ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

By Dijo Jackson

ഐപിഎല്‍ ആവേശം കൊടുമ്പിരി കൊണ്ടുനില്‍ക്കവെ നെക്‌സോണ്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്‌സിയില്‍. തൊട്ടുപിന്നാലെ ധോണിപ്പടയ്ക്ക് 'വിസില് പോടി' നെക്‌സോണ്‍ മഞ്ഞയണിഞ്ഞു. ഇവിടംകൊണ്ടും തീര്‍ന്നില്ല; സീസണില്‍ അട്ടിമറി തുടരുന്ന സണ്‍റൈസേഴ്‌സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

എന്നാല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ഇതുവരെയായിട്ടും നെക്‌സോണിനെ കിട്ടിയില്ല. അതുകൊണ്ടാകണം ഡല്‍ഹിയുടെ കുപ്പായമിട്ട നെക്‌സോണിനെ ആരാധകര്‍ തന്നെ പുറത്തിറക്കിയത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ലോഗോയിലുള്ള ചുവപ്പ് നിറം നെക്‌സോണില്‍ നിറഞ്ഞുകാണാം.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റിലും എയര്‍ ഡിഫ്യൂസറിലും ഇതേ നിറം ഒരുങ്ങുന്നു. ഗ്രില്ലിന് ഇടതുവശത്തും ചുവപ്പ് നിറം പ്രതിഫലിക്കുന്നുണ്ട്. മേല്‍ക്കൂരയിലും മാറ്റ് ഫിനിഷുള്ള ചുവപ്പ് നിറമാണ് പൂശിയിട്ടുള്ളത്. ബോഡി സില്‍വര്‍ നിറത്തിലാണ്.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

വശങ്ങളില്‍ അലോയ് വീലുകള്‍ക്ക് ലഭിച്ച ചുവപ്പിന്റെ പിന്തുണ ശ്രദ്ധയാകര്‍ഷിക്കും. നെക്‌സോണിന് ഇരുവശങ്ങളിലും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ലോഗോ കാണാം. പുറംമോഡിയില്‍ മാത്രമാണ് മാറ്റങ്ങള്‍; നെക്‌സോണിന്റെ അകത്തളത്തിലും എഞ്ചിനിലും ഇവര്‍ കൈകടത്തിയിട്ടില്ല.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് നെക്സോണില്‍. പെട്രോള്‍ എഞ്ചിന് 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. ആറു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ നെക്‌സോണില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ട്.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

ടാറ്റ നെക്‌സോണ്‍ പ്രചാരം കൂടാനുള്ള കാരണങ്ങള്‍ —

കീശ കാലിയാക്കാത്ത വില

ടാറ്റ കുറിച്ച പ്രൈസ്ടാഗ് തന്നെയാണ് നെക്സോണ്‍ എസ്‌യുവിയുടെ പ്രധാന ആകര്‍ഷണം. 5.99 ലക്ഷം രൂപ മുതല്‍ക്കാണ് നെക്സോണിന്റെ വില ആരംഭിക്കുന്നത്. എതിരാളിയായ ഫോര്‍ഡ് ഇക്കോസ്പോര്‍ടിന്റെ വില തുടങ്ങുന്നതോ, ഏഴര ലക്ഷം രൂപ മുതലും.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

വിറ്റാര ബ്രെസ്സയുടെ കാര്യമെടുത്താല്‍ ഡീസല്‍ അവതാരത്തില്‍ മാത്രമാണ് മോഡല്‍ ലഭ്യമാകുന്നത്. വില നോക്കിയാല്‍ നെക്സോണ്‍ ബേസ് വേരിയന്റിനെക്കാളും 53,000 രൂപ വില കൂടുതല്‍.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

