1500 ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകള്‍ പുറത്തിറക്കി ടാറ്റ

By Staff

മാരുതി ജിപ്‌സി വേണ്ട, ഇനി മുതല്‍ ടാറ്റ സഫാരി സ്റ്റോം മതി; ഇന്ത്യന്‍ കരസേനയെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 3,192 സഫാരി സ്റ്റോം 4X4 എസ്‌യുവികളെയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ സൈന്യത്തിന് കൈമാറേണ്ടത്. ഇതുവരെ ആയിരത്തിയഞ്ഞൂറ് ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകളെ ടാറ്റ നിര്‍മ്മിച്ചു കഴിഞ്ഞു. ഇതില്‍ 1,300 എസ്‌യുവികളെ കമ്പനി ഇതിനോടകം കരസേനയ്ക്ക് കൈമാറി.

1500 ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകള്‍ പുറത്തിറക്കി ടാറ്റ

കഴിഞ്ഞദിവസം പൂനെ നിര്‍മ്മാണശാലയില്‍ നിന്നും ആയിരത്തിയഞ്ഞൂറാമത്തെ യൂണിറ്റായി പുറത്തുവന്ന സഫാരി സ്റ്റോമിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയാണ്.

1500 ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകള്‍ പുറത്തിറക്കി ടാറ്റ

സൈനികാവശ്യങ്ങള്‍ മുന്‍നിര്‍ത്തി ടാറ്റ രൂപകല്‍പന ചെയ്തു വികസിപ്പിച്ച സഫാരി സ്‌റ്റോം ആര്‍മി എഡിഷന്‍ ഡീസല്‍ എസ്‌യുവികള്‍ ഉയര്‍ന്ന ദൃഢതയും വിശ്വസ്യതയും കാഴ്ച്ചവെക്കും. പരമാവധി 800 കിലോ ഭാരം വഹിക്കാന്‍ ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമിന് കഴിയുമെന്ന് പത്രക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കി.

1500 ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകള്‍ പുറത്തിറക്കി ടാറ്റ

സാധാരണ സഫാരി സ്റ്റോമിനെ അപേക്ഷിച്ച് 70 ശതമാനം അധിക കരുത്തും 60 ശതമാനം ഉയര്‍ന്ന പേലോഡും ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമിനുണ്ട്. 200 ശതമാനം അധിക ടോര്‍ഖും ആര്‍മി എഡിഷന്‍ അവകാശപ്പെടുന്നു.

1500 ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകള്‍ പുറത്തിറക്കി ടാറ്റ

മറ്റു സൈനിക വാഹനങ്ങള്‍ പോലെ പച്ച നിറമാണ് ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമിനും. പട്രോളിംഗിനും പ്രതിരോധാവശ്യങ്ങള്‍ക്കും ജനറല്‍ സര്‍വീസ് 800 ഗണത്തില്‍പ്പെടുന്ന സഫാരി സ്റ്റോമുകളെ സേന ഉപയോഗിക്കും.

1500 ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകള്‍ പുറത്തിറക്കി ടാറ്റ

ദുര്‍ഘടമായ നിരത്തുകള്‍ താണ്ടുന്നതിന് സഫാരി സ്റ്റോമിന്റെ സസ്‌പെന്‍ഷനിലും ഡ്രൈവ്‌ട്രെയിനിലും ടാറ്റ മാറ്റങ്ങള്‍ വരുത്തി. മോഡലിന്റെ കരുത്തുത്പാദനം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

1500 ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകള്‍ പുറത്തിറക്കി ടാറ്റ

സാധാരണ സഫാരി സ്റ്റോമുകളില്‍ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് വെരികോര്‍ എഞ്ചിനാണ് ഒരുങ്ങാറ്. എഞ്ചിന് 154 bhp കരുത്തും 400 Nm torque ഉം പരമാവധിയുണ്ട്. ആറു സ്പീഡായിരിക്കും ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകളുടെ മാനുവല്‍ ഗിയര്‍ബോക്‌സ്.

1500 ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകള്‍ പുറത്തിറക്കി ടാറ്റ

4X4 ലോ റേഞ്ച് ബോക്‌സ് മോഡലിന്റെ പ്രധാന സവിശേഷതയാണ്. ബീജ് ബ്ലാക് ശൈലിയാണ് എസ്‌യുവിയുടെ അകത്തളം പാലിക്കുന്നത്. റീഡിംഗ് ലാമ്പുകള്‍, സുബ്രോസ് എയര്‍ കണ്ടീഷണിംഗ് സംവിധാനം, എബിഎസ് 9.1, ഇരട്ട എയര്‍ബാഗുകള്‍ എന്നിവ ആര്‍മി എഡിഷന്‍ മോഡലുകളുടെ വിശേഷങ്ങളില്‍പ്പെടും.

1500 ആര്‍മി എഡിഷന്‍ സഫാരി സ്റ്റോമുകള്‍ പുറത്തിറക്കി ടാറ്റ

പുറംമോടിയില്‍ ഇടതുപിന്‍ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ജെറി ക്യാന്‍ ഹോള്‍ഡര്‍, മുന്‍ ബമ്പറിലുള്ള സ്‌പോട് ലൈറ്റുകള്‍, പിന്നിലുള്ള കൊളുത്തുകള്‍ മുതലായവ രൂപത്തിലും ഭാവത്തിലും ആര്‍മി എഡിഷനെ സൈനിക വാഹനമാക്കി മാറ്റുന്നു.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Motors Rolls-Out 1500th Army-Spec Safari Storme SUV. Read in Malayalam.
Story first published: Monday, August 27, 2018, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X