തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ — ഓഫ്‌റോഡ് മികവുകാട്ടി പുതിയ വീഡിയോ

ഉടലെടുക്കാന്‍ പോകുന്ന ടാറ്റ ഹാരിയര്‍ തരംഗം ഫലപ്രദമായി എങ്ങനെ പ്രതിരോധിക്കാം? മറ്റു വാഹന നിര്‍മ്മാതാക്കള്‍ ചിന്തിച്ചുതുടങ്ങി. ലാന്‍ഡ് റോവര്‍ തനിമയുള്ള ഹാരിയര്‍ വന്നാല്‍ വിപണിയുടെ ശ്രദ്ധമുഴുവന്‍ അങ്ങോട്ടുപോകും. ഈ അവസരത്തില്‍ സ്‌പെഷ്യല്‍ എഡിഷനെയോ, പുത്തന്‍ മോഡലിനെയോ അവതരിപ്പിച്ചു പിടിച്ചുനില്‍ക്കാനായിരിക്കും മറ്റുള്ളവരുടെ ശ്രമം.

തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ — ഓഫ്‌റോഡ് മികവുകാട്ടി പുതിയ വീഡിയോ

എന്തായാലും വിപണിയില്‍ ഹാരിയറിനുള്ള ഇടം സൃഷ്ടിക്കാനുള്ള ഒരുക്കങ്ങള്‍ ടാറ്റ തുടങ്ങി. ആരാധകരുടെ ആകാംഷ ഉയര്‍ത്തി എസ്‌യുവിയുടെ പുതിയ വീഡിയോ കമ്പനി പുറത്തുവിട്ടു. കഠിന പ്രതലങ്ങള്‍ മികവോടെ പിന്നിടുന്ന ഹാരിയറാണ് വീഡിയോയില്‍.

തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ — ഓഫ്‌റോഡ് മികവുകാട്ടി പുതിയ വീഡിയോ

പരീക്ഷിച്ചു വിജയിച്ച പുത്തന്‍ OMEGARC അടിത്തറ ഏതുസന്ദര്‍ഭവും നേരിടാന്‍ പ്രാപ്തമാണെന്നു ടാറ്റ പറയുന്നു. ഇതിനോടകം 22 ലക്ഷം കിലോമീറ്റര്‍ ഹാരിയര്‍ വിജയകരമായി പരീക്ഷണയോട്ടത്തില്‍ പിന്നിട്ടെന്ന് കമ്പനി വ്യക്തമാക്കി.

തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ — ഓഫ്‌റോഡ് മികവുകാട്ടി പുതിയ വീഡിയോ

ഓട്ടോ എക്‌സ്‌പോയില്‍ H5X എന്ന പേരില്‍ ടാറ്റ അവതരിപ്പിച്ച ഹാരിയര്‍ എസ്‌യുവി, അടുത്തവര്‍ഷം ജനുവരിയില്‍ യാഥാര്‍ത്ഥ്യമാകും. ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെയും അണിയറയില്‍ കമ്പനി ഒരുക്കുന്നുണ്ട്.

Most Read: ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര - പ്രതീക്ഷകള്‍ എന്തെല്ലാം?

തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ — ഓഫ്‌റോഡ് മികവുകാട്ടി പുതിയ വീഡിയോ

ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വന്‍സ്ഡ് ആര്‍കിടെക്ച്ചറാണ് (OMEGARC) ഹാരിയര്‍ ഉപയോഗിക്കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന വികസിപ്പിച്ച ഈ അടിത്തറ ഹാരിയറിന് അടിയുറച്ച ദൃഢത സമര്‍പ്പിക്കും.

തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ — ഓഫ്‌റോഡ് മികവുകാട്ടി പുതിയ വീഡിയോ

പ്രശസ്ത ലാന്‍ഡ് റോവര്‍ D8 ആര്‍കിടെക്ച്ചറാണ് OMEGARC -ന് ആധാരം. ജാഗ്വാര്‍ I-പേസ്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോഖ് തുടങ്ങിയ മോഡലുകള്‍ വരുന്നത് D8 അടിത്തറയില്‍ നിന്നാണ്. അതേസമയം OMEGARC അടിത്തറയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ പ്രാദേശികമായി സമാഹരിച്ചു വിലനിയന്ത്രിച്ചു നിര്‍ത്താന്‍ ടാറ്റ നടപടിയെടുക്കും.

തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ — ഓഫ്‌റോഡ് മികവുകാട്ടി പുതിയ വീഡിയോ

നഗരയാത്രകളിലും കഠിനമായ ഓഫ്‌റോഡ് പ്രതലങ്ങളിലും ഒരുപോലെ മികവുകാട്ടാന്‍ OMEGA അടിത്തറയിലുള്ള ഹാരിയറിന് കഴിയുമെന്നു ടാറ്റ ആവര്‍ത്തിക്കുന്നു. ശബ്ദവും വിറയലും മറ്റു അസ്വാരസ്യങ്ങളും പരമാവധി കുറയ്ക്കാന്‍ പ്രത്യേക പാനലുകള്‍ OMEGARC അടിത്തറയിലുണ്ട്.

തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ — ഓഫ്‌റോഡ് മികവുകാട്ടി പുതിയ വീഡിയോ

ഹൈ-സ്‌ട്രെങ്ത് സ്റ്റീല്‍ നിര്‍മ്മിത ഷാസി എസ്‌യുവിയുടെ സുരക്ഷയെ കാര്യമായി സ്വാധീനിക്കും. അപകടങ്ങളില്‍ ആഘാതം ക്യാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ — ഓഫ്‌റോഡ് മികവുകാട്ടി പുതിയ വീഡിയോ

കമ്പനിയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ ലഭിക്കുന്ന ആദ്യ മോഡലാകും ഹാരിയര്‍. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ പതിപ്പുകള്‍ ഹാരിയറിന് ലഭിക്കും. അകത്തളത്തില്‍ ആഢംബരത്തിന് കുറവുണ്ടാകില്ലെന്ന് ക്യാമറ അടുത്തിടെ പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമാണ്.

Most Read: ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തുകല്‍ അപ്ഹോള്‍സ്റ്ററി എന്നിവ അകത്ത് മുഖ്യാകര്‍ഷണങ്ങളായി മാറും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും ടാറ്റ ഹാരിയറില്‍ തുടിക്കുക. ഡീസല്‍ എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാരിയറിൽ പ്രതീക്ഷിക്കാം. മോഡലിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതേസമയം വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടി ഓള്‍ വീല്‍ ഡ്രൈവ് ഘടന ഹാരിയറിന് വേണ്ടെന്നു ടാറ്റ തീരുമാനിച്ചേക്കാം. മോഡലിന് 13 മുതല്‍ 18 ലക്ഷം രൂപവരെ വില കരുതുന്നതിൽ തെറ്റില്ല.

Most Read Articles

Malayalam
English summary
Tata Harrier SUV Tested For 22 Lakh Kilometres — New Video Reveals Durability Test. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X