'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

By Dijo Jackson

ലോകം ഇത്രനാളും H5X എന്നു പേരുചൊല്ലി വിളിച്ച എസ്‌യുവി ഇനി അറിയപ്പെടുക ടാറ്റ ഹാരിയറായി (Harrier). ഹാരിയര്‍ എന്ന പേരില്‍ പുതിയ അഞ്ചു സീറ്റര്‍ എസ്‌യുവി വിപണിയില്‍ എത്തുമെന്നു ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ആദ്യപാദം ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ പുറത്തിറങ്ങും. മാരുതിയുടെ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ പോലെ ഹാരിയര്‍ എസ്‌യുവിക്ക് വേണ്ടി പ്രത്യേക വിപണന ശൃഖല ടാറ്റ സ്ഥാപിക്കും.

'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

വരും ദിവസങ്ങളില്‍ തന്നെ ഹാരിയര്‍ എസ്‌യുവിയുടെ ഉത്പാദനം ടാറ്റ തുടങ്ങുമെന്നാണ് വിവരം. പുതിയ ഹാരിയര്‍ എസ്‌യുവിയെ നിര്‍മ്മാണം മുന്‍നിര്‍ത്തി പൂനെ നിര്‍മ്മാണശാലയുടെ ഉത്പാദനശേഷി കമ്പനി കൂട്ടാൻ പോവുകയാണ്.

'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ കാഴ്ചവെച്ച H5X കോണ്‍സെപ്റ്റ് എസ്‌യുവിയുടെ രൂപവും ഭാവവുമായിരിക്കും ഹാരിയറിന്. കമ്പനിയുടെ ഏറ്റവും പുതിയ ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്‍ ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ചറിലാണ് എസ്‌യുവി പുറത്തുവരിക.

'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് ഒരുങ്ങുന്നതും ഇതേ അടിത്തറയില്‍ നിന്നാണ്. ഹാരിയറിന്റെ രൂപകല്‍പനയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഹാരിയറിന് വേണ്ടി ലാന്‍ഡ് റോവര്‍ അടിത്തറയെ ടാറ്റ തദ്ദേശീയമായി വികസിപ്പിക്കും.

'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

ഘടകങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി വര്‍ധിപ്പിച്ച് ഹാരിയറിന്റെ വില നിയന്ത്രിച്ചു നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ജീപ് കോമ്പസില്‍ തുടിക്കുന്ന ഫിയറ്റിന്റെ 2.0 ലിറ്റര്‍ ഡീസല്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ ഹാരിയറില്‍ ടാറ്റ ഉപയോഗിക്കും.

'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ 2.0 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന രണ്ടാമത്തെ മോഡലായി ടാറ്റ ഹാരിയര്‍ മാറും.

'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

മുന്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ ഹാരിയറിന് ലഭിക്കുമെന്നാണ് വിവരം. ലാന്‍ഡ് റോവറിന്റെ ടെറെയ്ന്‍ റെസ്‌പോണ്‍ സംവിധാനം ഒരുങ്ങുന്ന ഓള്‍ വീല്‍ ഡ്രൈവ് ടാറ്റ എസ്‌യുവിയില്‍ മുഖ്യാകര്‍ഷണമായി മാറും.

'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

ഇതിന് പുറമെ ഡിസ്‌കവറിയില്‍ ഇടംപിടിക്കുന്ന ഓള്‍ ഇന്‍ഡിപെന്‍ഡന്റ് സസ്‌പെന്‍ഷനും ഹാരിയര്‍ അവകാശപ്പെടും. എസ്‌യുവിയുടെ ഓട്ടോമാറ്റിക് പതിപ്പിനെ കുറിച്ചു പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ കമ്പനി ചിന്തിക്കുകയുള്ളു.

'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയ്ക്കാണ് പുതിയ ഹാരിയര്‍ തുടക്കം കുറിക്കുക. 4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,740 mm.

'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

ജീപ് കോമ്പസും മഹീന്ദ്ര XUV500 ഉം എതിരാളികളാണെന്നു തുടക്കത്തിലെ ഹാരിയര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവര്‍ക്കു പുറമെ ഉയര്‍ന്ന ഹ്യുണ്ടായി ക്രെറ്റ വകഭേദങ്ങളുമായും റെനോ ക്യാപ്ച്ചറുമായും അഞ്ചു സീറ്റര്‍ ടാറ്റ ഹാരിയര്‍ മത്സരിക്കും.

'ഹാരിയര്‍', പുതിയ എസ്‌യുവിക്ക് ടാറ്റ പേരിട്ടു — അടുത്ത വര്‍ഷം വിപണിയില്‍

ഹാരിയറിനെ ഏഴു സീറ്റര്‍ പതിപ്പിനെയും അണിയറയില്‍ ടാറ്റ ഒരുക്കുന്നുണ്ട്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക് തുടങ്ങിയ വമ്പന്മാരുമായിട്ടാകും ഏഴു സീറ്റ് മോഡല്‍ കൊമ്പുകോര്‍ക്കുക.

Article Published On: Wednesday, July 11, 2018, 18:21 [IST]
English summary
Tata Harrier Name Confirmed For Upcoming H5X SUV. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X