വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

By Dijo Jackson

കോമ്പാക്ട് എസ്‌യുവികളുടെ പോരില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് വീണ്ടും തകര്‍ച്ച. വില്‍പനയില്‍ ടാറ്റ നെക്‌സോണും ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി. ഏപ്രില്‍ മാസം 4,128 ഇക്കോസ്‌പോര്‍ടുകളെയാണ് ഫോര്‍ഡ് വിപണിയില്‍ വിറ്റത്. അതേസമയം നെക്‌സോണ്‍ വില്‍പന എത്തിനിന്നത് 4,717 യൂണിറ്റിലും.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ഇന്ത്യ കണ്ട ആദ്യ നാലു മീറ്ററില്‍ താഴെയുള്ള കോമ്പാക്ട് എസ്‌യുവിയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. വന്ന കാലത്ത് ചൂണ്ടിക്കാട്ടാന്‍ പോലും ഫോര്‍ഡ് എസ്‌യുവിക്ക് എതിരാളികള്‍ ഉണ്ടായിരുന്നില്ല. ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് വിജയം കൊയ്യുന്നത് കണ്ടാണ് ബ്രെസ്സയുമായി മാരുതി കടന്നുകയറിയത്.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

അക്ഷരാര്‍ത്ഥത്തില്‍ മാരുതി ബ്രെസ്സ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് ദുഃസ്വപ്‌നമായി മാറി. ഇക്കോസ്‌പോര്‍ടിന്റെ നിലനില്‍പിന് വിറ്റാര ബ്രെസ്സ ഭീഷണിയായപ്പോഴാണ് എസ്‌യുവിയുടെ വില ഫോര്‍ഡ് കുറച്ചത്.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ഒരു ലക്ഷം രൂപ വരെ മോഡലിന് വില കുറഞ്ഞപ്പോള്‍ ഇക്കോസ്‌പോര്‍ടിനെ വാങ്ങാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വന്നു. ഈ അവസരത്തിലാണ് നെക്‌സോണുമായി ടാറ്റയുടെ ചുവടുവെയ്പ്. ശ്രേണിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഫീച്ചറുകളായി നെക്‌സോണ്‍ കളംനിറഞ്ഞപ്പോള്‍ ഇക്കോസ്‌പോര്‍ടിന് ചുവട്ടിലെ മണ്ണ് വീണ്ടുമൊലിച്ചു.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

കഴിഞ്ഞ ഡിസംബറില്‍ ഇക്കോസ്‌പോര്‍ടിനെ അടിമുടി പരിഷ്‌കരിച്ചു പ്രചാരം കൂട്ടാന്‍ ഫോര്‍ഡ് ശ്രമിച്ചെങ്കിലും വില്‍പന പുരോഗമിച്ചിട്ടില്ല. 2018 ജനുവരി മുതൽ ഇക്കോസ്‌പോര്‍ടിന്റെ വില്‍പന ഇടിയുകയാണ്.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ജനുവരിയില്‍ 6,833 യൂണിറ്റ്, ഫെബ്രുവരിയില്‍ 5,438 യൂണിറ്റ്, മാര്‍ച്ചില്‍ 5,344 യൂണിറ്റ്; ഇപ്പോള്‍ ഏപ്രിലില്‍ 4,128 യൂണിറ്റും - എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നില്‍ക്കുകയാണ് ഫോര്‍ഡ്. എന്തായാലും ഈ മാസം ഇക്കോസ്‌പോര്‍ട് നിരയില്‍ പുതിയ രണ്ടു പുതിയ വകഭേദങ്ങളെ കൂടി ഫോര്‍ഡ് അണിനിരത്തും.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

പുതിയ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ്, ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്‍ മോഡലുകള്‍ എസ്‌യുവിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് കമ്പനി ഉറച്ചുവിശ്വസിക്കുന്നു. ഇക്കോസ്‌പോര്‍ടില്‍ വേണ്ടെന്ന് വെച്ച 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഇക്കോബൂസ്റ്റ് എഞ്ചിനിലാണ് പുതിയ ടൈറ്റാനിയം എസ് വരിക.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

എന്തുകൊണ്ടാണ് നെക്‌സോണിന് ഇത്ര പ്രചാരമെന്ന് ചിന്തിച്ചിട്ടുണ്ടോ? ടാറ്റ നെക്‌സോണിന്റെ ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം —

ടാറ്റ നെക്‌സോണിന്റെ ദോഷങ്ങള്‍

ടാറ്റയുടെ പരമ്പരാഗത മുഖഭാവങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു രൂപം. 'ഇംപാക്ട് ഡിസൈനെന്ന്' പുതിയ ശൈലിയെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പേര് ചൊല്ലി വിളിച്ചു. ഏതു കോണില്‍ നിന്നു നോക്കിയാലും നെക്‌സോണിന്റെ ഒഴുകിയിറങ്ങുന്ന ചാരുത കാണാം.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

പക്ഷെ എസ്‌യുവിയുടെ പിന്‍ഭാഗം എല്ലാവരെയും പ്രീതിപ്പെടുത്തില്ല. ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വീതിയേറിയ വെളുത്ത വര എസ്‌യുവിയുടെ രൂപത്തോട് നീതിപുലര്‍ത്തുന്നുണ്ടോ? ഈ സംശയം പല കാഴ്ചക്കാര്‍ക്കുമുണ്ട്.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ഡയമണ്ട് ആകൃതിയിലുള്ള ടെയില്‍ലാമ്പുകള്‍ മനോഹരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ അഭിപ്രായം ആളുകളില്‍ നിന്നും ആളുകളിലേക്ക് വരുമ്പോള്‍ മാറാം.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

