മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍ തയ്യാർ; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

Written By:

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍ തയ്യാര്‍. രണ്ടു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തിരിച്ചുവരവ്; പിച്ചില്‍ ധോണിയും സംഘവും നിറഞ്ഞാടുന്നു. ഗ്യാലറിയില്‍ ആവേശക്കടലായി 'വിസില് പോട്' ആര്‍മിയും.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍ തയ്യാർ; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

ചെന്നൈയുടെ കുതിപ്പിന് പിന്തുണയര്‍പ്പിച്ച് ഔദ്യോഗിക പങ്കാളിയായ ടാറ്റ നെക്‌സോണും ഇപ്പോള്‍ രംഗത്ത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ലോഗോയാണ് നെക്‌സോണില്‍ മുഴുവന്‍.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍ തയ്യാർ; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

മുന്‍ വീല്‍ ആര്‍ച്ചുകളില്‍ 'ഗര്‍ജ്ജിക്കുന്ന സിംഹത്തെ' തെളിഞ്ഞു കാണാം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ടീം ജേഴ്‌സിയെ അനുസ്മരിപ്പിക്കുന്ന നിറങ്ങളാണ് സിഎസ്‌കെ എഡിഷന്‍ നെക്‌സോണില്‍.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍ തയ്യാർ; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

പ്രത്യേക വെള്ളനിറത്തിലാണ് എസ്‌യുവി. മേല്‍ക്കൂരയ്ക്ക് ചാരനിറത്തിലുള്ള റാപ്പിംഗും. ഷൗള്‍ഡര്‍ ലൈനും സ്‌പോയിലറും ഒഴുകുന്നതും ഇതേ നിറത്തിലാണ്. ബമ്പറുകള്‍ക്കും ചാരനിറം തന്നെ.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍ തയ്യാർ; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

മുന്നില്‍ ഹെഡ്‌ലാമ്പുകള്‍ കൂടുതല്‍ അഗ്രസീവാണ്. ക്ലിയര്‍ ഗ്ലാസ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളെ പൂര്‍ണമായും മറച്ചാണ് സിഎസ്‌കെ എഡിഷന്‍ നെക്‌സോണ്‍. ഇതേ കാരണം കൊണ്ടു തന്നെ ഹെഡ്‌ലാമ്പുകള്‍ ഒരല്‍പം മൂര്‍ച്ചയേറിയതായി അനുഭവപ്പെടും.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍ തയ്യാർ; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

മഞ്ഞ അടിവരയോടെയാണ് വീല്‍ ആര്‍ച്ചുകള്‍. മുന്നില്‍ നിന്നും ടെയില്‍ലാമ്പിലേക്ക് അലിയുന്ന ക്യാരക്ടര്‍ ലൈനുകള്‍ക്കുമുണ്ട് മഞ്ഞ അടിവര. നേരത്തെ നെക്‌സോണിന്റെ മുംബൈ ഇന്ത്യന്‍സ് എഡിഷന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍ തയ്യാർ; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

പുറംമോഡിയില്‍ മാത്രമാണ് പ്രത്യേക ഐപിഎല്‍ എഡിഷന്‍ നെക്‌സോണുകളുടെ വിശേഷങ്ങള്‍. അകത്തളത്തിലും എഞ്ചിനിലും മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. സിഎസ്‌കെ എഡിഷന്‍ നെക്‌സോണ്‍ വിപണിയില്‍ എത്തുമോ എന്ന കാര്യം സംശയമാണ്.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍ തയ്യാർ; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

അടുത്ത മൂന്നു വര്‍ഷത്തേക്ക് ടാറ്റ നെക്സോണാണ് ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളി. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് പിച്ചിലേക്കുള്ള ടാറ്റയുടെ തിരിച്ചുവരവ്. ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ് നെക്‌സോണ്‍.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

മാരുതി വിറ്റാര ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ്‌യുവി നിരയിലേക്ക് 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്. 6.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ ഡീസല്‍ പതിപ്പ് വിപണിയില്‍ എത്തുന്നതും.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

വിലയില്‍ ഉപരി ബെസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകളും ഡിസൈനും ടാറ്റ നെക്‌സോണിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും, 108.5 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുമാണ് നെക്‌സോണില്‍ ടാറ്റ ഒരുക്കുന്നത്.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

ഇരു എഞ്ചിന്‍ പതിപ്പുകളും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പമാണ് ലഭ്യമാകുന്നതും. ടാറ്റ നെക്‌സോണ്‍ എഎംടി പതിപ്പ് വിപണിയില്‍ ഉടന്‍ എത്താനിരിക്കുകയാണ്.

മഞ്ഞയണിഞ്ഞ് 'വിസില് പോടാന്‍' നെക്‌സോണ്‍; ഇതു പുതിയ സിഎസ്‌കെ എഡിഷന്‍!

നെക്‌സോണ്‍ എഎംടിയുടെ ബുക്കിംഗ് ടാറ്റ ഔദ്യോഗികമായി തുടങ്ങി കഴിഞ്ഞു. 11,000 രൂപയാണ് നെക്‌സോണ്‍ എഎംടിയുടെ ബുക്കിംഗ് തുക. മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ എഎംടി കാറാണ് വരാനിരിക്കുന്ന നെക്‌സോണ്‍ എഎംടി.

Image Source: Rushlane FB Page

കൂടുതല്‍... #tata motors
English summary
Tata Nexon IPL CSK Edition Spotted. Read in Malayalam.
Story first published: Friday, April 27, 2018, 11:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark