വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തല ഉയര്‍ത്തി ടാറ്റ നെക്‌സോണ്‍

By Dijo Jackson

ഇന്ത്യന്‍ കാറുകള്‍ക്ക് സുരക്ഷ കുറവാണെന്ന പതിവു ആക്ഷേപത്തിന് താത്കാലിക വിരാമം; ഇടി പരീക്ഷയില്‍ നിരാശപ്പെടുത്താതെ ടാറ്റ നെക്‌സോണ്‍. ഇന്ത്യന്‍ നിര്‍മ്മിത കാറുകളുടെ ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ നേട്ടം കുറിച്ച ടാറ്റ നെക്‌സോണ്‍ സുരക്ഷ പാഴ്‌വാക്കല്ലെന്നു ഒരിക്കല്‍കൂടി തെളിയിച്ചു.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം (Global NCAP) സംഘടിപ്പിച്ച പരിശോധനയില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് നാലു സ്റ്റാര്‍ സുരക്ഷയും കുട്ടികള്‍ക്ക് മൂന്നു സ്റ്റാര്‍ സുരക്ഷയും നെക്‌സോണ്‍ ഉറപ്പുവരുത്തി. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെച്ചാണ് ക്രാഷ് ടെസ്റ്റ് നടന്നത്.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ഗ്ലോബല്‍ എന്‍സിഎപി പുറത്തുവിട്ട ക്രാഷ് ടെസ്റ്റ് ഫലത്തില്‍ നെക്‌സോണ്‍ എസ്‌യുവിയുടെ ദൃഢതയേറിയ ഘടന പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. 64 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ടെസ്റ്റിന് എസ്‌യുവി വിധേയമായത്.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ഡ്രൈവര്‍ ഉള്‍പ്പെടെ മുന്‍നിരയില്‍ ഇരിക്കുന്നവരുടെ തലയ്ക്കും കഴുത്തിനും മികവുറ്റ സുരക്ഷയേകാന്‍ നെക്‌സോണിന് കഴിഞ്ഞു. മതിയായ സംരക്ഷണം യാത്രക്കാരുടെ നെഞ്ചിനും നെക്‌സോണ്‍ കാഴ്ച്ചവെച്ചു.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ഓഫ്‌സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റിലാണ് നെക്‌സോണ്‍ ഘടന ഗ്ലോബല്‍ എന്‍സിഎപിയുടെ പ്രശംസ പിടിച്ചുപറ്റിയത്. ഇടിയുടെ ആഘാതം എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗത്തു മാത്രമായി കേന്ദ്രീകരിക്കാന്‍ നെക്‌സോണിന് കഴിയുന്നു.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

പാസഞ്ചര്‍ ക്യാബിനിലേക്ക് ഗുരുതരമായ ആഘാതങ്ങള്‍ കടന്നെത്തുന്നില്ലെന്നു പരിശോധനയില്‍ ഗ്ലോബല്‍ എന്‍സിഎപി വ്യക്തമാക്കി. അപകടത്തില്‍ A പില്ലറിന്റെ ദൃഢതയും ശ്രദ്ധിക്കപ്പെട്ടു. ISOFI ചൈല്‍ഡ് റെസ്‌ട്രെയിന്റ് സംവിധാനമുള്ള (CRS) അപൂര്‍വ്വം ഇന്ത്യന്‍ കാറുകളിലൊന്നാണ് നെക്‌സോണ്‍.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