കുത്തി നിറച്ച ഫീച്ചറുകള്‍

വില കുറവാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ യാതൊരു പിശുക്കും നെക്സോണില്‍ ടാറ്റ കാണിച്ചിട്ടില്ല. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളിലും സിഗ്‌നേച്ചര്‍ ടെയില്‍ലാമ്പുകളിലും ആരംഭിക്കും നെക്സോണ്‍ ഫീച്ചറുകളുടെ പട്ടിക.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

അകത്തളത്ത് ഒരുങ്ങിയിട്ടുള്ള തെന്നി മാറുന്ന 'ഗ്രാന്‍ഡ് സെന്‍ട്രല്‍ കണ്‍സോള്‍' ട്രെയും പ്രീമിയം ഫീച്ചറുകളുടെ ഗണത്തില്‍ ഉള്‍പ്പെടും. ശ്രേണിയിലെ തന്നെ ആദ്യ 6.5 ഇഞ്ച് ഫ്ളോട്ടിംഗ് എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലാണ് എസ്‌യുവിയുടെ വരവ്.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്. ഉയര്‍ന്ന പതിപ്പിലുള്ള എട്ടു സ്പീക്കര്‍ ഹാര്‍മന്‍ ഓഡിയോ സിസ്റ്റവും നെക്സോണിന്റെ വിശേഷമാണ്. ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറിന്റെ കാര്യത്തില്‍ മാത്രമാണ് നെക്സോണ്‍ ബ്രെസ്സയ്ക്കും ഇക്കോസ്പോര്‍ടിനും പിന്നില്‍.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

കരുത്ത്

നെക്സോണിലുള്ള പുത്തന്‍ രണ്ടു എഞ്ചിനുകളും മോഡലിന്റെ പ്രചാരത്തിനുള്ള കാരണമാണ്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് നെക്സോണിന്റെ ഒരുക്കം. 108 bhp കരുത്തും 170 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന നെക്സോണ്‍ പെട്രോള്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ടിന് തുല്യമാണ്.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

ഡീസല്‍ പതിപ്പിന്റെ കാര്യമെടുത്താല്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ ടാറ്റ എസ്‌യുവി. 108 bhp കരുത്തും 260 Nm torque ഉം നെക്സോണ്‍ പരമാവധി ഉത്പാദിപ്പിക്കുമ്പോള്‍, 98.6 bhp കരുത്തും 200 Nm torque ഉം മാത്രമാണ് ഇക്കോസ്പോര്‍ട് 1.5 ലിറ്റര്‍ ഡീസല്‍ പരമാവധി അവകാശപ്പെടുന്നത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലെത്തുന്ന ബ്രെസ്സയാകട്ടെ 89 bhp കരുത്തും 200 Nm torque മാണ് പരമാവധി ഉത്പാദിപ്പിക്കുക.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

ഡ്രൈവ് മോഡുകള്‍

നെക്സോണില്‍ ഒരുങ്ങിയിട്ടുള്ള ഒന്നിലധികം ഡ്രൈവ് മോഡുകളും ശ്രേണിയില്‍ ഇതാദ്യം. ഇക്കോ, സിറ്റി, സ്പോര്‍ട് എന്നീ മൂന്ന് മോഡുകള്‍ നെക്സോണില്‍ ലഭ്യമാണ്. ഓരോ ഡ്രൈവ് മോഡിലും വ്യത്യസ്ത കരുത്തുത്പാദനമാണ് നെക്സോണ്‍ കാഴ്ചവെക്കുക.

ഒടുവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കിട്ടി ഐപിഎല്‍ എഡിഷന്‍ നെക്‌സോണിനെ!

ഉദ്ദാഹരണത്തിന് ഇക്കോ, സിറ്റി, സ്പോര്‍ട് മോഡുകളില്‍ യഥാക്രമം 85 bhp, 95 bhp, 108 bhp എന്നിങ്ങനെയാണ്നെക്സോണ്‍ ഡീസലിന്റെ കരുത്തുത്പാദനം.

Article Published On: Thursday, May 10, 2018, 10:58 [IST]
English summary
Tata Nexon Delhi Daredevils Version Out. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X