നെക്‌സോണിലെ യാത്ര സുഖകരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൃദുവേറിയ സസ്‌പെന്‍ഷനും സീറ്റുകളുടെ മികവേറിയ ഘടനയും നെക്‌സോണില്‍ പ്രത്യേകം എടുത്തുപറയണം. അഞ്ചു സീറ്ററെന്നാണ് കടലാസില്‍. പക്ഷെ നെക്‌സോണില്‍ അഞ്ചു പേര്‍ക്കു സുഖമായി ഇരിക്കാന്‍ പറ്റുമോ എന്ന കാര്യവും സംശയം. നാലു മീറ്ററില്‍ താഴെയുള്ള മിക്ക എസ്‌യുവികളിലും ഈ പ്രശ്‌നം കാണാം.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ബെഞ്ച് സീറ്റിന് വീതി കുറവായതു കൊണ്ടു പിറകില്‍ മൂന്നുപേരുള്ള സന്ദര്‍ഭങ്ങളില്‍ തിങ്ങിനിറഞ്ഞ് ഇരിക്കേണ്ടി വരും. ഉയരം കൂടിയ ആളുകള്‍ക്ക് ഹെഡ്‌റൂമും നെക്‌സോണില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇടത് കാലിന് വിശ്രമം നല്‍കാന്‍ 'ഡെഡ് പെഡല്‍' നെക്‌സോണില്‍ പ്രത്യേകമുണ്ട്. എന്നാല്‍ ക്ലച്ചും ഡെഡ് പെഡലും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ക്ലച്ച് ചവിട്ടുമ്പോള്‍ ചിലപ്പോഴൊക്കെ ഇതു തടസ്സം സൃഷ്ടിക്കും.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

നെക്‌സോണിന്റെ അകത്തളം ആധുനികമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പ്രതീക്ഷിക്കുന്നതിലും വൈകിയാണ് ഇന്‍ഫോടെയന്‍മന്റ് ഡിസ്‌പ്ലേയുടെ പ്രതികരണം. എസി വെന്റുകള്‍ക്ക് താഴെയുള്ള കണ്‍ട്രോള്‍ ബട്ടണുകള്‍ മുഖേന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം വേഗം തിരിച്ചറിയാം.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ഉള്ളില്‍ നിന്നും പുറത്തേക്കുള്ള കാഴ്ചയെ A, B, C പില്ലറുകള്‍ പലപ്പോഴും തടസ്സപ്പെടുത്തുന്നുണ്ടെന്ന കാര്യവും നെക്‌സോണിലെ നിരാശയാണ്. പില്ലറുകള്‍ക്ക് വീതി കൂടുതലുള്ളതാണ് പ്രശ്‌നം.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങള്‍

നിരയില്‍ അവസാനം വന്നെത്തിയ പുതിയ എഎംടിയില്‍ നിന്നു തുടങ്ങും നെക്‌സോണിന്റെ വിശേഷങ്ങള്‍. തിരക്ക് നിറഞ്ഞ നഗരസാഹചര്യങ്ങളില്‍ തെല്ലും ആശങ്കയില്ലാതെ ഓടിക്കാന്‍ എഎംടി പതിപ്പ് ഉപഭോക്താക്കളെ സഹായിക്കും.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

നിലവില്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രമാണ് നെക്‌സോണ്‍ എഎംടി വരുന്നത്. എന്നാല്‍ നെക്‌സോണിന്റെ താഴ്ന്ന വകഭേദങ്ങളിലും എഎംടി പതിപ്പിനെ ടാറ്റ ഉടന്‍ നല്‍കും. ഫീച്ചറുകളുടെ ബാഹുല്യമാണ് നെക്‌സോണില്‍. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കാന്‍ നെക്‌സോണിന് സാധിക്കുന്നുണ്ട്.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

ശ്രേണിയിലെ ഏറ്റവും മികച്ച പാനലുകളാണ് നെക്‌സോണില്‍. എട്ടു സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനമാണ് നെക്‌സോണ്‍ ഫീച്ചറുകളില്‍ മുഖ്യം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകളോടെയുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും നെക്‌സോണില്‍ പ്രത്യേകം പരാമര്‍ശിക്കണം. എസ്‌യുവിയുടെ പ്രീമിയം മുഖമാണ് തെന്നി മാറുന്ന 'ഗ്രാന്‍ഡ് സെന്‍ട്രല്‍ കണ്‍സോള്‍' ട്രെയ്.

വില്‍പനയില്‍ ടാറ്റ നെക്‌സോണിന് പിന്നില്‍ കിതച്ച് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

മൂന്നു ഡ്രൈവിംഗ് മോഡുകളാണ് നെക്‌സോണില്‍; കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഡ്രൈവിംഗ് മോഡുകള്‍ ഒരുങ്ങുന്നതും ഇതാദ്യം. അതത് അവസരങ്ങളില്‍ സിറ്റി, ഇക്കോ, സ്‌പോര്‍ട് മോഡുകള്‍ നെക്‌സോണിന്റെ കരുത്തിനെയും, മൈലേജിനെയും, ആക്‌സിലറേഷനെയും സ്വാധീനിക്കും.

കൂടുതല്‍... #ford india
English summary
Tata Nexon beats Ford EcoSport SUV. Read in Malayalam.
Story first published: Monday, May 14, 2018, 10:38 [IST]
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more