പരിശോധനയില്‍ ISOFIX CRS -ന്റെ പിന്തുണയോടെ പിറകിലേക്കു മുഖതിരിഞ്ഞിരിക്കുന്ന 18 മാസം പ്രായമായ കുഞ്ഞിന് പൂര്‍ണ്ണ സുരക്ഷയേകാന്‍ എസ്‌യുവിക്ക് സാധിച്ചു. ഇരട്ട എയര്‍ബാഗുകള്‍, പ്രീടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയെല്ലാം നെക്‌സോണില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ക്രാഷ് ടെസ്റ്റില്‍ ഈ സംവിധാനങ്ങള്‍ നെക്‌സോണിന്റെ പ്രകടനത്തില്‍ നിര്‍ണായകമായി. ഇതാദ്യമായല്ല ക്രാഷ് ടെസ്റ്റില്‍ ടാറ്റ കാര്‍ മികവേറിയ സുരക്ഷ കാഴ്ച്ചവെക്കുന്നത്. മുമ്പ് 2016 -ല്‍ സെസ്റ്റും നാലു സ്റ്റാര്‍ നേട്ടം ഗ്ലോബല്‍ എന്‍സിഎപിയുടെ സുരക്ഷാ പരിശോധനയില്‍ കുറിച്ചിരുന്നു.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ടാറ്റയെ കൂടാതെ ടൊയോട്ട എത്തിയോസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നീ മോഡലുകള്‍ മാത്രമാണ് നാലു സ്റ്റാര്‍ നേട്ടം കൈവരിച്ച മറ്റു ഇന്ത്യന്‍ കാറുകള്‍. ടാറ്റ നെക്‌സോണിന്റെ കാര്യമെടുത്താല്‍ കമ്പനിയുടെ IMPACT ഡിസൈന്‍ തത്വമാണ് എസ്‌യുവി പാലിക്കുന്നത്.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇരട്ട ഷെയ്ഡുള്ള ഫോഗ്‌ലാമ്പുകള്‍, ഹ്യുമാനിറ്റി ലൈന്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയെല്ലാം നെക്‌സോണിന്റെ വിശേഷങ്ങളില്‍പ്പെടും. 3,995 mm നീളവും 1,730 mm വീതിയും 1,600 mm ഉയരവും നെക്‌സോണിനുണ്ട്. വീല്‍ബേസ് 2,470 mm; 200 mm ആണ് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ടാറ്റ നെക്‌സോണിലെ ചില പോരായ്മകള്‍ —

ടാറ്റയുടെ പരമ്പരാഗത മുഖഭാവങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു രൂപമാണ് നെക്സോണിന്. ഏതു കോണില്‍ നിന്നു നോക്കിയാലും നെക്‌സോണിന്റെ ഒഴുകിയിറങ്ങുന്ന ചാരുത കാണാം. പക്ഷെ എസ്‌യുവിയുടെ പിന്‍ഭാഗം എല്ലാവരെയും പ്രീതിപ്പെടുത്തണമെന്നില്ല.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വീതിയേറിയ വെളുത്ത വര എസ്‌യുവിയുടെ രൂപത്തോട് നീതിപുലര്‍ത്തുന്നുണ്ടോ? ഈ സംശയം പല കാഴ്ചക്കാര്‍ക്കുമുണ്ട്. ഡയമണ്ട് ആകൃതിയിലുള്ള ടെയില്‍ലാമ്പുകള്‍ മനോഹരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ അഭിപ്രായം ആളുകളില്‍ നിന്നും ആളുകളിലേക്ക് വരുമ്പോള്‍ മാറാം.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

നെക്‌സോണിലെ യാത്ര സുഖകരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മൃദുവേറിയ സസ്‌പെന്‍ഷനും സീറ്റുകളുടെ മികവേറിയ ഘടനയും നെക്‌സോണില്‍ പ്രത്യേകം എടുത്തുപറയണം. അഞ്ചു സീറ്ററെന്നാണ് കടലാസില്‍. പക്ഷെ നെക്‌സോണില്‍ അഞ്ചു പേര്‍ക്കു സുഖമായി ഇരിക്കാന്‍ പറ്റുമോ എന്ന കാര്യവും സംശയം. നാലു മീറ്ററില്‍ താഴെയുള്ള മിക്ക എസ്‌യുവികളിലും ഈ പ്രശ്‌നം കാണാം.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ബെഞ്ച് സീറ്റിന് വീതി കുറവായതു കൊണ്ടു പിറകില്‍ മൂന്നുപേരുള്ള സന്ദര്‍ഭങ്ങളില്‍ തിങ്ങിനിറഞ്ഞ് ഇരിക്കേണ്ടി വരും. ഉയരം കൂടിയ ആളുകള്‍ക്ക് ഹെഡ്‌റൂമും നെക്‌സോണില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇടതു കാലിന് വിശ്രമം നല്‍കാന്‍ 'ഡെഡ് പെഡല്‍' നെക്‌സോണില്‍ പ്രത്യേകമുണ്ട്. എന്നാല്‍ ക്ലച്ചും ഡെഡ് പെഡലും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. ക്ലച്ച് ചവിട്ടുമ്പോള്‍ ചിലപ്പോഴൊക്കെ ഇതു തടസ്സം സൃഷ്ടിക്കും.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

