അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

By Dijo Jackson

ഏറ്റവും മികച്ച ടാറ്റ ഏത്? മുമ്പായിരുന്നെങ്കില്‍ ടിയാഗൊയും, ടിഗോറും എന്ന് പറഞ്ഞേനെ. എന്നാല്‍ ഇപ്പോള്‍ നെക്‌സോണ്‍ എന്നാണ് മിക്കവരുടെ ഉത്തരം. എത്തിയത് കഴിഞ്ഞ സെപ്തംബറില്‍. പ്രധാന എതിരാളി മാരുതി വിറ്റാര ബ്രെസ്സ.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും വിറ്റാര ബ്രെസ്സയെ താഴെയിറക്കാന്‍ ഇക്കോസ്‌പോര്‍ടിന് കഴിഞ്ഞിട്ടില്ല, അപ്പോഴാണ് ടാറ്റ. ഈ മുന്‍വിധിയോടെ നെക്‌സോണിനെ സമീപിച്ചവരായിരുന്നു വിപണിയില്‍ കൂടുതലും.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

എന്നാല്‍ ആറു മാസം പിന്നിടുമ്പോള്‍ നെക്‌സോണിനെ കുറിച്ചുള്ള അഭിപ്രായം പാടെ മാറി. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഫീച്ചറുകളും കരുത്തന്‍ എഞ്ചിനും ശ്രേണിയില്‍ നെക്‌സോണിന് മുതല്‍ക്കൂട്ടായി.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

സുരക്ഷയുടെ കാര്യത്തിലും നെക്‌സോണ്‍ മോശക്കാരനല്ല. യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഒന്നിലേറെ തവണ നെക്‌സോണ്‍ തെളിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും നെക്‌സോണിന്റെ ഇതേ സുരക്ഷ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

ദില്ലി-അമൃത്സര്‍ ദേശീയ പാതയില്‍ തകിടം മറിഞ്ഞ നെക്‌സോണിന്റെ ചിത്രങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്കാണ് ആധാരം. ഹരിയാനയിലെ കര്‍ണാലില്‍ വെച്ചാണ് അപകടം.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

പിന്നില്‍ നിന്നും മറ്റൊരു വാഹനം അമിതവേഗത്തില്‍ വന്നിടിച്ചതാണ് നെക്‌സോണ്‍ അപകടത്തില്‍പ്പെടാന്‍ കാരണം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്നും പുറത്തേക്ക് തെറിച്ച നെക്‌സോണ്‍ സമീപത്തുണ്ടായിരുന്ന സ്ലാബില്‍ തട്ടി തകിടം മറിയുകയായിരുന്നു.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

രണ്ട് മൂന്നു തവണ ഉരുണ്ടുമറിഞ്ഞതിന് ശേഷമാണ് എസ്‌യുവി നിശ്ചലമായത്. കീഴ്‌മേല്‍ മറിഞ്ഞിട്ടും നെക്‌സോണില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരന് പരുക്കുകള്‍ ഏറ്റില്ലെന്നതാണ് ഇവിടെ എടുത്തുപറയേണ്ട കാര്യം.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

പിന്നിലെ ഹാച്ച്‌ഡോര്‍ തുറന്നാണ് യാത്രക്കാരന്‍ പുറത്തെത്തിയത്. അപകടസമയത്ത് ഇദ്ദേഹം മാത്രമായിരുന്നു കാറില്‍. യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ വലിയ അപകടങ്ങള്‍ സംഭവിച്ചില്ല.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

പിന്നിലിടിച്ചു കടന്നു കളഞ്ഞ വാഹനത്തിന് എതിരെ ഉടമസ്ഥന്‍ പൊലീസില്‍ പരാതി നല്‍കിയെന്നാണ് വിവരം. എന്തായാലും അപകട ശേഷമുള്ള നെക്‌സോണിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിയിരിക്കുകയാണ്.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

പിന്നില്‍ നിന്നും ഇടിച്ച നിലയിലാണ് നെക്‌സോണ്‍. തകിടം മറിഞ്ഞതിനാല്‍ വശങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് ചെരിഞ്ഞാണ് എസ്‌യുവിയുടെ കിടപ്പും.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

