TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സ്വപ്നങ്ങള്‍ വെറുതെ, ടമോ റേസ്മോ സ്പോര്‍ട്സ് കാര്‍ പദ്ധതി വേണ്ടെന്ന് ടാറ്റ
ഭാവിയെ നേരിടാന്‍ പുതുവഴികള്‍ തേടണം. ഒരു വര്‍ഷം മുമ്പ് തങ്ങളുടെ സൂപ്പര്‍ സ്പോര്‍ട്സ് കാര്‍ ടമോ റേസ്മോയെ ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചപ്പോള്‍ ടാറ്റ പറഞ്ഞ വാക്കുകളാണിത്. 2017 ജനീവ മോട്ടോര്ഷോയെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചാണ് ടമോ എന്ന സബ് ബ്രാന്‍ഡിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്.
ടമോയില്‍ നിന്നുള്ള ആദ്യ മോഡല്‍ റേസ്മോയാകട്ടെ പിറന്നത് അസൂയപ്പെടുത്തുന്ന താരത്തിളക്കത്തിലും. 2018 ഓട്ടോ എക്സ്പോയിലും തലയെടുപ്പോടെ നില്ക്കുന്ന റേസ്മോ പതിപ്പുകളെ ഇന്ത്യ കണ്ടു. എന്നാല്‍ പ്രതീക്ഷകള്‍ ചിറകു വിരിക്കും മുമ്പെ റേസ്മോ സ്പോര്ട്സ്കാര് പദ്ധതി ടാറ്റ ഉപേക്ഷിക്കുന്നു.
റേസ്മോ സ്പോര്‍ട്സ് കാറുമായി മുന്നോട്ടു പോകാന്‍ ടാറ്റയ്ക്ക് താത്പര്യമില്ല. ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് കമ്പനിയുടെ തീരുമാനം. ടമോ റേസ്മോ തങ്ങള്‍ക്കു അധികബാധ്യത വരുത്തിവെയ്ക്കുമെന്നാണ് ടാറ്റയുടെ വിലയിരുത്തല്‍.
എന്നാല്‍ ടമോ റേസ്മോ കാര്‍ പദ്ധതിയെ ആര്‍ക്കും ഉപയോഗമില്ലാത്തെ വിട്ടുകളയാന്‍ ടാറ്റ തയ്യാറല്ല. അതുകൊണ്ടു ആവശ്യക്കാര്‍ വന്നാല്‍ റേസ്മോ സ്പോര്‍ട്സ് കാര്‍ പദ്ധതിയെ ടാറ്റ വില്‍ക്കും. ഇതോടെ ടാറ്റയുടെ സബ് ബ്രാന്‍ഡ് ടമോയുടെ നിലനില്പ് ചോദ്യചിഹ്നമായി മാറുന്നു.
സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കുന്ന ഒട്ടനവധി പദ്ധതികള്‍ നിലവില്‍ ടാറ്റയ്ക്കുണ്ട്. അവയെല്ലാം നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം. ഇതില്‍ ടമോ റേസ്മോ സ്പോര്‍ട്സ് കാര്‍ പദ്ധതിയും ഉള്‍പ്പെടും. അതേസമയം റേസ്മോ കാര്‍ പദ്ധതിയെ യാഥാര്‍ത്ഥ്യമാക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ സന്തോഷപൂര്‍വം ടാറ്റ സഹകരിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി ബി ബാലാജി പറഞ്ഞു.
നേരത്തെ 250 കോടി രൂപയാണ് സബ് ബ്രാന്‍ഡ് ടമോയ്ക്ക് വേണ്ടി ടാറ്റ വകയിരുത്തിയത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ തുക കമ്പനിയുടെ വാണിജ്യ വാഹന നിരയുടെ വികസനത്തിനു വേണ്ടി ചെലവഴിക്കപ്പെടും.
ഉയര്‍ന്ന പ്രകടനക്ഷമതയുള്ള എന്നാല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ തോത് കുറഞ്ഞ വാഹനങ്ങളെ പുറത്തിറക്കുകയായിരുന്നു ടമോയുടെ ലക്ഷ്യം. ഇറ്റലിയിലെ ടാറ്റ ഡിസൈന്‍ സ്റ്റുഡിയോയാണ് റേസ്മോ സ്പോര്‍ട്സ് കാറിന്റെ രൂപകല്പനയ്ക്ക് പിന്നില്‍.
പ്രശസ്ത ഇറ്റാലിയന്‍ ഡിസൈനര്‍ മാര്‍സിലോ ഗാണ്ടിനിയാണ് റേസ്മോ കാറിന്റെ രൂപകല്പനയ്ക്ക് നേതൃത്വം നല്കിയതും. റേസ്മോ പിറന്നത് നൂതനമായ മള്‍ട്ടി-മെറ്റീരിയല്‍ സാന്ഡ്വിച്ച് ഘടനയില്‍.
1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കാറില്‍. എഞ്ചിന് 187 bhp കരുത്തു പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് എഎംടി ഗിയര്‍ബോക്സാണ് സ്പോര്‍ട്സ് കാറിന് ടമോ നല്കിയതും. ഇരുപത്തഞ്ചു ലക്ഷം രൂപയ്ക്ക് താഴെ റേസ്മോയെ വിപണിയില്‍ യാഥാര്‍ത്ഥ്യമാക്കാനായിരുന്നു ടാറ്റ സ്വപ്നം കണ്ടത്.
റേസ്മോ സ്പോര്‍ട്സ് കാര്‍ പദ്ധതി നിര്‍ത്തിയെങ്കിലും പ്രകടനക്ഷമതയേറിയ കാറുകളില്‍ ടാറ്റ ശ്രദ്ധ തുടരും. കോയമ്പത്തൂര്‍ ആസ്ഥാനമായ ജെയം ഓട്ടോമോട്ടീവുമായുള്ള പങ്കാളിത്തത്തില്‍ ജെടിപി (ജെയം ടാറ്റ പെര്‍ഫോര്‍മന്‍സ്) എന്ന സബ് ബ്രാന്‍ഡ് ടാറ്റ സ്ഥാപിച്ചു കഴിഞ്ഞു.
ടിയാഗൊ ജെടിപി, ടിഗോര്‍ ജെടിപി പതിപ്പുകളെ 2018 ഓട്ടോ എക്സ്പോയിലാണ് ടാറ്റ ആദ്യം കാഴ്ചവെച്ചത്. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇരു ജെടിപി പതിപ്പുകളിലും. ദൃഢതയേറിയ സസ്പെന്‍ഷനും ഡിസൈന്‍ മാറ്റങ്ങളും ജെടിപി എഡിഷന് ടിയാഗൊ, ടിഗോറുകളെ നിരയില്‍ വേറിട്ടുനിര്‍ത്തും.
Source: AutoCar India