YouTube

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍ — അറിയേണ്ടതെല്ലാം!

By Dijo Jackson

അടുത്തമാസം പുതിയ ടാറ്റ നെക്‌സോണ്‍ എഎംടി വിപണിയില്‍ എത്തും. വരവിന് മുന്നോടിയായി നെക്‌സോണ്‍ എഎംടിയുടെ പ്രീ-ബുക്കിംഗ് ടാറ്റ ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ എഎംടി കാറാണ് വരാനിരിക്കുന്ന നെക്‌സോണ്‍ എഎംടി.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍ — അറിയേണ്ടതെല്ലാം!

ഇനി മുതല്‍ ഹൈപ്പര്‍ഡ്രൈവ് (Hyperdrive) എന്നാണ് മാനുവല്‍ കാര്‍ നിരയെ ടാറ്റ വിളിക്കുക. പുതിയ എഎംടി വകഭേദങ്ങള്‍ അറിയപ്പെടുക സെല്‍ഫ് ഷിഫ്റ്റ് ഗിയര്‍സ് (Self-Shift Gears) എന്നും. 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നെക്‌സോണ്‍ എഎംടിയെ ടാറ്റ ആദ്യം കാഴ്ചവെച്ചത്.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍ — അറിയേണ്ടതെല്ലാം!

എക്‌സ്‌പോ സമാപിച്ച് രണ്ടുമാസങ്ങള്‍ക്ക് ഇപ്പുറം നെക്‌സോണ്‍ എഎംടി യാഥാര്‍ത്ഥ്യമാകുന്നു. ആദ്യ ഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രമാണ് നെക്‌സോണ്‍ എഎംടി പതിപ്പ് ഒരുങ്ങുക.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍ — അറിയേണ്ടതെല്ലാം!

മാനുവല്‍ XZ+ വകഭേദത്തില്‍ നിന്നുള്ള എല്ലാ ഫീച്ചറുകളും നെക്‌സോണ്‍ XZA പ്ലസിലുണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്, ക്രൊള്‍ ഫംങ്ഷന്‍, ഇന്റലിജന്റ് ട്രാന്‍സ്മിഷന്‍ കണ്‍ട്രോളര്‍, ആന്റി-സ്റ്റാള്‍ കിക്ക് ഡൗണ്‍, ഫാസ്റ്റ് ഓഫ് പോലുള്ള നൂതന ഫീച്ചറുകളും എഎംടി പതിപ്പ് അവകാശപ്പെടും.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍ — അറിയേണ്ടതെല്ലാം!

തിരക്ക് നിറഞ്ഞ റോഡില്‍ ആക്‌സിലറേറ്റര്‍ പ്രയോഗിക്കാതെ നീങ്ങാന്‍ ക്രൊള്‍ ഫംങ്ഷന്‍ എസ്‌യുവിയെ സഹായിക്കും. കയറ്റം കയറുമ്പോള്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കാനാണ് സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്. കാര്‍ പിന്നിലേക്ക് ഉരുണ്ടു പോകുമെന്ന ആശങ്ക വേണ്ട.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍ — അറിയേണ്ടതെല്ലാം!

ആവശ്യമായ സന്ദര്‍ഭത്തില്‍ മാനുവല്‍ രീതിയില്‍ ഗിയര്‍ മാറാന്‍ വേണ്ടി മാനുവല്‍ ടിപ് ട്രോണിക് ട്രാന്‍സ്മിഷന്‍ ഫീച്ചറും നെക്‌സോണ്‍ എഎംടിയിലുണ്ട്. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെയാണ് നെക്‌സോണ്‍ എഎംടിയിലെ ഡ്രൈവിംഗ് മോഡുകള്‍.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍ — അറിയേണ്ടതെല്ലാം!

പുതിയ നിറവും എഎംടി ബാഡ്ജും ഒഴിച്ചാല്‍ മാനുവല്‍ നെക്‌സോണുകള്‍ക്ക് സമാനമാണ് വരാനിരിക്കുന്ന അവതാരം. എത്‌ന ഓറഞ്ച് നിറമാണ് എസ്‌യുവിയുടെ മുഖ്യാകര്‍ഷണം. സോണിക് സില്‍വര്‍ ഡ്യൂവല്‍ ടോണ്‍ നിറത്തിലാണ് മേല്‍ക്കൂര.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍ — അറിയേണ്ടതെല്ലാം!

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ നെക്‌സോണ്‍ എഎംടി ലഭ്യമാകും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ എഞ്ചിനാണ് നെക്‌സോണ്‍ എഎംടി പെട്രോളില്‍. ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവടോര്‍ഖ് എഞ്ചിനും.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍ — അറിയേണ്ടതെല്ലാം!

മാനുവല്‍ വകഭേദങ്ങള്‍ക്ക് സമാനമായ ഇന്ധനക്ഷമത എഎംടി പതിപ്പിലും ലഭിക്കുമെന്നാണ് വിവരം.ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലാണ് നെക്‌സോണ്‍. മാരുതി വിറ്റാര ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ്‌യുവി നിരയിലേക്ക് 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍ — അറിയേണ്ടതെല്ലാം!

6.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ ഡീസല്‍ പതിപ്പ് വിപണിയിൽ എത്തുന്നതും. ആറു സ്പീഡ് ഗിയർബോക്സാൺ നെക്സോൺ പതിപ്പുകൾക്കെല്ലാം. വിലയില്‍ ഉപരി ബെസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകളും ഡിസൈനും ടാറ്റ നെക്‌സോണിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

ടാറ്റ നെക്‌സോണ്‍ എഎംടി ബുക്കിംഗ് തുടങ്ങി; അടുത്തമാസം വിപണിയില്‍ — അറിയേണ്ടതെല്ലാം!

എസ്‌യുവിക്ക് ലഭിച്ച കൂപ്പെ പരിവേഷമാണ് ടാറ്റ നെക്‌സോണിലെ പ്രധാന ഡിസൈന്‍ ഹൈലൈറ്റ്.ഉയര്‍ന്ന ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, കറുത്ത ഹണി കോമ്പ് ഗ്രില്‍, ക്രോം ടച്ച് നേടിയ ഹ്യുമാനിറ്റി ലൈന്‍ എന്നിവയാണ് നെക്‌സോണ്‍ ഫ്രണ്ട് പ്രൊഫൈൽ വിശേഷങ്ങൾ.

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Nexon AMT Bookings Open. Read in Malayalam.
Story first published: Monday, April 23, 2018, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X