ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

By Dijo Jackson

ഹെക്‌സയ്ക്ക് മുകളില്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ H5X എസ്‌യുവിയില്‍ ഒരു പരാതി പോലും കേള്‍ക്കാന്‍ ഇടവരരുത്. ഈ നിര്‍ബന്ധം ടാറ്റയ്ക്കുണ്ട്. അതുകൊണ്ടാണ് വരാന്‍ പോകുന്ന ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി ടാറ്റ നേരെ ഹിമാലയത്തിലേക്ക് വെച്ചുപിടിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 14,270 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാന്‍ഗോങ് - ലഡാക്ക് മേഖലയില്‍ പരീക്ഷണയോട്ടം നടത്തുകയാണ് ടാറ്റ H5X.

ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

ദുര്‍ഘടമായ ഹിമാലയന്‍ പ്രതലങ്ങള്‍ താണ്ടാന്‍ എസ്‌യുവിക്ക് കെല്‍പ്പുണ്ടെന്നു കമ്പനിക്ക് ബോധ്യപ്പെടണം. ഹിമാലയ മലനിരകളിലൂടെ ഓടുന്ന H5X എസ്‌യുവിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്. നേരത്തെ ഊട്ടിയില്‍ വെച്ചു എസ്‌യുവിയുടെ ഹൈ ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് ടാറ്റ നടത്തിയിരുന്നു.

ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

എത്രയും പെട്ടെന്നു H5X -നെ വിപണിയില്‍ കൊണ്ടുവരാനാണ് ടാറ്റയുടെ തീരുമാനം. അടുത്തവര്‍ഷം ആദ്യപാദം എസ്‌യുവിയെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. അഞ്ചു സീറ്റ്, ഏഴു സീറ്റ് പതിപ്പുകളില്‍ എത്താന്‍ പോകുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡല്‍ ഹ്യുണ്ടായി ക്രെറ്റ, ജീപ് കോമ്പസ്, XUV500 എന്നിവരുമായി മത്സരിക്കും.

ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക് തുടങ്ങിയ വമ്പന്മാരുമായിട്ടാകും ഏഴു സീറ്റ് മോഡല്‍ കൊമ്പുകോര്‍ക്കുക. ടാറ്റ H5X എസ്‌യുവിയുടെ രൂപകല്‍പനയില്‍ ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

പുതിയ ഡിസ്‌കവറി സ്‌പോര്‍ടിന്റെ അടിത്തറ തന്നെയാണ് വരാന്‍ പോകുന്ന ടാറ്റ എസ്‌യുവിക്കും. എന്നാല്‍ ഇന്ത്യന്‍ സാഹചര്യം മുന്‍നിര്‍ത്തി അടിത്തറയില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടിയാണിത്.

ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

മോണോകോഖ് ഷാസിയായിരിക്കും പുതിയ മോഡലിന്. ജീപ് കോമ്പസ് പുറത്തുവരുന്ന രഞ്ജന്‍ഗോണ്‍ നിര്‍മ്മാണശാലയില്‍ നിന്നാകും H5X എസ്‌യുവിയെ ടാറ്റ നിര്‍മ്മിക്കുക. ടാറ്റയുടെയും ഫിയറ്റിന്റെയും സംയുക്ത നിര്‍മ്മാണശാലയാണിത്.

ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

ജീപ് കോമ്പസില്‍ തുടിക്കുന്ന ഫിയറ്റിന്റെ 2.0 ലിറ്റര്‍ ഡീസല്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ H5X എസ്‌യുവിയില്‍ ടാറ്റ ഉപയോഗിക്കും. എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

മുന്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ H5X ന് ലഭിക്കുമെന്നാണ് വിവരം. ലാന്‍ഡ് റോവറിന്റെ ടെറെയ്ന്‍ റെസ്‌പോണ്‍ സംവിധാനം ഒരുങ്ങുന്ന ഓള്‍ വീല്‍ ഡ്രൈവ് H5X -ല്‍ മുഖ്യാകര്‍ഷണമായി മാറും. ഇതിന് പുറമെ ഡിസ്‌കവറിയില്‍ ഇടംപിടിക്കുന്ന ഓള്‍ ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനും ടാറ്റ H5X അവകാശപ്പെടും.

ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

H5X -ന്റെ ഓട്ടോമാറ്റിക് പതിപ്പിനെ കുറിച്ചു പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ കമ്പനി ചിന്തിക്കുകയുള്ളു. 2018 ഓട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റ് മോഡലായാണ് H5X -നെ ടാറ്റ കാഴ്ചവെച്ചത്.

ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

അഞ്ചു മാസങ്ങള്‍ക്കിപ്പുറം ഉത്പാദന സജ്ജമായ എസ്‌യുവി നിരത്തിലൂടെ ഓടുമ്പോള്‍ കാര്‍ പ്രേമികളുടെ പ്രതീക്ഷ വാനോളമാണ് ഉയരുന്നത്. പതിവു പോലെ ടാറ്റ വാക്കുപാലിച്ചെന്നു ഇവര്‍ പറയുന്നു. ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയ്ക്ക് പുതിയ H5X തുടക്കം കുറിക്കും.

ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,740 mm. മുമ്പെങ്ങും ടാറ്റ കാറുകളില്‍ കണ്ടിട്ടില്ലാത്ത പാരമ്പര്യമാണ് H5X അവകാശപ്പെടുക.

ലാന്‍ഡ് റോവറിനെ അടിസ്ഥാനമാക്കി ടാറ്റ H5X, കോമ്പസിന് മാത്രമല്ല ക്രെറ്റയ്ക്കുമുണ്ട് ഭീഷണി

വീതി കുറഞ്ഞ് മൂര്‍ച്ചയേറി നില്‍ക്കുന്ന ഹെഡ്‌ലാമ്പുകളും ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയും ഭീമന്‍ വീല്‍ ആര്‍ച്ചുകളും ടയറുകളും എസ്‌യുവിയുടെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. മേല്‍ക്കൂരയില്‍ നിന്നും ഉത്ഭവിക്കുന്ന സ്‌പോയിലറും H5X -ല്‍ എടുത്തുപറയണം.

നെക്‌സോണില്‍ കണ്ട ഹ്യുമാനിറ്റി ലൈന്‍ H5X -ലും തുടരും. വലിഞ്ഞുനീണ്ട ശൈലിയായിരിക്കും എല്‍ഇഡി ടെയില്‍ലാമ്പുകള്‍ക്ക്. റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ, മാരുതി എസ്-ക്രോസ് എന്നിവരുമായും ടാറ്റ H5X മത്സരിക്കും. 16 ലക്ഷം രൂപയില്‍ മോഡലിന് വില തുടങ്ങുമെന്നാണ് കരുതുന്നത്.

More from DriveSpark

Article Published On: Tuesday, July 3, 2018, 10:58 [IST]
English summary
Tata H5X SUV Spied Testing In The Himalayas. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X