അപകടശേഷവും ബ്രേക്ക് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യുത ഘടകങ്ങള്‍ നെക്‌സോണില്‍ പ്രവര്‍ത്തിച്ചെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. പുറത്തുവന്ന നിലയിലാണ് എയര്‍ബാഗുകള്‍.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

തുടര്‍ച്ചയായി കീഴ്‌മേല്‍ മറിഞ്ഞിട്ടും നെക്‌സോണിന്റെ A,B പില്ലറുകള്‍ തകര്‍ന്നില്ലെന്നതും ഇവിടെ ശ്രദ്ധേയം. ക്യാബിനിലുണ്ടായിരുന്ന യാത്രക്കാരന്റെ സുരക്ഷ ഉറപ്പുവരുത്തിയതില്‍ പില്ലറുകള്‍ക്കാണ് പ്രശംസ മുഴുവന്‍.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

'എനര്‍ജി അബ്സോര്‍ബിംഗ് ബോഡി സ്ട്രക്ചറി'ലാണ് (Energy Absorbing Body Structure) നെക്സോണിനെ ടാറ്റ ഒരുക്കുന്നത്. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ് എന്നിവ നെക്സോണ്‍ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

നേരത്തെ ഗോവയില്‍ വെച്ചും നെക്‌സോണ്‍ സമാന രീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതരമായി തകര്‍ന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അന്നും നെക്‌സോണിന് സാധിച്ചു.

Image Source: TeamBHP

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങളെ ഇവിടെ പരിശോധിക്കാം:

സെന്‍ ക്ലാസിക്

മാരുതിയുടെ പേരും മഹിമയും കടല് കടന്ന് അക്കരെ നാട്ടില്‍ എത്തിച്ചതില്‍ ഇത്തിരി കുഞ്ഞന്‍ ഹാച്ച്ബാക്ക്, സെന്നിന് നിര്‍ണായക പങ്കാണുള്ളത്. സെന്നിലൂടെ മാരുതി കുറിച്ച വിജയത്തിന്റെ ചുവട് പിടിച്ചാണ് മോഡലിന് റെട്രോ ലുക്ക് നല്‍കി പ്രചാരം വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചതും. പക്ഷെ, സംഗതി ഫലിച്ചില്ല! റെട്രോ ലുക്കില്‍ ഒരുങ്ങിയ മാരുതി സെന്‍ ക്ലാസിക്, കമ്പനിക്ക് അപ്രതീക്ഷിത തിരിച്ചടിയേകി.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

വെര്‍സ

ഇന്ത്യയുടെ ആദ്യ ആഢംബര വാനായിരുന്നു മാരുതി വെര്‍സ. സുസുക്കി ക്യാരി എന്ന് രാജ്യാന്തര തലത്തില്‍ അറിയപ്പെട്ട മോഡലിന്റെ ഇന്ത്യന്‍ പരിവേഷമാണ് വെര്‍സ. എസ്റ്റീമിലും ജിപ്‌സിയിലും ഇടംപിടിച്ച 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് വെര്‍സ എത്തിയത്.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

ആശയം ഗംഭീരമായിരുന്നൂവെങ്കിലും, ഉയര്‍ന്ന പ്രൈസ് ടാഗ് വെര്‍സയുടെ വിധിയെഴുതി. പിന്നീട് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുള്ള ഇക്കോയായി വെര്‍സയെ റീബ്രാന്‍ഡ് ചെയ്ത മാരുതി, പരാജയഭാരം തെല്ലൊന്ന് കുറച്ചു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോട് കൂടിയുള്ള സബ്-4 മീറ്റര്‍ കാറുകളില്‍ എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര തീരുമാനം വന്നതിന് പിന്നാലെയായിരുന്നു മാരുതിയുടെ ഈ നീക്കം.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

ബലെനോ ആള്‍ട്ട്യൂറ

ഇന്ത്യയില്‍ സ്‌റ്റേഷന്‍ വാഗണ്‍ ഒരിക്കല്‍ പോലും പച്ച പിടിച്ചിട്ടില്ല. എംപിവികള്‍ വിജയം കണ്ടിട്ടുണ്ടെങ്കിലും സ്റ്റേഷന്‍ വാഗണുകളോട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇന്നും മുഖം തിരിഞ്ഞാണ് നില്‍ക്കുന്നത്.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

ഈ പതിവ് തെറ്റിക്കാനുള്ള ശ്രമമായിരുന്നു മാരുതിയുടെ ബലെനോ ആള്‍ട്ട്യൂറ. എന്നാല്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ എത്തിയ ബലെനോ ആള്‍ട്യൂറയ്ക്ക് വിജയം കൈവരിക്കാന്‍ സാധിച്ചില്ല.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

സെന്‍ എസ്റ്റിലോ

സെന്‍ നേടിയെടുത്ത പേരും മഹിമയും ഒരൊറ്റ വരവ് കൊണ്ടാണ് സെന്‍ എസ്റ്റിലോ തകര്‍ത്തത്. ടോള്‍ ബോയ് ഹാച്ച്ബാക്ക് ടാഗുമായാണ് സെന്‍ എസ്റ്റിലോ എത്തിയതെങ്കിലും, ഫലം പരാജയമായിരുന്നു. ഫീച്ചറുകളുടെ അഭാവവും, വാഗണ്‍ആറിനെക്കാളും വിലക്കൂടുതലും എസ്റ്റിലോയുടെ അകാലചരമത്തിന് കാരണമായി.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

എ-സ്റ്റാര്‍

രാജ്യാന്തര വിപണികളില്‍ മാരുതി സുസൂക്കി എ-സ്റ്റാര്‍ വന്‍വിജയമായിരുന്നു. എന്നാല്‍ എ-സ്റ്റാറിന്റെ ഇന്ത്യന്‍ പതിപ്പിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. മികച്ച ഡ്രൈവിംഗ് അനുഭൂതി പ്രദാനം ചെയ്യാന്‍ എ-സ്റ്റാറിന് സാധിച്ചിരുന്നെങ്കിലും, അരോചകമായ മുഖവും, ഉയര്‍ന്ന പ്രൈസ് ടാഗും മോഡലിന് തിരിച്ചടിയായി.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

ഗ്രാന്‍ഡ് വിറ്റാര

20 ലക്ഷം രൂപയ്ക്ക് എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര വന്നത്. എന്നാല്‍ ടൊയോട്ടയും ഹോണ്ടയും അടക്കി വാഴുന്ന എസ്‌യുവി നിരയിലേക്ക് ചുവട് ഉറപ്പിക്കാനുള്ള മാരുതിയുടെ ശ്രമം അതിമോഹമായി ഭവിച്ചു.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

പ്രീമിയം കാറുകളുടെ പോരില്‍ തങ്ങള്‍ ബഹുദൂരം പിന്നിലാണ് എന്ന തിരിച്ചറിവ് കൂടിയാണ് ഗ്രാന്‍ഡ് വിറ്റാര മാരുതിയ്ക്ക് നല്‍കിയത്. 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിലും ഒരുങ്ങിയ ഗ്രാന്‍ഡ് വിറ്റാര മാരുതി കണ്ട ദുരന്തങ്ങളില്‍ ഒന്നായിരുന്നു.

അപകടത്തില്‍ തകിടം മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമ

കിസാഷി

രാജ്യാന്തര വിപണിയിലും, ഇന്ത്യന്‍ വിപണിയിലും ഒരുപോലെ തകര്‍ന്നടിഞ്ഞ മാരുതിയുടെ കാറാണ് കിസാഷി. 15 ലക്ഷം രൂപ പ്രൈസ് ടാഗില്‍ കിസാഷിയെ അവതരിപ്പിച്ച് വിപണി കീഴടക്കാന്‍ ശ്രമിച്ച മാരുതിയ്ക്ക് പക്ഷെ പിഴച്ചു. ഇന്ധനക്ഷമതയാണ് കിസാഷിയുടെ കാര്യത്തില്‍ തിരിച്ചടിയായത്.

Image Source: TeamBHP, Bestcarmag

Malayalam
കൂടുതല്‍... #off beat
English summary
Tata Nexon Crash. Read in Malayalam.
Story first published: Friday, March 30, 2018, 17:39 [IST]
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more