കാത്തിരിപ്പു അവസാനിച്ചു; ടാറ്റ നെക്‌സോണ്‍ എഎംടി വിപണിയില്‍!
കാത്തിരിപ്പു അവസാനിച്ചു; ടാറ്റ നെക്‌സോണ്‍ എഎംടി ഇന്ത്യയില്‍ പുറത്തിറങ്ങി. 9.41 ലക്ഷം രൂപ പ്രാരംഭവിലയിലാണ് പുതിയ നെക്‌സോണ്‍ എഎംടിയുടെ കടന്നുവരവ്. ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദമാണ് മോഡലിന് അടിസ്ഥാനം. നെക്‌സോണ്‍ ഡീസലിലും എഎംടി പതിപ്പ് ലഭ്യമാണ്.

9.41 ലക്ഷം രൂപയാണ് നെക്‌സോണ്‍ എഎംടി പെട്രോളിന്റെ വില. നെക്‌സോണ്‍ എഎംടി ഡീസലിന് വില 10.30 രൂപയും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. നെക്‌സോണില്‍ കണ്ട 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയാണ് പുതിയ എഎംടി പതിപ്പിലും.

പെട്രോള്‍ എഞ്ചിന് പരമാവധി 108 bhp കരുത്തും 170 Nm toque ഉം സൃഷ്ടിക്കാനാവും. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് എഎംടി ഗിയര്‍ബോക്‌സ്.

മാനുവല്‍ മോഡും നെക്‌സോണ്‍ എഎംടിയിലുണ്ട്. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ മൂന്നു മോഡുകളും നെക്‌സോണില്‍ ലഭ്യമാണ്. കയറ്റം കയറാനും ഇറങ്ങാനും പിന്തുണ നല്‍കുന്ന ഹില്‍ അസിസ്റ്റ്, തിരക്ക് നിറഞ്ഞ നിരത്തില്‍ ഇഴഞ്ഞു നീങ്ങാന്‍ സഹായിക്കുന്ന ക്രീപ് ഫംങ്ഷന്‍ എന്നിവ നെക്‌സോണില്‍ എടുത്തുപറയണം.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളും നെക്‌സോണ്‍ എഎംടി വിശേഷങ്ങള്‍.

ഇതിനെല്ലാം പുറമെ പുതിയ ഓറഞ്ച്-സില്‍വര്‍ ഇരട്ടനിറവും നെക്‌സോണ്‍ എഎംടിയുടെ മുഖ്യാകര്‍ഷണമാണ്. മാനുവല്‍ നെക്‌സോണുകളില്‍ നിന്നും എഎംടി നെക്‌സോണിനെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകവും ഈ നിറം തന്നെ.

ഇക്കുറി 'ഇമാജിനേറ്റര്‍' എന്ന പുതിയ പ്ലാറ്റ്‌ഫോമും ഉപഭോക്താക്കള്‍ക്ക് വേണ്ടി ടാറ്റ ഒരുക്കിയിട്ടുണ്ട്. ആക്‌സസറികള്‍ ഉപയോഗിച്ച് കാറിന്റെ രൂപം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇമാജിനേറ്ററിലൂടെ ഉടമകള്‍ക്ക് സാധിക്കും.

ഇമാജിനേറ്റര്‍ മുഖേന ഉടമകള്‍ക്ക് പിന്നീടും ആക്‌സസറികള്‍ ഓണ്‍ലൈന്‍ മുഖേന വാങ്ങാം. എതിരാളിയായ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് ഓട്ടോമാറ്റിക്കിനൊക്കാളും വിലക്കുറവിലാണ് നെക്‌സോണ്‍ എഎംടി പെട്രോളിന്റെ വരവ്.

ഇക്കോസ്‌പോര്‍ട് പെട്രോള്‍ എഎംടിയെക്കാളും 1.96 ലക്ഷം രൂപ വിലക്കുറവുണ്ട് നെക്‌സോണ്‍ എഎംടി പെട്രോളിന്. അതേസമയം നെക്‌സോണ്‍ എഎംടി ഡീസലിന് വില കൂടുതലാണ്. 9.76 ലക്ഷം രൂപയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ട്രെന്‍ഡ് പ്ലസ് ഓട്ടോമാറ്റിക്കിന്റെ വില.


Click it and Unblock the Notifications