ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റ്, ഇതാണ് ടാറ്റ കാഴ്ചവെച്ച പുതിയ അവതാരം

By Dijo Jackson

ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റ്, ടാറ്റ കാഴ്ചവെച്ച പുതിയ അവതാരമാണിത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ H5X, 45X കോണ്‍സെപ്റ്റ് മോഡലുകളെയാണ് ടാറ്റ അവതരിപ്പിച്ചതെങ്കില്‍ നടന്നു കൊണ്ടിരിക്കുന്ന 2018 ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിനെയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചത്.

ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റ്, ഇതാണ് ടാറ്റ കാഴ്ചവെച്ച പുതിയ അവതാരം

വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ടാറ്റയുടെ ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിന്റെ ഒരുക്കം. അതേസമയം ആല്‍ഫ അല്ലെങ്കില്‍ എഎംപി പ്ലാറ്റ്‌ഫോമിലാണ് ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ഭാവി ഹാച്ച്ബാക്കുകളും സെഡാനുകളും ചെറു എസ്‌യുവികളും അണിനിരക്കാനിരിക്കുന്നത്.

ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റ്, ഇതാണ് ടാറ്റ കാഴ്ചവെച്ച പുതിയ അവതാരം

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇ വിഷന്‍ സെഡാന്റെ വരവ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ഇ വിഷന്‍ സൊഡന്‍ കോണ്‍സെപ്റ്റിന്.

ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റ്, ഇതാണ് ടാറ്റ കാഴ്ചവെച്ച പുതിയ അവതാരം

45X പ്രീമിയം ഹാച്ച്ബാക്ക് കോണ്‍സെപ്റ്റിന് സമാനമായ മുഖരൂപമാണ് ഇ വിഷന്‍ സെഡാന് കോണ്‍സെപ്റ്റിനും. എന്നാല്‍ ഹാച്ച്ബാക്കിനെക്കാളും വലുപ്പമേറിയ മുന്‍ ഗ്രില്ലാണ് കോണ്‍സെപ്റ്റ് സെഡാനില്‍ ഒരുങ്ങിയിട്ടുള്ളത്.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റ്, ഇതാണ് ടാറ്റ കാഴ്ചവെച്ച പുതിയ അവതാരം

21 ഇഞ്ച് അലോയ് വീലുകള്‍, ഫ്‌ളഷ് ഫിറ്റിംഗ് ഡോര്‍ ഹാൻഡിലുകള്‍, ചെത്തി മിനുക്കിയ മിററുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിന്റെ ഡിസൈന്‍ വിശേഷങ്ങള്‍.

ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റ്, ഇതാണ് ടാറ്റ കാഴ്ചവെച്ച പുതിയ അവതാരം

സെഡാന്‍ കോണ്‍സെപ്റ്റിനെ തുറന്നു കാണിക്കാന്‍ ടാറ്റ തയ്യാറായില്ലെങ്കിലും കാറില്‍ ആഢംബരം നിറഞ്ഞ അകത്തളമാണെന്ന സൂചന കമ്പനി നല്‍കി കഴിഞ്ഞു.

ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റ്, ഇതാണ് ടാറ്റ കാഴ്ചവെച്ച പുതിയ അവതാരം

പ്രീമിയം ഘടകങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച ഡാഷ്‌ബോര്‍ഡും സെന്റര്‍ കണ്‍സോളുമാണ് ഇന്റീരിയറില്‍. അതേസമയം ഇ വിഷന്‍ സെഡാന്‍ കോണ്‍സെപ്റ്റിലുള്ള ഇലക്ട്രിക് മോട്ടോര്‍ സംബന്ധിച്ച വിവരങ്ങള്‍ ടാറ്റ ലഭ്യമാക്കിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata E Vision Sedan Concept Unveiled. Read in Malayalam.
Story first published: Tuesday, March 6, 2018, 19:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X