എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

By Dijo Jackson

പുതിയ എസ്‌യുവിയെയും പ്രീമിയം ഹാച്ച്ബാക്കിനെയും ടാറ്റ ആദ്യം കാഴ്ചവെച്ചത് 2018 ഓട്ടോ എക്‌സ്‌പോയില്‍. കോണ്‍സെപ്റ്റ് പരിവേഷമായിരുന്നു ഇരു മോഡലുകള്‍ക്കും അന്ന്. തൊട്ടു പിന്നാലെ ജനീവ മോട്ടോര്‍ഷോയില്‍ പുതിയ ഇലകട്രിക് സെഡാന്‍ കോണ്‍സെപ്റ്റിനെയും ടാറ്റ കാഴ്ചവെച്ചു.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

മോഡലുകള്‍ കോണ്‍സെപ്റ്റ് അല്ലേ, റോഡില്‍ യാഥാര്‍ത്ഥ്യമാകാന്‍ കാലം ഒത്തിരിയെടുക്കും; ഈ ധാരണ തിരുത്തിയാണ് പുതിയ എസ്‌യുവിയെയും കൊണ്ടു നിരത്തില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയത്.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

ടാറ്റയുടെ ഉദ്ദേശ്യം വ്യക്തം; എത്രയും പെട്ടെന്ന് H5X എസ്‌യുവിയെ വിപണിയില്‍ കൊണ്ടുവരണം. പുതിയ ടാറ്റ മോഡലുകള്‍ വിപണിയില്‍ എത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

അടുത്തവര്‍ഷം ആദ്യ പാദത്തോടെ ടാറ്റ H5X എസ്‌യുവി ഇന്ത്യയില്‍ തലയുയര്‍ത്തും. എന്നാല്‍ കഴിഞ്ഞില്ല, രണ്ടാം പാദത്തില്‍ പ്രീമിയം ഹാച്ച്ബാക്ക് ടാറ്റ 45X -ഉം ഇന്ത്യയില്‍ പിറവിയെടുക്കുമെന്നാണ് വിവരം.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയിലാണ് ഇരു കാറുകളുടെയും രൂപകല്‍പന. അടിത്തറയും പുതിയാണ്. അഞ്ചു സീറ്റര്‍ പ്രീമിയം എസ്‌യുവിയാണ് H5X. ലാന്‍ഡ് റോവര്‍ L550 അടിത്തറയില്‍ നിന്നുമാണ് H5X ന്റെ ഒരുക്കം.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

ഡിസ്‌കവറി സ്‌പോര്‍ട് വരുന്നതും ഇതേ അടിത്തറയില്‍ നിന്നുമാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് അടിത്തറയില്‍ കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. എസ്‌യുവിയുടെ ചെലവ് കുറയ്ക്കാനും ഇതു സഹായിക്കും.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാകും H5X -ന് തുടിപ്പേകുക. എഞ്ചിന് പരമാവധി 140 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാനാവും.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

ആറു സ്പീഡ് മാനുവല്‍, ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ഒരുങ്ങും. മുന്‍ വീല്‍ ഡ്രൈവിന് പുറമെ നാലു വീല്‍ ഡ്രൈവ് പതിപ്പിനെയും H5X -ല്‍ ടാറ്റ നല്‍കുമെന്നാണ് വിവരം.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

പ്രീമിയം ഹാച്ച്ബാക്ക് എന്ന മുദ്രണത്തിലാണ് 45X -ഉം ഇന്ത്യയില്‍ കടന്നുവരിക. ഭാവി രൂപകല്‍പനയാണ് കാറിന്. പ്രൊഡക്ഷന്‍ പതിപ്പും ഇതേ കോലത്തില്‍ വരുമോയെന്ന കാര്യം സംശയം.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

മാരുതി ബലെനോയ്ക്കുള്ള ഒത്ത എതിരാളിയാകും ടാറ്റ 45X. അഡ്വാന്‍സ്ഡ് മോഡ്യുലാര്‍ അടിത്തറയില്‍ നിന്നുള്ള ആദ്യ കാറെന്ന വിശേഷണവും ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് കൈയ്യടക്കും.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

ടാറ്റ നിരയില്‍ പിറവിയെടുക്കാനുള്ള ഭാവി സെഡാനുകളും, ക്രോസ്ഓവറുകളും, എംപിവിയും അഡ്വാന്‍സ്ഡ് മോഡ്യുലാര്‍ അടിത്തറ തന്നെയാകും ഉപയോഗപ്പെടുത്തുക. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളെ പ്രീമിയം ഹാച്ച്ബാക്കിന് ടാറ്റ നല്‍കിയേക്കും.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

കാറില്‍ മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും സ്റ്റാന്‍ഡേര്‍ഡ്. അതേസമയം ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഹാച്ച്ബാക്കിലുണ്ടാകും.

എത്തുന്നു ടാറ്റ H5X എസ്‌യുവി, 45X പ്രീമിയം ഹാച്ച്ബാക്ക് മോഡലുകള്‍; വിവരങ്ങള്‍ പുറത്ത്!

ജീപ് കോമ്പസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവര്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് വരാനിരിക്കുന്ന H5X. പുതിയ എസ്‌യുവിയുടെ വരവോട് കൂടി യൂട്ടിലിറ്റി വാഹന നിരയില്‍ ടാറ്റയ്ക്ക് പുത്തനുണര്‍വ് ലഭിക്കുമെന്ന കാര്യം ഉറപ്പ്.

Source: TOI

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata H5X SUV And 45X Premium Hatchback Launch Details Revealed. Read in Malayalam.
Story first published: Friday, April 27, 2018, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X