മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X — സമവാക്യങ്ങള്‍ തിരുത്തപ്പെടുമോ?

By Dijo Jackson

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതി ബലെനോയുടെ അപ്രമാദിത്വം തകര്‍ക്കാനുള്ള പടപുറപ്പാടിലാണ് ടാറ്റ. 45X ഹാച്ച്ബാക്കിനെയാണ് കമ്പനി ഇതിനുവേണ്ടി കരുതിവെച്ചിട്ടുള്ളത്. അടുത്ത വര്‍ഷം രണ്ടാംപാദം 45X ഹാച്ച്ബാക്ക് വിപണിയില്‍ യാഥാര്‍ത്ഥ്യമാകും. കൃത്യമായി പറഞ്ഞാല്‍ 2019 ഉത്സവകാലത്തിന് മുമ്പെ പുതിയ പ്രീമിയം ടാറ്റ ഹാച്ച്ബാക്ക് ഇങ്ങെത്തും.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

H5X കോണ്‍സെപ്റ്റ് എസ്‌യുവി ഹാരിയറായതു പോലെ 45X -നും വരവില്‍ പുതിയ പേരു ലഭിക്കും. 2018 ഓട്ടോ എക്‌സ്‌പോയില്‍ H5X, 45X കോണ്‍സെപ്റ്റ് മോഡലുകളെ ഒരുമിച്ചാണ് ടാറ്റ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ ഹാരിയര്‍ എസ്‌യുവി (H5X) അടുത്ത വര്‍ഷം ആദ്യംപാദം ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

ഹാരിയറിന് ശേഷം കമ്പനിയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലി പിന്തുടരുന്ന രണ്ടാമത്തെ മോഡലായിരിക്കും 45X. ഭാവികാല ഡിസൈനാണ് ഹാച്ച്ബാക്കിന്. എന്നാല്‍ പ്രീമിയം വേഷത്തിന് കുറവൊട്ടുമില്ലാതാനും.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

മാരുതി ബലെനോയ്ക്കും ഹ്യുണ്ടായി i20 -യ്ക്കും ശക്തമായ ഭീഷണി മുഴക്കാന്‍ 45X -ന് കഴിയുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പ്രീമിയം ലുക്കും കുറഞ്ഞ വിലയും മോഡലിന് മുതല്‍ക്കൂട്ടായി മാറും. ആല്‍ഫ എന്നറിയപ്പെടുന്ന കമ്പനിയുടെ അഡ്വാന്‍സ്ഡ് മൊഡ്യുലാര്‍ പ്ലാറ്റ്‌ഫോമില്‍ (AMP) നിന്നാണ് 45X പുറത്തുവരിക.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

ഹാച്ച്ബാക്കിന്റെ ചെലവു ചുരുക്കുന്നതില്‍ ആല്‍ഫ അടിത്തറ നിര്‍ണായക പങ്കുവഹിക്കും. ടാറ്റ നെക്‌സോണില്‍ നന്നുള്ള ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ വരാന്‍ പോകുന്ന 45X -ല്‍ പ്രതീക്ഷിക്കാം.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 260 Nm torque ഉം 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടും. രാജ്യത്തെ ഏറ്റവും കരുത്തേറിയ പ്രീമിയം ഹാച്ച്ബാക്കെന്ന വിശേഷണം ഈ എഞ്ചിന്‍ പതിപ്പുകള്‍ 45X -ന് ചാര്‍ത്തി നല്‍കും.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. അതേസമയം 45X -ന് വേണ്ടി പ്രത്യേക ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ ടാറ്റ മോട്ടോര്‍സ് വികസിപ്പിക്കാന്‍ ടാറ്റ മോട്ടോര്‍സിന് പദ്ധതിയുണ്ട്.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാകും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുക. അതേസമയം ആദ്യവരവില്‍ പുതിയ ഗിയര്‍ബോക്‌സ് സംവിധാമുണ്ടാകുമോയെന്ന കാര്യം സംശയമാണ്.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

മുന്നില്‍ നിന്നും ചാഞ്ഞൊഴുകുന്ന ആകാരമാണ് 45X ഹാച്ച്ബാക്കിന്. ഹെഡ്‌ലാമ്പുകളുടെയും ടെയില്‍ലാമ്പുകളുടെയും ശൈലിയില്‍ മൂര്‍ച്ച അനുഭവപ്പെടും. നെക്‌സോണിലെ ഹ്യുമാനിറ്റി ലൈനിനെ പ്രീമിയം ഹാച്ച്ബാക്കിലും ടാറ്റ പ്രതിഷ്ടിച്ചിട്ടുണ്ട്.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

ഗ്രില്ലിനെയും ഹെഡ്‌ലാമ്പുകളെയും ഹ്യുമാനിറ്റി ലൈന്‍ ബന്ധിപ്പിക്കും. ഒരുപരിധി വരെ ടിയാഗൊ, ടിഗോര്‍ മോഡലുകളെ ഓര്‍മ്മപ്പെടുത്താന്‍ ബോണറ്റിന് കഴിയും. A പില്ലറില്‍ നിന്നും പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന ഷൗള്‍ഡര്‍ ലൈന്‍ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയാണ്.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

കറുപ്പ് പശ്ചാത്തലം ഒരുങ്ങുന്ന മേല്‍ക്കൂര 45X -ന്റെ രൂപഭാവത്തെ കാര്യമായി സ്വാധീനിക്കും. ചാഞ്ഞുയര്‍ന്നു നില്‍ക്കുന്ന വിന്‍ഡ്ഷീല്‍ഡും മേല്‍ക്കൂരയില്‍ നിന്നും നീളുന്ന സ്‌പോയിലറും പിറകില്‍ എടുത്തുപറയണം.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

പ്രീമിയം പരിവേഷമുള്ളതിനാല്‍ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്തിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ ഘടകങ്ങള്‍ 45X -ന്റെ അകത്തളത്തില്‍ പ്രതീക്ഷിക്കാം.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

വിപണി മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി നാലു മീറ്ററില്‍ താഴെയായി ഹാച്ച്ബാക്കിന്റെ നീളം നിജപ്പെടുത്താന്‍ ടാറ്റ പരമാവധി ശ്രമിക്കും. ഇന്ത്യന്‍ നിരത്തില്‍ ഇതിനകം മോഡല്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങി കഴിഞ്ഞു.

മാരുതി ബലെനോയെ പിടിക്കാന്‍ പുതിയ ടാറ്റ 45X

ടാറ്റ 45X -ന്റെ വരവ് സമവാക്യങ്ങള്‍ തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് കാർ പ്രേമികൾ.

Source: The Economic Times

More from DriveSpark

Article Published On: Thursday, July 12, 2018, 13:37 [IST]
English summary
Tata 45X Premium Hatchback Launch Details Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X