ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെ ടാറ്റ പിന്‍വലിച്ചു — യുഗാന്ത്യം!

By Dijo Jackson

യുഗാന്ത്യം; ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളുടെ ഉത്പാദനം ടാറ്റ മോട്ടോര്‍സ് അവസാനിപ്പിച്ചു. ഇനി മുതല്‍ ടാറ്റ നിരയില്‍ ഇന്‍ഡിക്ക eV2 കോമ്പാക്ട് ഹാച്ച്ബാക്കും, ഇന്‍ഡിഗോ eCS കോമ്പാക്ട് സെഡാനുമുണ്ടാകില്ല. ഇരു കാറുകളെയും ടാറ്റ ഔദ്യോഗികമായി പിന്‍വലിച്ചു. ഇരുകാറുകളുടെയും നിലവിലുള്ള സ്റ്റോക്ക് വിറ്റുതീര്‍ക്കാനുള്ള തത്രപാടിലാണ് ടാറ്റ ഡീലര്‍മാര്‍.

ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെ ടാറ്റ പിന്‍വലിച്ചു — യുഗാന്ത്യം!

വിപണി സമവാക്യങ്ങള്‍ മാറി. പുതുതലമുറ ഇംപാക്ട് ഡിസൈന്‍ ഭാഷയിലേക്ക് ടാറ്റയും ചുവടുമാറി. ഈ അവസരത്തില്‍ ഇന്‍ഡിക്ക, ഇന്‍ഡിഗോ eCS മോഡലുകളെ പിന്‍വലിക്കാന്‍ കമ്പനി നിര്‍ബന്ധിതരാണ്. ഉത്പാദനം നിര്‍ത്തിയെങ്കിലും ഇന്‍ഡിക്ക, ഇന്‍ഡിഗോ ഉടമകള്‍ക്ക് ആവശ്യമായ സര്‍വീസ് പിന്തുണ കമ്പനി തുടരുമെന്ന് ടാറ്റ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെ ടാറ്റ പിന്‍വലിച്ചു — യുഗാന്ത്യം!

ഇന്‍ഡിക്ക eV2, ഇന്‍ഡിഗോ eCS കാറുകള്‍ വന്‍തോതിലാണ് ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയിട്ടുള്ളത്. അതുകൊണ്ടു സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യത വരുംവര്‍ഷങ്ങളില്‍ പ്രശ്‌നമായി ഉയരില്ല. 1998 -ലാണ് ഇന്‍ഡിക്കയെ ടാറ്റ ആദ്യമായി വിപണിയില്‍ കൊണ്ടുവന്നത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2002 -ല്‍ ഇന്‍ഡിഗോ CS -ഉം ടാറ്റ നിരയില്‍ അണിനിരുന്നു.

ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെ ടാറ്റ പിന്‍വലിച്ചു — യുഗാന്ത്യം!

വന്നതിനു പിന്നാലെ ഇരുമോഡലുകളും ഇന്ത്യയില്‍ ഹിറ്റായി. വിശാലത, കുറഞ്ഞ പരിപാലന ചെലവു, ബജറ്റുവില - ഈ മൂന്നു ഘടകങ്ങള്‍ ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളുടെ കുതിപ്പിനു നിര്‍ണയകമായി. പ്രധാനമായും ടാക്‌സി മേഖലയിലേക്കാണ് ഇരു കാറുകള്‍ വിറ്റുപോയതെന്നതും ശ്രദ്ധേയം.

ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെ ടാറ്റ പിന്‍വലിച്ചു — യുഗാന്ത്യം!

1.4 ലിറ്റര്‍ CR4 ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇന്‍ഡിക്കയിലും, ഇന്‍ഡിഗോയിലും. കോമണ്‍ റെയില്‍ ഡീസല്‍ ഇഞ്ചക്ഷന്‍ സാങ്കേതികത എഞ്ചിന്‍ അവകാശപ്പെടുന്നു. 70 bhp കരുത്തും 140 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‌ബോക്‌സ്. ഡീസല്‍ പതിപ്പിനു പുറമെ 1.2 ലിറ്റര്‍ പെട്രോള്‍ - സിഎന്‍ജി പതിപ്പിനെയും മോഡലുകളില്‍ ടാറ്റ കാഴ്ചവെച്ചിട്ടുണ്ട്.

ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെ ടാറ്റ പിന്‍വലിച്ചു — യുഗാന്ത്യം!

