നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

By Dijo Jackson

ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍. ടാറ്റ ഗ്രൂപ്പ് തലവന്‍ രത്തന്‍ ടാറ്റയുടെ സ്വപ്‌ന പദ്ധതിയായിരുന്നു ടാറ്റ നാനോ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍. വിഖ്യാത ഫോക്‌സ്‌വാഗണ്‍ ബീറ്റിലിനെക്കാളും വിലക്കുറവ്. നാനോ ഇന്ത്യയില്‍ വന്നതിനു പിന്നാലെ മാരുതി 800 വില്‍പന 20 ശതമാനം ഇടിഞ്ഞത് വിപണിയിലെ ചരിത്രം.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

വന്നകാലത്ത് ഒരുലക്ഷം രൂപയ്ക്ക് അണിനിരന്ന നാനോയ്ക്ക് ഇന്നു 2.36 ലക്ഷം രൂപ മുതലാണ് വില. ഇന്ത്യയില്‍ നാനോയെ ഫലപ്രദമായി അവതരിപ്പിക്കാനുള്ള അവസരം തങ്ങള്‍ നഷ്ടപ്പെടുത്തിയെന്നു രത്തന്‍ ടാറ്റ ഒരിക്കല്‍ പറയുകയുണ്ടായി.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

എന്തായാലും നാനോ കാലാന്ത്യത്തോടു അടുത്തെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ജൂണ്‍ മാസം ഒരു നാനോ കാര്‍ മാത്രമാണ് ടാറ്റയുടെ നിര്‍മ്മാണശാലയില്‍ നിന്നും പുറത്തുവന്നത്. അതേസമയം നാനോയെ പിന്‍വലിക്കുന്ന കാര്യത്തില്‍ ടാറ്റ ഇപ്പോഴും മൗനം പാലിക്കുകയാണ്.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

ജൂണില്‍ മൂന്നു നാനോ കാറുകള്‍ മാത്രമാണ് വിപണിയില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 275 നാനോ കാറുകളെ വിപണിയില്‍ കൊണ്ടുവന്ന ടാറ്റ, 167 യൂണിറ്റുകളുടെ വില്‍പന മോഡലില്‍ കുറിച്ചിരുന്നു.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

ജൂണില്‍ ഒരൊറ്റ നാനോ കാറിനെ പോലും കമ്പനി കയറ്റുമതി ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ടാറ്റ നാനോയ്ക്ക് ഏറെനാള്‍ മുന്നോട്ടു പോകാനാവില്ല. 2019 മുതല്‍ വിപണിയില്‍ കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടു കൂടി നാനോയെ കമ്പനിക്ക് പുതുക്കേണ്ടതായി വരും.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

നാനോയുടെ ഭാവി സംബന്ധിച്ച് കമ്പനി ഇതുവരെയും തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നു ടാറ്റ മോട്ടോര്‍സ് വക്താവ് വ്യക്തമാക്കി. എന്തായാലും പുതിയ തീരുമാനം ഉണ്ടാകുന്നതുവരെ പ്രധാന വിപണികളില്‍ നാനോ ഹാച്ച്ബാക്കിനെ കമ്പനി തുടര്‍ന്നും ലഭ്യമാക്കുമെന്നാണ് വിവരം.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

2008 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നാനോ ഹാച്ച്ബാക്കിനെ ടാറ്റ ആദ്യമായി കാഴ്ചവെച്ചത്. തൊട്ടടുത്ത വര്‍ഷം നാനോ വിപണിയില്‍ യാഥാര്‍ത്ഥ്യമായി. തുടക്കത്തില്‍ വിവാദങ്ങളുടെ തോഴനായിരുന്നു ടാറ്റ നാനോ.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോയ്ക്ക് വേണ്ടി ടാറ്റ തുറന്ന നിര്‍മ്മാണശാല ഏറെ വൈകാതെ പൂട്ടേണ്ടി വന്നു. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കര്‍ഷക പ്രതിഷേധമായിരുന്നു ഇതിന് കാരണം. ശേഷം ഗുജറാത്തിലെ സാനന്ദ് നിര്‍മ്മാണശാലയിലേക്ക് നാനോയുടെ ഉത്പാദനം കമ്പനി മാറ്റി.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

വിപണിയില്‍ വിറ്റുപോയ നാനോകളില്‍ ചിലതിന് തീപിടിച്ചതോടു കൂടി കാര്‍ സുരക്ഷിതമല്ലെന്ന ധാരണ ഉപഭോക്താക്കള്‍ക്കിടയില്‍ പടര്‍ന്നു. 2014 -ല്‍ ADAC എന്ന ജര്‍മ്മന്‍ സംഘം നേതൃത്വം നല്‍കിയ NCAP ക്രാഷ് ടെസ്റ്റില്‍ ടാറ്റ നാനോ തികഞ്ഞ പരാജയമായി മാറി.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

മുതിര്‍ന്ന യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ കാറിന് അന്നു കഴിഞ്ഞില്ല. നാനോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പതിയെ കെട്ടടങ്ങിയതിന് പിന്നാലെയാണ് ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ പരാമര്‍ശം. വൈകാരിക ബന്ധം മുന്‍നിര്‍ത്തി ടാറ്റ കൊണ്ടുനടക്കുന്ന നാനോ കാര്‍ പദ്ധതി വന്‍ പരാജയമാണെന്നു സൈറസ് മിസ്ത്രി ആരോപിച്ചു.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

624 സിസി രണ്ടു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതുതലമുറ ജെന്‍എക്‌സ് നാനോയില്‍ തുടിക്കുന്നത്. എഞ്ചിന്‍ 37 bhp കരുത്തും 51 Nm torque ഉം പരമാവധി സൃഷ്ടിക്കും. നാലു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനാണ് കാറിലുള്ളത്.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

വിപണില്‍ നാനോയ്ക്ക് വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം നന്നെ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തെ മിക്ക ഡീലര്‍ഷിപ്പുകളും കുഞ്ഞന്‍ ഹാച്ച്ബാക്കിന്റെ ഓര്‍ഡര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

നാനോയെ വാങ്ങാന്‍ ആളില്ല, രത്തന്‍ ടാറ്റയുടെ സ്വപ്‌നം പൊലിയുന്നു

ഒപ്പം ഷോറൂമുകളില്‍ ടിയാഗൊ, ടിഗോര്‍, ഹെക്സ, നെക്സോണ്‍ മോഡലുകള്‍ മാത്രമാണ് മുഖ്യധാരയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

Article Published On: Thursday, July 5, 2018, 16:32 [IST]
English summary
Tata Motors Might Stop Production Of The Nano. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X