നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

By Dijo Jackson

നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവി ചിത്രത്തിലേക്ക് കഴിഞ്ഞവര്‍ഷമാണ് നെക്‌സോണിലൂടെ ടാറ്റ കടന്നുകൂടിയത്. മാരുതി വിറ്റാര ബ്രെസ്സയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ടും കളംനിറഞ്ഞുനിന്ന ശ്രേണിയില്‍ നെക്‌സോണ്‍ പേരെടുത്തത് വളരെപെട്ടെന്നായിരുന്നു. നെക്‌സോണില്‍ കുറിച്ച വിജയത്തിന്റെ ചുവടുപിടിച്ച് ചെറു എസ്‌യുവികളില്‍ കാലുറപ്പിക്കാനുള്ള പുറപ്പാടിലാണ് ടാറ്റ ഇപ്പോള്‍.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

ഹോണ്‍ബില്‍ എന്ന പേരില്‍ പുതിയ ക്രോസ്ഓവര്‍ എസ്‌യുവിയുടെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണെന്ന് റിപ്പോര്‍ട്ട്. X455 എന്നാണ് മോഡലിന്റെ കോഡുനാമം. മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100 തുടങ്ങിയ മൈക്രോ എസ്‌യുവികളോടാകും ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

ടാറ്റ 45X ഹാച്ച്ബാക്കിന് ആധാരമാകുന്ന പുതിയ അഡ്വാന്‍സ്ഡ് മൊഡ്യുലാര്‍ പ്ലാറ്റ്‌ഫോം ഹോണ്‍ബില്ലിനും അടിത്തറപാകും. ഹാരിയര്‍ എസ്‌യുവിയില്‍ കമ്പനി തുടക്കം കുറിക്കുന്ന ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയായിരിക്കും ഹോണ്‍ബില്‍ പിന്തുടരുക.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

നിലവില്‍ ടാറ്റ ഹോണ്‍ബില്ലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിരളമാണ്. എന്നാല്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനെ ഹോണ്‍ബില്ലിലും പ്രതീക്ഷിക്കാം.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

പ്രാരംഭ ഹാച്ച്ബാക്കുകള്‍ക്കിടയില്‍ പ്രചാരം നേടുന്ന എഎംടി ഗിയര്‍ബോക്‌സിനെ തങ്ങളുടെ ചെറു ക്രോസ്ഓവര്‍ എസ്‌യുവിയില്‍ നല്‍കാന്‍ ടാറ്റ തീരുമാനിച്ചെന്നുവരാം. ഇന്ധനക്ഷമതയ്ക്ക് മുന്‍ഗണന നല്‍കിയാകും ഹോണ്‍ബില്ലിന്റെ ഒരുക്കം.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

മാരുതി ഇഗ്നിസിനെ പോലെ യുവതലമുറയെ മാത്രം ലക്ഷ്യമിട്ടായിരിക്കും ഹോണ്‍ബില്ലിനെ ടാറ്റ പുറത്തിറക്കുക. 2022 ഓടെ മാത്രം ഹോണ്‍ബില്ലിനെ അവതരിപ്പിക്കാനായിരുന്നു ടാറ്റ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ മൈക്രോ എസ്‌യുവി ശ്രേണി സ്‌ഫോടനാത്മക വളര്‍ച്ച കുറിക്കുമ്പോള്‍ കൈയ്യുംകെട്ടി കാത്തുനില്‍ക്കാന്‍ ടാറ്റ തയ്യാറല്ല.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

ഹാച്ച്ബാക്കുകളില്‍ നിന്നും ഒരുപടി മുകളിലേക്ക് മാറാന്‍ ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നു. മോഡലുകള്‍ക്ക് മൈക്രോ എസ്‌യുവികള്‍ക്ക് കടന്നുവരാന്‍ പറ്റിയ അവസരമാണിതെന്നു ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വാഹന ഡിവിഷന്‍ തലവന്‍ മായങ്ക് പരീക്ക് കഴിഞ്ഞദിവസം സൂചിപ്പിക്കുകയുണ്ടായി.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

ഹോണ്‍ബില്ലിന് പുറമെ ഹോണ്ട സിറ്റി, മാരുതി സിയാസുകളോടു മത്സരിക്കുന്ന പുതിയ ഇടത്തരം പ്രീമിയം സെഡാനെയും ടാറ്റ അണിനിരത്തും. ടിഗോറിന് മുകളില്‍ സ്ഥാനമൊരുങ്ങുന്ന പുതിയ സെഡാന്റെ രൂപകല്‍പന ഇറ്റലിയിലും ഇംഗ്ലണ്ടിലും സ്ഥിതി ചെയ്യുന്ന ടാറ്റയുടെ ഡിസൈന്‍ സ്റ്റുഡിയോകള്‍ ആരംഭിച്ചതായാണ് വിവരം.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

പുതിയ സെഡാന്‍ നിരയില്‍ വന്നുചേരുന്നതോടുകൂടി ടാറ്റ മോഡലുകള്‍ തമ്മിലുള്ള അകലം കുറയും. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നിരയില്‍ നിന്നും മാന്‍സയെ പിന്‍വലിച്ചതിന് ശേഷം ആ വിടവു കമ്പനി ഇതുവരെ നികത്തിയിട്ടില്ല.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

പൂര്‍ണ്ണ സെഡാനുകളില്‍ നിന്നും മാറി കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ശ്രദ്ധചെലുത്തിയാല്‍ മതിയെന്നായിരുന്നു ടാറ്റ അന്നെടുത്ത തീരുമാനം. നിലവില്‍ രണ്ടു കോമ്പാക്ട് സെഡാനുകളാണ് ടാറ്റയ്ക്കുള്ളത്. ഒന്ന് സെസ്റ്റും മറ്റൊന്നു ടിഗോറും.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

ആല്‍ഫ (Agile Light Flexible Advanced Architecture), ഒമേഗ (Optimal Modualr Efficient Global Advanced) എന്നീ രണ്ടു അടിത്തറകളിലായി ഭാവി മോഡലുകള്‍ പരിമിതപ്പെടുത്താനുള്ള തയ്യാറെടുപ്പും കമ്പനി ആരംഭിച്ചു.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

എഞ്ചിന്‍, ഗിയര്‍ബോക്സ് ഘടകങ്ങളുടെ കാര്യത്തില്‍ ടാറ്റയ്ക്ക് ആശങ്കപ്പെടാനേതുമില്ല. നെക്സോണിലുള്ള ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തന്നെ പുതിയ സെഡാന് ധാരാളം. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോകക്സിന് പുറമെ എഎംടി ഗിയര്‍ബോക്സ് സാങ്കേതികതയും കമ്പനി സ്വായത്തമാക്കിയിട്ടുണ്ട്.

നെക്‌സോണിന് താഴെ വീണ്ടുമൊരു എസ്‌യുവി — ടാറ്റ ഹോണ്‍ബില്‍ മത്സരിക്കുക മാരുതി ഇഗ്നിസുമായി

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 10 മുതല്‍ 12 മോഡലുകളെ വിപണിയില്‍ കൊണ്ടുവരുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പ്രചാരം കൈയ്യടക്കിയ ടിയാഗൊ, ടിഗോര്‍, നെക്സോണ്‍ മോഡലുകളുടെ പുതുതലമുറകള്‍ ഇതേകാലയളവില്‍ വിപണിയില്‍ അവതരിക്കും.

Source: ET Auto

Article Published On: Tuesday, August 21, 2018, 12:36 [IST]
English summary
Tata Hornbill Small Crossover India Launch Details Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X