോള്‍ ഇന്ത്യയ്ക്ക് കൗതുകം തോന്നി; രൂപം ആജാനബാഹുവിന്റേത്, ഭാവി രൂപകല്‍പനയും. പക്ഷെ നിരത്തില്‍ പരീക്ഷണയോട്ടം നടത്തിയപ്പോള്‍ ആദ്യം തോന്നിയ ഭീകരത പുതിയ ടാറ്റ എസ്‌യുവിയില്‍ എങ്ങും നിഴലിച്ചില്ല. സൗമ്യനും സുമുഖനുമായി ടാറ്റ H5X പരീക്ഷണയോട്ടം തുടരുന്നു.

പ്രീമിയം ഹാച്ച്ബാക്കുമായി ടാറ്റ റോഡിലിറങ്ങി — എതിരാളി മാരുതി ബലെനോ!

എന്തായാലും എസ്‌യുവിക്ക് ശേഷം മാത്രമെ പ്രീമിയം ഹാച്ച്ബാക്കിനെ കുറിച്ച് ടാറ്റ ചിന്തിക്കുകയുള്ളു എന്നായിരുന്നു വിപണി കരുതിയത്. എന്നാല്‍ ഈ ധാരണ തിരുത്തി ടാറ്റയുടെ 45X പ്രീമിയം ഹാച്ച്ബാക്കും നിരത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു.

പ്രീമിയം ഹാച്ച്ബാക്കുമായി ടാറ്റ റോഡിലിറങ്ങി — എതിരാളി മാരുതി ബലെനോ!

മുംബൈയില്‍ നിന്നാണ് പരീക്ഷണയോട്ടം നടത്തുന്ന ടാറ്റ 45X -ന്റെ ആദ്യ ചിത്രങ്ങള്‍. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എഞ്ചിനീയര്‍മാരുമായി ചേര്‍ന്ന് ടാറ്റയുടെ യൂറോപ്യന്‍ കേന്ദ്രമാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ രൂപകല്‍പനയ്ക്ക് പിന്നില്‍. മാരുതി ബലെനോ, ഹ്യുണ്ടായി i20 എന്നിവര്‍ക്ക് ടാറ്റ കാത്തുവെച്ച മറുപടി.

പ്രീമിയം ഹാച്ച്ബാക്കുമായി ടാറ്റ റോഡിലിറങ്ങി — എതിരാളി മാരുതി ബലെനോ!

നീളവും വീതിയുമേറിയ ശരീരഘടനയാണ് 45X -ന്. അകത്തളം വിശാലമാണെന്നര്‍ത്ഥം. സമകാലിക ഹാച്ച്ബാക്കുകളുടെ മാതൃകയില്‍ അഞ്ചു സീറ്ററാണ് ടാറ്റ 45X. കനത്തരീതിയില്‍ 'തുണിയുടുപ്പിച്ചാണ്' മോഡലിന്റെ പരീക്ഷണയോട്ടം.

പ്രീമിയം ഹാച്ച്ബാക്കുമായി ടാറ്റ റോഡിലിറങ്ങി — എതിരാളി മാരുതി ബലെനോ!

ചെരിഞ്ഞിറങ്ങുന്ന ആകാരമാണ് ഹാച്ച്ബാക്കിനെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളോടെയുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട മോഡലിന്റെ ഹെഡ്‌ലാമ്പുകള്‍ താത്കാലികം മാത്രം.

പ്രീമിയം ഹാച്ച്ബാക്കുമായി ടാറ്റ റോഡിലിറങ്ങി — എതിരാളി മാരുതി ബലെനോ!

അഡ്വാന്‍സ്ഡ് മൊഡ്യുലാര്‍ പ്ലാറ്റ്‌ഫോം എന്നറിയപ്പെടുന്ന പുത്തന്‍ XO അടിത്തറയില്‍ നിന്നാണ് ഹാച്ച്ബാക്കിന്റെ ഒരുക്കം. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സംഘത്തില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ടാറ്റ നിര്‍മ്മിച്ച പുതിയ അടിത്തറയ്ക്ക് ദൃഢതയും കരുത്തും വേണ്ടുവോളമുണ്ട്.

പ്രീമിയം ഹാച്ച്ബാക്കുമായി ടാറ്റ റോഡിലിറങ്ങി — എതിരാളി മാരുതി ബലെനോ!

അതേസമയം ടാറ്റയുടെ പുതിയ H5X, H7X എസ്‌യുവികള്‍ വരുന്നത് ഒമേഗ (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) അടിത്തറയിലാണ്. ഇനി മുതല്‍ ടാറ്റ നിരയില്‍ പിറക്കുന്ന ഭാവി സെഡാനുകളും, ക്രോസ്ഓവറുകളും, എംപിവികളും XO അടിത്തറയാണ് ഉപയോഗപ്പെടുത്തുക.

പ്രീമിയം ഹാച്ച്ബാക്കുമായി ടാറ്റ റോഡിലിറങ്ങി — എതിരാളി മാരുതി ബലെനോ!

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ടാറ്റ 45X വിപണിയില്‍ എത്തുമെന്നാണ് വിവരം. നെക്‌സോണിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളായിരിക്കും പുതിയ പ്രീമിയം ഹാച്ച്ബാക്കിനും. കാറില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നിലകൊള്ളും.

പ്രീമിയം ഹാച്ച്ബാക്കുമായി ടാറ്റ റോഡിലിറങ്ങി — എതിരാളി മാരുതി ബലെനോ!

അതേസമയം എഎംടി, ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സാധ്യതകള്‍ തള്ളിക്കള്ളയാനാകില്ല. ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാകും H5X -ന് തുടിപ്പേകുക. എഞ്ചിന് പരമാവധി 140 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാനാവും.

പ്രീമിയം ഹാച്ച്ബാക്കുമായി ടാറ്റ റോഡിലിറങ്ങി — എതിരാളി മാരുതി ബലെനോ!

ആറു സ്പീഡ് മാനുവല്‍, ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ഒരുങ്ങും. മുന്‍ വീല്‍ ഡ്രൈവിന് പുറമെ നാലു വീല്‍ ഡ്രൈവ് പതിപ്പിനെയും H5X -ല്‍ ടാറ്റ നല്‍കുമെന്നാണ് വിവരം.

പ്രീമിയം ഹാച്ച്ബാക്കുമായി ടാറ്റ റോഡിലിറങ്ങി — എതിരാളി മാരുതി ബലെനോ!

അടുത്തവര്‍ഷം ആദ്യ പാദത്തോടെ ടാറ്റ H5X എസ്‌യുവി വിപണിയില്‍ തലയുയര്‍ത്തുമെന്നാണ് ഏറ്റവമൊടുവില്‍ ലഭിച്ച വിവരം. രണ്ടാം പാദത്തോടെ പ്രീമിയം ഹാച്ച്ബാക്ക് 45X -ഉം ടാറ്റ നിരയില്‍ അണിനിരക്കും.

Image Source: MotorBeam

More from DriveSpark

Article Published On: Tuesday, May 15, 2018, 16:50 [IST]
English summary
Tata 45X Hatchback Spied On Test. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X