ടാറ്റ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് — ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം

By Dijo Jackson

ടാറ്റ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ്. മാതൃസ്ഥാപനമായ ടാറ്റ ഗ്രൂപ്പ് വിജയകരമായ ഒന്നര സംവത്സരം പിന്നിടുന്നതിന്റെ ആഘോഷം വിലക്കിഴിവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളുമായി പങ്കിടുകയാണ് ടാറ്റ മോട്ടോര്‍സ്. പുതിയ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം. ഹാച്ച്ബാക്ക്, സെഡാന്‍, എസ്‌യുവി മോഡലുകളില്‍ ഒരു ലക്ഷം രൂപ വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് നേടാം.

ടാറ്റ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് — ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം

ഇതിനു പുറമെ ഒരു രൂപ നിരക്കില്‍ ഇന്‍ഷൂറന്‍സും പ്രത്യേക എക്‌സ്‌ചേഞ്ച് ബോണസും ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ജൂണ്‍ 25 വരെയാണ് ഓഫര്‍ കാലാവധി. ഏറ്റവുമധികം പ്രചാരമുള്ള നെക്‌സോണ്‍, ടിയാഗൊ, ടിഗോര്‍ മോഡലുകളില്‍ ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് ഇക്കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ടാറ്റ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് — ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം

ഓഫറിന്റെ ഭാഗമായി ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഹെക്‌സയില്‍ 93,000 രൂപ വരെ വിലക്കിഴിവ് ഒരുങ്ങും. ടിഗോറില്‍ 47,000 രൂപ വരെയും ടിയാഗൊയില്‍ 12,000 രൂപ വരെയും ആനുകൂല്യങ്ങള്‍ ലഭിക്കും. അതേസമയം നഗരങ്ങളെ ആശ്രയിച്ചു വിലക്കിഴില്‍ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തും.

ടാറ്റ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് — ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം

നിലവില്‍ നാനോ, ടിയാഗൊ, ബോള്‍ട്ട് മോഡലുകളാണ് ടാറ്റയുടെ ഹാച്ച്ബാക്ക് നിരയില്‍. കോമ്പാക്ട് സെഡാനുകളായി ടിഗോറും സെസ്റ്റും അണിനിരക്കുന്നു. എസ്‌യുവി നിരയിലുള്ളത് ഹെക്‌സ, സഫാരി, സുമോ മോഡലുകള്‍. കോമ്പാക്ട് എസ്‌യുവിയായി നെക്‌സോണുമുണ്ട് നിരയില്‍. ഇന്‍ഡിക്ക, ഇന്‍ഡിക്ക CS മോഡലുകളെ അടുത്തിടെയാണ് കമ്പനി പിന്‍വലിച്ചത്.

ടാറ്റ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് — ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം

ഇത്രയും കാലം ഉപഭോക്താക്കള്‍ക്ക് ഒപ്പമാണ് ടാറ്റ നിലകൊണ്ടത്. ഇനിയും അങ്ങനെ തന്നെ തുടരും. മാതൃസ്ഥാപനമായ ടാറ്റ ഗ്രൂപ്പ് വിജയകരമായ ഒന്നര സംവത്സരം പിന്നിടുന്നതിന്റെ ആഘോഷം വിലക്കിഴിവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളുമായി കമ്പനി പങ്കിടുകയാണെന്ന് ടാറ്റ മോട്ടോര്‍സ് സെയില്‍സ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് എസ് എന്‍ ബര്‍മന്‍ പറഞ്ഞു.

ടാറ്റ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് — ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം

ടിയാഗൊ, നെക്‌സോണ്‍, ഹെക്‌സ, ടിഗോര്‍ എന്നീ മോഡലുകളുടെ വരവിനു ശേഷമാണ് വിപണിയില്‍ ടാറ്റയ്ക്ക് പ്രചാരമേറിയത്. നെക്‌സോണ്‍ എഎംടിയാണ് ടാറ്റ നിരയിലെ ഏറ്റവും പുതിയ അംഗം. ശ്രേണിയില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ഫീച്ചര്‍ ഒരുങ്ങുന്ന ഏക മോഡലും നെക്‌സോണ്‍ മാത്രം.

ടാറ്റ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് — ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം

ഇന്ത്യയില്‍ മോഡല്‍ നിര വിപുലപ്പെടുത്താനുള്ള ഒരുക്കങ്ങള്‍ കമ്പനി തുടങ്ങി. പ്രീമിയം ഹാച്ച്ബാക്ക് 45X ഉം, പ്രീമിയം എസ്‌യുവി H5X ഉം പുതുതലമുറ ടാറ്റ മോഡലുകളായി വിപണിയില്‍ ആദ്യമെത്തും. ലാന്‍ഡ് റോവറിന്റെ അടിത്തറയിലുള്ള പുതിയ എസ്‌യുവിയാണ് ടാറ്റ H5X.

ടാറ്റ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് — ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം

ഒപ്പം നിലവിലുള്ള ടാറ്റ മോഡലുകളുടെ പെര്‍ഫോര്‍മന്‍സ് പതിപ്പുകളെയും വിപണിയില്‍ കമ്പനി അണിനിരത്തും. ഇതിനു വേണ്ടി കോയമ്പത്തൂര്‍ കേന്ദ്രമായ ജെയം ഓട്ടോയുമായി സഹകരിച്ചു പുതിയ ജെടിപി സബ് ബ്രാന്‍ഡ് ടാറ്റ സ്ഥാപിച്ചു കഴിഞ്ഞു.

ടാറ്റ കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് — ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം

ടിയാഗൊ ജെടിപി, ടിഗോര്‍ ജെടിപി പെര്‍ഫോര്‍മന്‍സ് മോഡലുകളെ ഇന്ത്യയില്‍ ഉടന്‍ പ്രതീക്ഷിക്കാം. വിപണിയില്‍ ഏറ്റവും ചെലവു കുറഞ്ഞ പെര്‍ഫോര്‍മന്‍സ് കാറുകളായിരിക്കും ഇവ രണ്ടും.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Motors Announces June offers. Read in Malayalam.
Story first published: Saturday, June 9, 2018, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X