ചിറക് വിരിച്ച് സണ്‍റൈസേഴ്‌സ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍!

By Dijo Jackson

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഇപ്പോള്‍ ഇതാ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പറഞ്ഞു വരുന്നത് ഐപിഎല്‍ കുപ്പായമണിഞ്ഞ ടാറ്റ നെക്‌സോണുകളെ കുറിച്ചാണ്. സണ്‍റേസേഴ്‌സ് ഹൈദരാബദിന്റെ ജേഴ്‌സിയണിഞ്ഞ നെക്‌സോണും മറയ്ക്ക് പുറത്ത് അവതരിച്ചു.

ചിറക് വിരിച്ച് സണ്‍റൈസേഴ്‌സ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍!

ദേഹമാസകലം സണ്‍റൈസേഴ്‌സിനെ പതിപ്പിച്ചാണ് പുതിയ ഐപിഎല്‍ എഡിഷന്‍ നെക്‌സോണ്‍ എസ്‌യുവിയുടെ ഒരുക്കം. മേല്‍ക്കൂരയ്ക്ക് ലഭിച്ച പുത്തന്‍ മാറ്റ് മെറ്റാലിക് റെഡ് റാപ്പാണ് സണ്‍റൈസേഴ്‌സ് നെക്‌സോണില്‍ മുഖ്യാകര്‍ഷണം.

ചിറക് വിരിച്ച് സണ്‍റൈസേഴ്‌സ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍!

പിറകിലെ ഹ്യുമാനിറ്റി ലൈനിനും നിറം ഇതുതന്നെ. മുന്‍-പിന്‍ ബമ്പറുകളിലും കാണാം റെഡ് മെറ്റാലിക് നിറം. ചുവപ്പ് നിറത്തിലാണ് ഫോഗ്‌ലാമ്പുകള്‍ക്കുള്ള അടിവര. വശങ്ങളില്‍ സണ്‍റൈസേഴ്‌സിന്റെ ചിറകാണ് എടുത്തുപറയേണ്ട പ്രധാനവിശേഷം.

ചിറക് വിരിച്ച് സണ്‍റൈസേഴ്‌സ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍!

പിറകിലെ ഡോറിലാണ് വിടര്‍ത്തിയ ചിറകുള്ളത്. വീല്‍ ആര്‍ച്ചുകളില്‍ ലോഗോ നല്‍കുന്ന പതിവ് സണ്‍റൈസേഴ്‌സ് നെക്‌സോണ്‍ തെറ്റിച്ചു. ഇരട്ട നിറങ്ങളില്‍ സാധാരണ നെക്‌സോണും ലഭ്യമാണ്.

ചിറക് വിരിച്ച് സണ്‍റൈസേഴ്‌സ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍!

എന്നാല്‍ മാറ്റ് റെഡ് റാപ്പ് നെക്‌സോണില്‍ ഇതുവരെ കണ്ടിട്ടില്ല. ഐപിഎല്‍ എഡിഷന്‍ നെക്‌സോണിന് വേണ്ടിയുള്ള പ്രത്യേക നിറമാണിത്. ഏറ്റവും ഉയര്‍ന്ന XZ പ്ലസ് വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് സണ്‍റൈസേഴ്‌സ് നെക്‌സോണിന്റെ വരവ്.

ചിറക് വിരിച്ച് സണ്‍റൈസേഴ്‌സ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍!

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നെക്‌സോണുകള്‍ എത്തിയതും ഇതേ വകഭേദത്തിലാണ്. തിളങ്ങുന്ന ടാറ്റ ലോഗോയാണ് സണ്‍റൈസേഴ്‌സ് നെക്‌സോണിന്റെ ഗ്രില്ലിന് നടുവില്‍.

ചിറക് വിരിച്ച് സണ്‍റൈസേഴ്‌സ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍!

ഗ്രില്ലിനും ഫോഗ്‌ലാമ്പുകള്‍ക്കും ലഭിച്ച ക്രോം അലങ്കാരങ്ങളും ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും. പുറംമോഡിയില്‍ മാത്രമാണ് സണ്‍റൈസേഴ്‌സ് നെക്‌സോണിന്റെ മാറ്റങ്ങള്‍. അകത്തളത്തിലും എഞ്ചിനിലും വ്യത്യാസമില്ല.

ചിറക് വിരിച്ച് സണ്‍റൈസേഴ്‌സ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍!

ഡീലര്‍ഷിപ്പ് തലത്തിലുള്ള രൂപമാറ്റം മാത്രമാണിതെന്നാണ് വിവരം. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് നെക്‌സോണില്‍. പെട്രോള്‍ എഞ്ചിന് 108 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ചിറക് വിരിച്ച് സണ്‍റൈസേഴ്‌സ് എഡിഷന്‍ ടാറ്റ നെക്‌സോണ്‍!

108 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നിലവില്‍ നെക്‌സോണില്‍. എന്നാല്‍ എസ്‌യുവിയുടെ എഎംടി പതിപ്പ് വിപണിയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുകയാണ്.

ഐപിഎല്‍ സീസണ്‍ സമാപിക്കുന്നതിന് മുമ്പെ നെക്‌സോണ്‍ എഎംടി വിപണിയില്‍ എത്തും. നെക്‌സോണ്‍ നിരയില്‍ ഐപിഎല്‍ എഡിഷന്‍ പതിപ്പുകളെ ടാറ്റ ഔദ്യോഗികമായി അവതരിപ്പിച്ചോ എന്ന കാര്യം വ്യക്തമല്ല.

Image Source: Vinay Kapoor

Most Read Articles

Malayalam
കൂടുതല്‍... #tata motors
English summary
Tata Nexon IPL Edition With Sunrisers Hyderabad Decals Spotted. Read in Malayalam.
Story first published: Saturday, April 28, 2018, 13:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X