ടാറ്റയെ കുറിച്ചു കേട്ടുകേൾവിയില്ലാത്ത ചില കാര്യങ്ങൾ —

1.എഴുപതു വര്‍ഷം പഴക്കമുണ്ട് ടാറ്റ മോട്ടോര്‍സിന്. 1945 ല്‍ ടാറ്റ എഞ്ചിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ നിന്നാണ് ടാറ്റയുടെ തുടക്കം. പേരു സൂചിപ്പിക്കുന്നത് പോലെ ലോക്കോമോട്ടീവുകളെ ടാറ്റ നിര്‍മ്മിച്ചിട്ടുമുണ്ട്.

ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെ ടാറ്റ പിന്‍വലിച്ചു — യുഗാന്ത്യം!

2. ടാറ്റയുടെ ആദ്യകാല ട്രക്കുകളില്‍ മെര്‍സിഡീസ് ലോഗോ കാണാം. ഡയമ്ലര്‍ ബെന്‍സുമായുള്ള പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടക്കകാലത്തു ജർമ്മൻ നിർമ്മാതാക്കളുടെ സാങ്കേതികത ഉപയോഗിച്ചാണ് ട്രക്കുകളെ ടാറ്റ അണിനിരത്തിയതും.

ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെ ടാറ്റ പിന്‍വലിച്ചു — യുഗാന്ത്യം!

3. 1955 -ല്‍ ടാറ്റയുടെ മൂന്നു ട്രക്കുകള്‍ ജനീവ - ബോംബെ റാലിയില്‍ പങ്കെടുത്തിരുന്നു. ബ്രേക്ക്ഡൗണുകള്‍ നേരിടാതെ 12,874 കിലോമീറ്ററുകൾ ഈ ട്രക്കുകൾ താണ്ടി. ട്രക്ക് ഓടിച്ച ഡ്രൈവര്‍മാരെ അഭിനന്ദിക്കുന്ന ജിആര്‍ഡി ടാറ്റയുടെ ചിത്രമാണ് മുകളില്‍.

ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെ ടാറ്റ പിന്‍വലിച്ചു — യുഗാന്ത്യം!

3. വിദേശ വിപണികളില്‍ ടാറ്റ ട്രക്കുകള്‍ എത്താന്‍ തുടങ്ങിയിട്ട് അമ്പതു വര്‍ഷത്തിന് മുകളിലായി. നിലവില്‍ 45 രാജ്യങ്ങളിലേക്ക് ട്രക്കുകളെ ടാറ്റ കയറ്റുമതി ചെയ്യുന്നു. 1961 -ല്‍ ശ്രീലങ്കയിലേക്കാണ് (സീലോണ്‍) ടാറ്റ ആദ്യമായി ട്രക്ക് കയറ്റുമതി ചെയ്തത്.

ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെ ടാറ്റ പിന്‍വലിച്ചു — യുഗാന്ത്യം!

4. 1969 -ലാണ് ട്രക്കുകളില്‍ ടാറ്റയുടെ മുഖമുദ്രയായ 'T' പ്രത്യക്ഷപ്പെടുന്നത്. 1986 -ൽ പ്രശസ്തമായ ടാറ്റ 407 പുറത്തിറങ്ങി. ഐഷര്‍-മിത്സുബിഷി, ഡിസിഎം ടൊയോട്ട, സ്വരാജ് മസ്ദ മോഡലുകള്‍ക്ക് കനത്ത ആഘാതമാണ് ടാറ്റ 407 നല്‍കിയത്. ലഘു വാണിജ്യ വാഹനങ്ങളിലെ ആദ്യ ഇന്ത്യന്‍ മുഖമാണ് ടാറ്റ 407.

ഇന്‍ഡിക്ക, ഇന്‍ഡിഗോ കാറുകളെ ടാറ്റ പിന്‍വലിച്ചു — യുഗാന്ത്യം!

5. ഇന്ത്യയുടെ ആദ്യ മള്‍ട്ടി-യൂട്ടിലിറ്റി വാഹനം ടാറ്റ സുമോയ്ക്ക് പിന്നിലുമുണ്ട് ചെറിയ രഹസ്യം. സുമന്ത് മൂല്‍ഗൊഖര്‍ എന്ന മുന്‍ എംഡിയെ അനുസ്മരിച്ചാണ് മോഡലിന് 'സുമോ' എന്ന പേരു ടാറ്റ നല്‍കിയത്. ആധുനിക സാങ്കേതികതയില്‍ ഒരുങ്ങിയ ആദ്യ മെയ്ഡ്-ഇന്‍-ഇന്ത്യ കാറാണ് ടാറ്റ ഇൻഡിക്ക!

Source: ET Auto

Article Published On: Wednesday, May 23, 2018, 11:06 [IST]
English summary
Tata Motors Stops Production Of Indica And Indigo. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X