TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കൂടുതല്‍ വകഭേദങ്ങളില്‍ ടാറ്റ നെക്സോണ്‍ എഎംടി; അങ്കം മാരുതി ബ്രെസ്സ എഎംടിയുമായി!
ഈ മാസം തുടക്കത്തിലാണ് ടാറ്റ നെക്സോണ്‍ എഎംടി വിപണിയില്‍ അവതരിച്ചത്. എസ്യുവി വന്നത് പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍. എന്നാല്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രം ഒരുങ്ങിയത് കൊണ്ടു നെക്സോണ്‍ എഎംടിയ്ക്ക് വില കൂടിപ്പോയില്ലേ എന്ന സംശയം വിപണിയില്‍ ഉണര്‍ന്നു. ഇക്കാര്യം ടാറ്റയ്ക്കും അറിയാം.
നെക്സോണ്‍ എഎംടി പെട്രോളിന് 9.41 ലക്ഷം രൂപയും, ഡീസലിന് 10.30 രൂപയുമാണ് എക്സ്ഷോറൂം വില (ദില്ലി). എന്നാല്‍ ഈ പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടും. XMA, XZA വകഭേദങ്ങളില്‍ കൂടി നെക്സോണ്‍ എഎംടി വിപണിയില്‍ അണിനിരക്കും.
ARAI കേന്ദ്രത്തില്‍ നിന്നും ചോര്‍ന്ന നെക്സോണ്‍ എഎംടിയുടെ രേഖകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. സാധാരണ നെക്സോണ്‍ ഒരുങ്ങുന്ന XM, XZ വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ XMA, XZA മോഡലുകളുടെ വരവ്.
പൊടുന്നനെ വിപണിയില്‍ ശ്രദ്ധകൈയ്യടക്കിയ വിറ്റാര ബ്രെസ്സ എഎംടിയുടെ തിളക്കം കുറയ്ക്കാന്‍ പുതിയ നെക്സോണ്‍ എഎംടി വകഭേദങ്ങള്‍ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടാറ്റ.
ഇരട്ട നിറമുള്ള വീല്‍ കവറുകള്‍, റിമോട്ട് കണ്ട്രോള് ലോക്കിംഗ്, പവര്‍ വിന്‍ഡോകള്‍, ഫോളോ മീ ഹെഡ്ലാമ്പുകള്‍, പവര്‍ ടെയില്‍ഗേറ്റ് എന്നിങ്ങനെ നീളും നെക്സോണ്‍ എഎംടി XMA -യുടെ വിശേഷങ്ങള്‍.
വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകളാണ് എസ്യുവിയില്. സ്റ്റീയറിംഗിലുള്ള കണ്ട്രോള് സ്വിച്ചുകളും റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും XMA വകഭേദത്തിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും. കണക്ട്നെക്സ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് മോഡലിലുണ്ടാവുക.
വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍ നെക്സോണ്‍ എഎംടി XZA -യിലും ഇടംപിടിക്കും. ബോഡി നിറത്തിലാണ് ഡോര്‍ ഹാന്‍ഡിലുകള്‍. ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, റൂഫ് റെയിലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, കൂള്‍ഡ് ഗ്ലോവ് ബോക്സ് എന്നിവ XZA വകഭേദത്തില്‍ എടുത്തുപറയണം.
ഷാര്‍ക്ക് ഫിന് ആന്റീന, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കണക്ട്നെക്സ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഫാസ്റ്റ് യുഎസ്ബി ചാര്‍ജര്‍ പോലുള്ള ഫീച്ചറുകളും മോഡലിലുണ്ട്. 6.5 ഇഞ്ച് ഫ്ളോട്ടിംഗ് സെന്‍ട്രല്‍ ഡിസ്പ്ലേയാണ് എസ്യുവിയില്.
ക്രീപ് ഫംങ്ഷനും സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ് സംവിധാനവും XMA, XZA വകഭേദങ്ങളില്‍ ഒരുങ്ങും. കയറ്റം കയറാനും ഇറങ്ങാനും പിന്തുണ നല്‍കുകയാണ് ഹില്‍ അസിസ്റ്റിന്റെ ലക്ഷ്യം. തിരക്ക് നിറഞ്ഞ നിരത്തില്‍ ഇഴഞ്ഞു നീങ്ങാന്‍ ക്രീപ് ഫംങ്ഷന് സഹായിക്കും.
നെക്സോണില്‍ കണ്ട 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയാണ് പുതിയ എഎംടി പതിപ്പിലും. പെട്രോള്‍ എഞ്ചിന് പരമാവധി 108 bhp കരുത്തും 170 Nm toque ഉം സൃഷ്ടിക്കാനാവും.
108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്. ഇരു എഞ്ചിന് പതിപ്പുകളിലും ആറു സ്പീഡാണ് എഎംടി ഗിയര്‍ബോക്സ്. മാനുവല്‍ മോഡും നെക്സോണ്‍ എഎംടിയിലുണ്ട്. ഇക്കോ, സിറ്റി, സ്പോര്‍ട് എന്നീ മൂന്നു മോഡുകളും നെക്സോണില്‍ ലഭ്യമാണ്.
ഇക്കുറി 'ഇമാജിനേറ്റര്‍' എന്ന പുതിയ പ്ലാറ്റ്ഫോമും ഉപഭോക്താക്കള്‍ക്ക് വേണ്ടി ടാറ്റ ഒരുക്കിയിട്ടുണ്ട്. ആക്സസറികള്‍ ഉപയോഗിച്ച് കാറിന്റെ രൂപം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇമാജിനേറ്ററിലൂടെ ഉടമകള്‍ക്ക് സാധിക്കും. ഇമാജിനേറ്റര്‍ മുഖേന ഉടമകള്‍ക്ക് പിന്നീടും ആക്സസറികള്‍ ഓണ്‍ലൈനിലൂടെ വാങ്ങാം.
എന്തായാലും മാനുവല്‍ മോഡലുകളെക്കാള്‍ ഒരല്പം ഉയര്‍ന്ന വിലയിലാകും നെക്സോണ്‍ XMA, നെക്സോണ്‍ XZA വകഭേദങ്ങള്‍ വരിക. ഫോര്‍ഡ് ഇക്കോസ്പോര്‍ട്, മാരുതി ബ്രെസ്സ എഎംടി എന്നിവരാണ് വിപണിയില്‍ നെക്സോണ്‍ എഎംടിയുടെ പ്രധാന എതിരാളികള്‍.
Source: IAB