നെക്‌സോണിന്റെ അകത്തളം ആധുനികമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ പ്രതീക്ഷിക്കുന്നതിലും വൈകിയാണ് ഇന്‍ഫോടെയന്‍മന്റ് ഡിസ്‌പ്ലേയുടെ പ്രതികരണം. എസി വെന്റുകള്‍ക്ക് താഴെയുള്ള കണ്‍ട്രോള്‍ ബട്ടണുകള്‍ മുഖേന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം വേഗം തിരിച്ചറിയാം.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ഉള്ളില്‍ നിന്നും പുറത്തേക്കുള്ള കാഴ്ചയെ A, B, C പില്ലറുകള്‍ പലപ്പോഴും തടസ്സപ്പെടുത്തുന്നുണ്ടെന്ന കാര്യവും നെക്‌സോണിലെ നിരാശയാണ്. പില്ലറുകള്‍ക്ക് വീതി കൂടുതലുള്ളതാണ് പ്രശ്‌നം.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ടാറ്റ നെക്‌സോണിന്റെ ഗുണങ്ങള്‍

നിരയില്‍ അവസാനം വന്നെത്തിയ പുതിയ എഎംടിയില്‍ നിന്നു തുടങ്ങും നെക്‌സോണിന്റെ വിശേഷങ്ങള്‍. തിരക്ക് നിറഞ്ഞ നഗരസാഹചര്യങ്ങളില്‍ തെല്ലും ആശങ്കയില്ലാതെ ഓടിക്കാന്‍ എഎംടി പതിപ്പ് ഉപഭോക്താക്കളെ സഹായിക്കും.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ഫീച്ചറുകളുടെ ബാഹുല്യമാണ് നെക്‌സോണില്‍. പണത്തിനൊത്ത മൂല്യം കാഴ്ചവെക്കാന്‍ നെക്‌സോണിന് സാധിക്കുന്നുണ്ട്. ശ്രേണിയിലെ ഏറ്റവും മികച്ച പാനലുകളാണ് നെക്‌സോണില്‍. എട്ടു സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനമാണ് നെക്‌സോണ്‍ ഫീച്ചറുകളില്‍ മുഖ്യം.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകളോടെയുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും നെക്‌സോണില്‍ പ്രത്യേകം പരാമര്‍ശിക്കണം. എസ്‌യുവിയുടെ പ്രീമിയം മുഖമാണ് തെന്നി മാറുന്ന 'ഗ്രാന്‍ഡ് സെന്‍ട്രല്‍ കണ്‍സോള്‍' ട്രെയ്.

വെറുംവാക്കല്ല സുരക്ഷ, ക്രാഷ് ടെസ്റ്റില്‍ തലയുയര്‍ത്തി ടാറ്റ നെക്‌സോണ്‍

മൂന്നു ഡ്രൈവിംഗ് മോഡുകളാണ് നെക്‌സോണില്‍; കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഡ്രൈവിംഗ് മോഡുകള്‍ ഒരുങ്ങുന്നതും ഇതാദ്യം. അതത് അവസരങ്ങളില്‍ സിറ്റി, ഇക്കോ, സ്‌പോര്‍ട് മോഡുകള്‍ നെക്‌സോണിന്റെ കരുത്തിനെയും, മൈലേജിനെയും, ആക്‌സിലറേഷനെയും സ്വാധീനിക്കും.

More from DriveSpark

Article Published On: Tuesday, August 7, 2018, 15:49 [IST]
English summary
Tata Nexon Gets Four Stars In Global NCAP Crash Test. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X